Get Updates
Get notified of breaking news, exclusive insights, and must-see stories!

മിന്നിത്തെളിയുന്ന ഭാഗ്യമെന്നാല്‍ ഇതാണ്, സമ്പത്ത് കുതിച്ച് കുതിച്ചുയരും; ഈ രാശിക്കാരാണോ നിങ്ങള്‍

ബുധന്റെ രാശിമാറ്റം ജ്യോതിഷത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്. ഈ രാശിമാറ്റം 12 ഓളം രാശികളെ ബാധിക്കും. ആഗസ്റ്റ് 21, അതായത് ഇന്നലെയാണ് ബുധന്‍ കന്നിരാശിയിലേക്ക് പ്രവേശിച്ചത്. ഇതോടെ ചില രാശിക്കാരുടെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നുചേരും. ബുധന്‍ 2022 ഒക്്‌ടോബര്‍ 22 വരെ കന്നി രാശിയില്‍ തുടരും. ബുധന്റെ ഈ രാശിമാറ്റം 4 രാശിക്കാര്‍ക്ക് വളരെയധികം ശുഭകരമായിരിക്കും. തൊഴില്‍, വ്യാപര, സാമ്പത്തിക മേഖലയില്‍ വലിയ നേട്ടങ്ങളാണ് ഇവര്‍ക്ക് സംഭവിച്ചിട്ടുള്ളത്.

1

ചില രാശിക്കാരില്‍ മാത്രമാണ് ഇത്തരം മാറ്റങ്ങള്‍ സംഭവിക്കുക. ഇടവം, മിഥുനം, ചിങ്ങം, കന്നി എന്നീ നാല് രാശിക്കാരിലാണ് ഈ മാറ്റങ്ങള്‍ സംഭവിക്കുക. ശുഭകരമായ ഫലങ്ങളാണ് ഈ സമയത്ത് ഈ നാല് രാശിക്കാര്‍ക്ക് ലഭിക്കുക.

ഇടവം

ഇടവം

കന്നിരാശിയില്‍ ബുധന്റെ പ്രവേശനം ഇടവ രാശിക്കാര്‍ക്ക് ഏറ്റവും മികച്ച സമയമാണ്. കരിയറില്‍ കാത്തിരുന്ന പ്രതീക്ഷിച്ചിരുന്ന മാറ്റം ഉടന്‍ തന്നെയുണ്ടാകും. ഉയര്‍ന്ന പോസ്റ്റുകളിലേക്ക് ജോലി മാറാനുള്ള സാധ്യതയുണ്ട്.

3

സാമ്പത്തികമായി വലിയ നേട്ടങ്ങളാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്. വരുമാനം വര്‍ദ്ധിക്കാനുള്ള എല്ലാ അവസരങ്ങളുണ്ടാകും. നിക്ഷേപത്തിന് ഏറ്റവും മികച്ച സമയമാണ്. വലിയ ലാഭം നിക്ഷേപത്തിലൂടെ പ്രതീക്ഷിക്കാം. സഖ്യകക്ഷികള്‍ നിങ്ങളെ പിന്തുണയ്ക്കും. പൂര്‍വികരുടെ വ്യാപാര സ്വത്തുക്കളില്‍ നിന്ന് ലാഭമുണ്ടാകും.

മിഥുനം

മിഥുനം

മിഥുനം രാശിക്കാര്‍ക്ക് ഇത് നേട്ടത്തിന്റെ സമയമാണ്. പുതിയ സംരഭങ്ങള്‍ ആരംഭിക്കാനുള്ള ഏറ്റവും മികച്ച സമയം. പുതിയ വാഹനം വാങ്ങാനുള്ള തീരുമാനം എടുക്കും.

5

വീട് വാങ്ങാനും പണിയാനോ ഉള്ള ആഗ്രഹമുണ്ടെങ്കില്‍ ഈ രാശിക്കാര്‍ക്ക് പറ്റിയ സമയമാണ്. തൊഴില്‍ മേഖലയില്‍ പുരോഗതിയുണ്ടാകും. കിട്ടാതിരുന്ന പണം നിങ്ങളിലേക്ക് എത്തും. ദാമ്പത്യ ജീവിതം സന്തോഷം നിറഞ്ഞതായിരിക്കും. പ്രതീക്ഷിക്കാത്ത ഒരു സന്തോഷം നിങ്ങളിലേക്ക് എത്തും.

ചിങ്ങം

ചിങ്ങം

ചിങ്ങം രാശിയില്‍ ബുധന്റെ പ്രവേശനം, വലിയ പുരോഗതിയാണ് ഈ രാശിക്കാര്‍ക്ക് നല്‍കുക. പുതിയ ജോലി തിരഞ്ഞെടുക്കുകയാണെങ്കില്‍ അത് ഈ സമയത്ത് വിജയമായിരിക്കും. ഇനി സര്‍ക്കാര്‍ ജോലിയെന്ന സ്വപ്‌നം മനസിലുണ്ടെങ്കില്‍ അതിന് വേണ്ടി പ്രവര്‍ത്തിക്കാനുള്ള ഏറ്റവും മികച്ച സമയമാണിത്. കഠിനമായി തയ്യാറെടുത്താല്‍ ആ ജോലി നിങ്ങളെ തേടിയെത്തും.

കന്നി

കന്നി

ബുധന്‍ രാശി മാറി കന്നി രാശിയില്‍ പ്രവേശിക്കുന്നത് ഈ രാശിക്കാരില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കാന്‍ പോകുന്നത്. ഈ രാശിക്കാര്‍ക്ക് വരാന്‍ പോകുന്ന രണ്ട് മാസം ഏറ്റവും അനുകൂലമായിരിക്കും. പുതിയ ജോലി നിങ്ങളെ തേടിയെത്തും. അവിവാഹിതര്‍ക്ക് പങ്കാളിയെ തിരഞ്ഞെടുക്കാന്‍ പറ്റിയ ഏറ്റവും മികച്ച സമയമാണിത്. വസ്തുവകകളില്‍ നിക്ഷേപിക്കാന്‍ ആഗ്രമുണ്ടെങ്കില്‍ ഏറ്റവും മികച്ച സമയമാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+