Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോട്ടറി ഭാഗ്യം ഉറപ്പ്..!! പുതിയ സ്ഥലവും വാഹനവും വാങ്ങാം; ഈ രാശിക്കാരാണോ?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ പ്രഭാവം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഇത് ദോഷകരമായിരിക്കും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് ഏറെ അനുകൂലമായിരിക്കും.

ജ്യോതിഷത്തില്‍ ഏറെ പ്രാധാന്യമുള്ള ഗ്രഹങ്ങളിലൊന്നാണ് ബുധന്‍. ബുധന്റെ ഏതൊരു മാറ്റവും വ്യക്തികളില്‍ പ്രതിഫലിക്കും. നിലവില്‍ കന്നി രാശിയിലാണ് ബുധന്‍ സഞ്ചരിക്കുന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ ബുധന്‍ കന്നി രാശിയില്‍ അസ്തമിക്കാന്‍ പോകുകയാണ്. ഏതൊരു ഗ്രഹത്തിന്റെയും അസ്തമയവും ഉദയവും 12 രാശികളുടെയും ജീവിതത്തില്‍ പ്രതിഫലനം സൃഷ്ടിക്കും.

astrology

ഒക്ടോബര്‍ 8 ന് ആണ് ബുധന്‍ കന്നിരാശിയില്‍ അസ്തമിക്കുന്നത്.. ഏതെങ്കിലും ഗ്രഹം സൂര്യനോട് അടുത്ത് വരുമ്പോള്‍ ആ ഗ്രഹം അസ്തമിക്കുകയും അതിന്റെ പ്രഭാവം വളരെ വേഗത്തില്‍ കാണിക്കുകയും ചെയ്യും എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. ബുധന്റെ അസ്തമയം മൂലം വിപരീത രാജയോഗം സൃഷ്ടിക്കപ്പെടും. ഇത് എല്ലാ രാശികളേയും സ്വാധീനിക്കും. എങ്കിലും ചില രാശിക്കാര്‍ക്ക് ഇത് ഏറെ പ്രയോജനപ്രദമായിരിക്കും. ആരൊക്കെയാണ് ആ ഭാഗ്യരാശിക്കാര്‍ എന്ന് നോക്കാം.

മേടം

ബുധന്റെ കന്നി രാശിയിലെ അസ്തമയം കാരണം രൂപപ്പെടുന്ന വിപരീത രാജയോഗം മേടം രാശിക്കാര്‍ക്ക് ഏറെ അനുകൂലമായിരിക്കും. മേട രാശിയുടെ ആറാം ഭാവത്തില്‍ ആണ് ബുധന്‍ അസ്തമിക്കാന്‍ പോകുന്നത്. അതിനാല്‍ തന്നെ സാമ്പത്തികമായി ഏറെ അനുകൂലമായ സ്ഥിതി വിശേഷമാണ് ഈ രാശിക്കാര്‍ക്ക് കൈവരാന്‍ പോകുന്നത്. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഭാഗ്യം കടാക്ഷിക്കും.

ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം. രണ്ടിരട്ടി വരെ ലാഭം കൊയ്യാന്‍ സാധ്യത കാണുന്നു. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. പുതിയ വാഹനം, വസ്തു എന്നിവ സ്വന്തം പേരില്‍ വാങ്ങാന്‍ സാധ്യതയുണ്ട്. കുടുംബത്തോടൊപ്പം ഏറെ സമയം ചെലവഴിക്കാന്‍ സാഹചര്യമൊരുങ്ങും. വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച സമയം.

കര്‍ക്കടകം

ബുധന്റെ കന്നി രാശിയിലെ അസ്തമയം കാരണം രൂപപ്പെടുന്ന വിപരീത രാജയോഗം കര്‍ക്കടകം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പല സ്രോതസുകളില്‍ നിന്ന് നിങ്ങളുടെ കൈയില്‍ പണമെത്തും. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി ഭദ്രമാക്കും. വിദേശത്ത് ജോലി ലഭിക്കാന്‍ സാധ്യത കാണുന്നു. കൃഷി, വ്യാപാരം എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ശുഭകരമായ സമയം. സഹോദരങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പിന്തുണ ലഭിക്കും.

വൃശ്ചികം

ബുധന്റെ കന്നി രാശിയിലെ അസ്തമയം കാരണം രൂപപ്പെടുന്ന വിപരീത രാജയോഗം വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. വൃശ്ചികം രാശിയുടെ വരുമാന ഭാവത്തിലാണ് ബുധന്‍ അസ്തമിക്കുന്നത്. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും വരുമാന വര്‍ധനവിനും സാധ്യത കാണുന്നു. നഷ്ടപ്പെട്ടു എന്ന് കരുതിയ പണം അപ്രതീക്ഷിതമായി തിരികെ ലഭിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. മത്സര പരീക്ഷകളില്‍ വിജയം കൈവരിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+