ബംബര്‍ നേട്ടങ്ങള്‍ കൂടെയുണ്ട്; സൗഭാഗ്യത്തിന്റെ നാളുകള്‍; ഈ രാശിക്കാര്‍ക്ക് അടിപൊളി സമയം
ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവര്‍ ഓരോ ഗ്രഹങ്ങളുടെയും മാറ്റത്തിന് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. കാരണം, ഗ്രഹങ്ങളുടെ മാറ്റം ഓരോ രാശിക്കാരിലും നല്ലതും മോശവുമായ ഫലങ്ങള്‍ സൃഷ്ടിക്കും. ചിലര്‍ക്ക് നല്ല കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ മറ്റ് ചിലര്‍ക്ക് മോശം കാര്യങ്ങള്‍ നടക്കും. ഈ വരുന്ന ഏപ്രില്‍ 23ന് വലിയൊരു മാറ്റം നടക്കാന്‍ പോകുകയാണ്.
ഗ്രഹങ്ങളുടെ അധിപനെന്ന് വിശേഷിപ്പിക്കുന്ന ബുധന്‍ ഏപ്രില്‍ 23ന് മേട രാശിയില്‍ അസ്തമിക്കുകയാണ്. ഈ മാറ്റം ചില രാശിക്കാരുടെ ജീവിതത്തില്‍ വലുതും ചെറുതുമായ ഫലങ്ങള്‍ കൊണ്ടുവരും. ബുധന്‍ അസ്തമിക്കുന്നതോടെ ആരോഗ്യം, ബിസ്‌നസ്, തൊഴില്‍ എന്നീ മേഖലകളില്‍ നല്ല ഫലങ്ങള്‍ സൃഷ്ടിക്കും. ഈ മാറ്റം പല രാശിക്കാരുടെയും ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തും. ഏതൊക്കെ രാശിക്കാരാണെന്ന് നോക്കാം.

കന്നി രാശിക്കാരെ സംബന്ധിച്ച് ഈ മാറ്റം മികച്ച ഫലങ്ങള്‍ കൊണ്ടുവരും. കന്നി രാശിക്കാരുടെ എട്ടാം ഭാവത്തിലാണ് ബുധന്‍ അസ്തമിക്കാന്‍ പോകുന്നത്. ഈ സമയത്ത് ഈ രാശിക്കാര്‍ക്ക് ഭാഗ്യം കൂടെയുണ്ടാകും. ജോലിയിലും ബിസിനസിലും വളരെയധികം മാറ്റങ്ങളുണ്ടാകും. അനാവശ്യ ചെലവുകള്‍ വര്‍ദ്ധിക്കുമെങ്കിലും പുതിയ വരുമാന സ്രോതസുകള്‍ നിങ്ങള്‍ക്ക് മുന്നില്‍ തുറക്കപ്പെടും.
തുലാം രാശിക്കാരെ സംബന്ധിച്ച് അവരുടെ ഏഴാം ഭാവത്തിലാണ് ബുധന്‍ അസ്തമിക്കാന്‍ പോകുന്നത്. കൂടാതെ ബുധന്‍ ഈ രാശിയുടെ ഒമ്പതാം ഭാവത്തിന്റെ പന്ത്രണ്ടാം ഭാവത്തിന്റെയും അധിപനാണ്. അതുകൊണ്ട് തന്നെ ഈ രാശിക്കാര്‍ക്ക് ഈ സമയം മിശ്രിതമായിരിക്കും. തുലാം രാശിക്കാര്‍ ജോലി മാറാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ കുറച്ച് നാള്‍ കൂടി കാത്തിരിക്കുന്നത് നല്ലതാണ്.
ഈ സമയത്ത് കോപം കുറയ്ക്കുന്നത് നല്ലതാണ്. സുഹൃത്തുക്കളുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ദേഷ്യം കുറക്കുന്നത് നല്ലതാണ്. ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുക. ഈ രാശിക്കാര്‍ക്ക് തൊഴില്‍ മേഖലയില്‍ പുരോഗതിയുണ്ടാകും.
കുംഭം രാശിക്കാര്‍ക്ക് ഈ സമയത്ത് മികച്ച സമയമാണ്. ഈ സമയത്ത് ബുധന്‍ കുംഭം രാശിയുടെ മൂന്നാം ഭാവത്തിലാണ് അസ്തമിക്കാന്‍ പോകുന്നത്. ഇത് ആത്മവിശ്വാസത്തിന്റെയും ധൈര്യത്തിന്റെയും ഭാവമാണ്. അതുകൊണ്ട് തന്നെ ഈ രാശിക്കാര്‍ക്ക് ജോലിയില്‍ വലിയ വിജയം പ്രതീക്ഷിക്കാം. ഈ സമയത്ത് ഒരു മത്സരത്തിനുള്ള സാധ്യത കാണുന്നുണ്ട്.
ഈ സമയത്ത് സാമ്പത്തികമായി നേട്ടങ്ങളോ നഷ്ടങ്ങളോ ഉണ്ടാകില്ല. സാമ്പത്തിക സ്ഥിതി സമിശ്രമായി തുടരും. അതുകൊണ്ട് അനാവശ്യമായ ചെലവുകള്‍ വരുത്തിവയ്ക്കരുത്. പണം സൂക്ഷിച്ച് വേണം ചെലവഴിക്കാന്‍. സാമ്പത്തിക കാര്യങ്ങളില്‍ ആസൂത്രണം നല്ലതാണ്.












Click it and Unblock the Notifications