കൈനിറയെ പണം, വിദേശത്ത് ജോലി; ഒരു മാസത്തിനുള്ളില്‍ ജീവിതത്തില്‍ കരകയറും; ഈ രാശിക്കാരാണോ?
ജ്യോതിഷത്തിൽ അശുഭകരവും ശുഭകരവുമായ യോഗങ്ങൾ ഉണ്ട്. രണ്ട് യോഗമായാലും അത് ജീവിതത്തെ ബാധിക്കും. ജ്യോതിഷത്തിൽ ബ്രഹ്മ യോഗത്തെ വളരെ ശുഭകരമായ യോഗമായിട്ടാണ് കാണുന്നത്.
ഈ യോഗ സമയത്ത് ജനിച്ചവർ എല്ലാ മേഖലകളിലും വളരെ പ്രാവീണ്യമുള്ളവരായിരിക്കും, ഈ യോഗമുള്ള രാശിക്കാര്‍ക്ക് ജീവിതത്തിൽ നേട്ടങ്ങളായിരിക്കും. ധാരാളം സ്വത്ത് ലഭിക്കും.

സാമ്പത്തിക പ്രശ്നങ്ങൾ ഒന്നും തന്നെ നേരിടേണ്ടിവരില്ല. മറ്റുള്ളവരിൽ നിന്ന് ബഹുമാനം ലഭിക്കും. ഈ യോഗം വരുന്നതോട് കൂടി ഈ രാശിക്കാരുടെ ജീവിതം തന്നെ മാറിമറിയും. ബ്രഹ്മ യോഗത്തിന്റെ ഫലം ലഭിക്കാൻ പോകുന്നത് നാല് രാശിക്കാർക്കാണ്. ഏതാണ് ആ രാശിക്കാർ എന്ന് നോക്കാം.
മേടം: മേടം രാശിക്കാർക്ക് ഐശ്വര്യം വന്ന് ചേരുന്ന സമയമാണ്. എല്ലാ കാര്യത്തിലും പുരോഗതി ഉണ്ടാവും. ആത്മവിശ്വാസം വർദ്ധിക്കും. ബിസിനസ് മേഖലയിൽ പ്രവൃത്തിക്കുന്ന ആളാണെങ്കിൽ നിങ്ങൾ വൻ ലാഭം ലഭിക്കുന്ന ഒരു ഡീൽ നടക്കും. ഈ രാശിക്കാരുടെ അധിപൻ ചൊവ്വയാണ്. എല്ലാ കാര്യങ്ങൾ പൂർത്തീകരിക്കാനുള്ള താല്പര്യം ഈ രാശിക്കാർക്ക് ഉണ്ടാവുന്നതാണ്.
കർക്കടകം: വലിയ നേട്ടമാണ് ഈ രാശിക്കാർക്ക് ഉണ്ടാവാൻ പോകുന്നത്. വ്യാഴം അനുകൂലമാകുന്നത് കൊണ്ട് തന്നെ പ്രതീക്ഷിക്കാത്ത നേട്ടങ്ങൾ വന്നുചേരും. തൊഴിൽ രംഗത്തും നേട്ടമുണ്ടാകും.
ഈ യോഗ സമയത്ത് നിങ്ങൾ ആരംഭിക്കുന്ന ഏത് കാര്യവും നിങ്ങൾക്ക് വിജയത്തിലെത്തിക്കാൻ സാധിക്കും. അതുപോലെ തന്നെ നിങ്ങൾക്ക് ബസിനസ്സ് തുടങ്ങാൻ പദ്ധതി ഉണ്ടെങ്കിൽ അത് തുടങ്ങാവുന്നതാണ്.
ചിങ്ങം: ഈ യോഗസമയത്ത് നിങ്ങൾക്ക് ധാരാളം അനുഗ്രഹം ലഭിക്കും. നിങ്ങളുടെ ഏറ്റവും വലിയ ആഗ്രഹം ഈ സമയത്ത് നടക്കും. ഒരിക്കലും നടക്കില്ലെന്ന് നിങ്ങൾ വിചാരിച്ച കാര്യം പോലും ഈ സമയത്ത് നടക്കും. താമസം മാറാനുള്ള സാധ്യത ഉണ്ട്.
വിദേശ യാത്രയ്ക്കുള്ള സാധ്യത കാണുന്നു. തൊഴിൽ രംഗത്ത് നേട്ടമുണ്ടാകും. ശമ്പള വർദ്ധനവിന് സാധ്യത. സാമ്പത്തിക പ്രതിസന്ധി ഈ സമയത്ത് ഇല്ലാതാവും. വിദേശത്ത് പോകാൻ തടസ്സങ്ങൾ നേരിടുന്നുണ്ടെങ്കിൽ ആശങ്കവേണ്ട, ഈ യോഗം അതൊക്കെ തീർക്കും.
വൃശ്ചികം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ കാലമാണ്. സമൃദ്ധിയും ഐശ്വരവ്യം വന്നുചേരുന്ന കാലം. സാമ്പത്തികമായിട്ടുള്ള കഷ്ടപ്പാട് ഈ സമയത്ത് തീരും. കടം നൽകിയ പണം നിങ്ങൾക്ക് തിരിച്ചുലഭിക്കും..
ബുദ്ധിയും അറിവും ഉപയോഗിച്ച് തൊഴിൽ രംഗത്ത് നേട്ടമുണ്ടാക്കും.സാമൂഹിക ബന്ധങ്ങൾ ഉപയോഗിച്ച് തൊഴിൽ മേഖലയിൽ നേട്ടമുണ്ടാക്കാൻ സാധിക്കും. സ്ഥാനക്കയത്തിന് സാധ്യത ഉണ്ട്.












Click it and Unblock the Notifications