ഈ രാശിക്കാര്‍ക്ക് ഇനി ഭാഗ്യത്തിന്റെ പെരുമഴ; വരുമാനം കണ്ടെത്താന്‍ പുതിയ വഴി തെളിയും

ജ്യോതിഷത്തിൽ ഗ്രഹങ്ങൾ രാശി മാറാറുണ്ട്. ജ്യോതിഷമനുസരിച്ച് എല്ലാ മാസവും ഏതെങ്കിലും ഗ്രഹങ്ങൾ രാശിമാറുകയോ അല്ലെങ്കിൽ സഞ്ചാരം മാറ്റുകയോ ചെയ്യുന്നു. ഗ്രഹങ്ങളുടെ രാശി മാറ്റി എല്ലാ രാശിക്കാരേയും ബാധിക്കും.എന്നാൽ ഒരേപോലെ ആവില്ല. ഓരോ ഗ്രഹങ്ങളുടെ രാശി മാറ്റവും ഓരോ രാശിക്കാരേയും വ്യത്യസ്തമായാണ് ബാധിക്കുക
ഗ്രഹങ്ങളുടെ രാജകുമാരനായി കണക്കാക്കപ്പെടുന്ന ഗ്രഹമാണല്ലോ ബുധൻ. ബുധന്റെ രാശി മാറ്റം ചില രാശിക്കാരുടെ ജീവിതത്തിൽ അത്ഭുതകരമായ മാറ്റങ്ങളാണ് കൊണ്ടുവരിക. ഫെബ്രുവരിയിൽ ശനിദേവന്റെ രാശിയായ മകരത്തിൽ ബുധൻ സംക്രമിക്കും. ഫെബ്രുവരി 7 ന് രാത്രി 7.38 നാണ് രാശിമാറുന്നത്. ഈ രാശി മാറ്റം ചില രാശിക്കാർക്ക് സൗഭാഗ്യങ്ങളുടെ നാളുകളാണ് നൽകുക. ആ രാശിക്കാർ ആരൊക്കെയാണ്....

ജാതകത്തിന്റെ പത്താം ഭാവത്തിലാണ് ബുധന്റെ സംക്രമണം
മേടം: മേടം രാശിക്കാരുടെ ജീവിത്തതിൽ വലിയ മാറ്റങ്ങൾ ആണ് ബുധന്റെ രാശി മാറ്റം കൊണ്ടുവരിക. മേടം രാശിയിലുള്ള ആളുകളുടെ ജാതകത്തിന്റെ പത്താം ഭാവത്തിലാണ് ബുധന്റെ സംക്രമണം. അതുകൊണ്ടു തന്നെ മേടം രാശിക്കാർക്ക് വരുന്ന നാളുകൾ നേട്ടത്തിന്റേതാണ്. നിങ്ങൾ എന്ത് കാര്യം ചെയ്യണം എന്ന് വിചാരിച്ചോ അത് ഈ സമയത്ത് നടക്കും. ഭാഗ്യം ഈ രാശിക്കാർക്കൊപ്പം ഉണ്ടാവും

അംഗീകാരം ലഭിക്കും...
ഈ രാശിക്കാരുടെ എല്ലാ സ്വപ്നങ്ങളും ഈ രാശി മാറ്റ സമയത്ത് നടക്കും. ജോലി സ്ഥലത്ത് ഈ രാശിക്കാർക്ക്
അംഗീകാരം ലഭിക്കും. ജോലി സ്ഥലത്ത് സഹപ്രവർത്തകരുടെയും സഹകരണം ലഭിക്കും. എല്ലാ കാര്യത്തിലും മുന്നിട്ട് നിൽക്കാൻ സാധിക്കും. ബഹുമാനം വർധിക്കും...കുടുംബത്തിൽ സന്തോഷം

വരുന്നത് സന്തോഷത്തിന്റെ ദിനം
മകരം : മകരം രാശിക്കാരെ സംബന്ധിച്ച് ഇനി വരാൻ പോകുന്നത് ഇവരുടെ ജീവിത്തതിലെ നല്ല നാളുകളാണ്.. ബുധന്റെ രാശി മാറ്റം മകരം രാശിക്കാർക്ക് സന്തോഷത്തിന്റെ നാളുകളായിരിക്കും കൊണ്ടുവരുന്നത്. ഈ രാശിക്കാർക്ക് ഈ സമയം വരുമാനം വർദ്ധിക്കും. വരുമാനം ഉണ്ടാക്കാനുള്ള വഴികൾ തെളിഞ്ഞുവരും. വിവാഹം നടക്കും. പുതിയ ജോലി തേടിവരും...

ഭാഗ്യത്തിന്റെ സമയമാണ്. .
ഇടവം: ഇടവം രാശിയിൽ ഒൻപതാം ഭാവത്തിലാണ് ബുധന്റെ സംക്രമണം. അതുകൊണ്ട് തന്നെ ഈ സമയത്ത് ഇവർക്ക് ഭാഗ്യത്തിന്റെ സമയമാണ്. നിങ്ങൾക്ക് കിട്ടാനുള്ള പണം തിരികെ ലഭിക്കും. സാമ്പത്തികമായിട്ടുള്ള എല്ലാ ബുദ്ധിമുട്ടുകളും തീരും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും ചെയ്യും. നിങ്ങൾക്ക് ഈ സമയത്ത് ബിസിനസുമായി ബന്ധപ്പെട്ടു ഒരു യാത്ര പോകാൻ അവസരം വരും. ആ യാത്ര പോകാം, സാമ്പത്തികമായി ഈ യാത്ര നിങ്ങൾക്ക് നല്ല വാർത്തയായിരിക്കും എത്തിക്കുക..

പുതിയ വരുമാന സ്രോതസ്സുകൾ
കുംഭം: ബുധൻ കുംഭം രാശിയുടെ ജാതകത്തിൽ 12-ാം ഭാവത്തിലാണ് പ്രവേശിക്കുന്നത്. ഇത് ഈ രാശിക്കാർക്ക് സാമ്പത്തികമായ നേട്ടങ്ങൾ കൊണ്ടുgവരും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കും. സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. വിദേശയാത്രയ്ക്ക് അവസരമുണ്ടാകും. കുടുംബത്തിൽ നിന്ന് നല്ല പിന്തുണ ലഭിക്കും

ഭാഗ്യം തെളിയും...
തുലാം: ബുധന്റെ രാശി മാറ്റം തുലാം രാശിക്കാർക്ക് ഭാഗ്യം വരുന്ന സമയമാണ്. ഈ രാശിയുടെ നാലാം ഭാവത്തിലാണ് ബുധൻ സംക്രമിക്കുന്നത്. വാഹനവും വസ്തുവകകളും വാങ്ങാൻ സാധ്യത തെളിയും. എല്ലാ ബുദ്ധിമുട്ടും അവസാനിക്കും. തൊഴിൽ മേഖലയിൽ ഉത്തരവാദിത്തങ്ങൾ വർദ്ധിക്കും


Click it and Unblock the Notifications