Get Updates
Get notified of breaking news, exclusive insights, and must-see stories!

കാത്തിരുന്ന രാജയോഗം ഇന്ന് മുതല്‍; ഈ രാശിക്കാര്‍ തൊടുന്നതെല്ലാം പൊന്നാകും..! നിങ്ങളുമുണ്ടോ?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും നക്ഷത്ര മാറ്റങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് ഉള്ളത്. ജ്യോതിഷ പ്രകാരം ഒമ്പത് ഗ്രഹങ്ങളും 12 രാശികളും 27 നക്ഷത്രങ്ങളും ആണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് ഒമ്പത് ഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്.

രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍.

Brahma Yoga

എല്ലാ ഗ്രഹങ്ങളും കൃത്യമായ ഇടവേളകളില്‍ രാശികളിലേക്കും നക്ഷത്രങ്ങളിലേക്കും പരിവര്‍ത്തനം ചെയ്യാറുണ്ട്. സംക്രമണം എന്നാണ് ഗ്രഹങ്ങളുടെ ഈ സഞ്ചാരത്തെ വിശേഷിപ്പിക്കുന്നത്. ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ സംയോജിക്കുമ്പോഴാണ് പൊതുവെ രാജയോഗങ്ങള്‍ രൂപപ്പെടുന്നത്. അല്ലാതെ ചില ഗ്രഹങ്ങള്‍ അനുകൂല സ്ഥാനത്തേക്ക് നീങ്ങുമ്പോഴും രാജയോഗം രൂപപ്പെടാറുണ്ട്.

അത്തരമൊരു രാജയോഗമാണ് ബ്രഹ്‌മ യോഗം. വേദ ജ്യോതിഷ പ്രകാരം ഏറെ പ്രാധാന്യമുള്ള ഒരു ദിവസമാണിത്. ജ്യോതിഷത്തില്‍ ശുഭകരമായ 27 യോഗങ്ങളില്‍ 24ാമത്തെ യോഗമാണ് ബ്രഹ്‌മ യോഗം. ഈ യോഗ സമയത്ത് ആരംഭിക്കുന്ന ഏതൊരു പ്രവൃത്തിയും വിജയിക്കും എന്നാണ് വിശ്വാസം. ജ്യോതിഷത്തില്‍ ബ്രഹ്‌മ യോഗത്തെ വളരെ ശുഭകരമായ യോഗമായാണ് കണക്കാക്കുന്നത്.

മറ്റ് യോഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി എല്ലാ രാശിക്കാര്‍ക്കും ബ്രഹ്‌മയോഗത്തിന്റെ ഗുണം ലഭിക്കില്ല. ബ്രഹ്‌മമുഹൂര്‍ത്തത്തില്‍ ജനിച്ച രാശിക്കാര്‍ക്ക് മാത്രമെ ഈ യോഗം കൊണ്ട് ഗുണം ലഭിക്കൂ. ഇത് പ്രകാരം ഇന്ന് രൂപം കൊണ്ടുന്ന ബ്രഹ്‌മ യോഗം ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണപരമാകുക എന്ന് നമുക്ക് നോക്കാം.

മേടം

മേടം രാശിക്കാര്‍ക്ക് ബ്രഹ്‌മ യോഗം ഗുണം ചെയ്യും. ഇവരുടെ വ്യക്തി ജീവിതത്തിലു പ്രൊഫഷണല്‍ ജീവിതത്തിലും പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങള്‍ നടക്കും. സാമ്പത്തികമായി നേരിട്ടിരുന്ന ബുദ്ധിമുട്ടുകളില്‍ നിന്ന് മോചനം ലഭിക്കും. വലിയ കടങ്ങള്‍ വീട്ടാന്‍ സാധിക്കും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.

മിഥുനം

ബ്രഹ്‌മ യോഗം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ആഗ്രഹിച്ച സ്ഥലത്തേക്ക് ട്രാന്‍സ്ഫര്‍ ഉറപ്പായും ലഭിക്കും. പുതിയം സംരംഭങ്ങള്‍ തുടങ്ങാന്‍ അനുകൂലമായ സമയം. നിലവിലെ ബിസിനസ് വിപുലീകരിക്കാനുള്ള ശ്രമങ്ങള്‍ക്കും നല്ല സമയമാണ്. ദാമ്പത്യ ജിവിതത്തില്‍ സന്തോഷവും സമാധാനവുമുണ്ടാകും.

ചിങ്ങം

ചിങ്ങം രാശിക്കാര്‍ക്ക് ബ്രഹ്‌മ യോഗം ശുഭകരമായിരിക്കും. പലവഴിക്ക് പണം കൈയിലെത്തും. പുതിയ വരുമാന സ്രോതസുകള്‍ തുറക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് ലാഭം കൊയ്യാം. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ നിന്ന് സമ്മാനം ലഭിക്കും. ഈ രാശിക്കാര്‍ക്ക് അംഗീകാരവും അഭിനന്ദനവും തേടിയെത്തുന്ന സമയമാണിത്. ജീവിതത്തില്‍ അനുകൂലമായ നിരവധി മാറ്റങ്ങളുണ്ടാകും.

വൃശ്ചികം

ബ്രഹ്‌മ യോഗം വൃശ്ചികം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. നിങ്ങള്‍ ആഗ്രഹിക്കുന്നതൊക്കെ നേടാനാകും. സാമ്പത്തിക നേട്ടത്തിന് സാധ്യത കാണുന്നു. സുഹൃദ് ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാകും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിറയും. കുടുംബത്തില്‍ വിവാഹം പോലുള്ള മംഗള കര്‍മ്മങ്ങള്‍ നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+