ഈ 4 രാശിക്കാരുടെ ഭാഗ്യം തെളിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം! ആരും അസൂയപ്പെട്ടുപോകും
ബുധനെ ഗ്രഹങ്ങളുടെ രാജകുമാരൻ എന്നാണ് അറിയപ്പെടുന്നത്. ആഗസ്റ്റ് 21 ന് ബുധൻ സ്വന്തം രാശിയായ കന്നിയിൽ പ്രവേശിക്കും. ഈ സമയം വ്യാഴം സ്വന്തം രാശിയായ മീനത്തിൽ നിൽക്കുകയും 2023 ഏപ്രിൽ വരെ ഇവിടെ തുടരുകയും ചെയ്യും.
കന്നിരാശിയിൽ ബുധന്റെ പ്രവേശനവും മീനരാശിയിൽ വ്യാഴത്തിന്റെ സാന്നിധ്യവും സമസപ്തകയോഗം ഉണ്ടാക്കും. ഇത് എല്ലാ രാശികളിലും വളരെ വലിയ സ്വാധീനം ചെലുത്തും. ബുധൻ-ഗുരുവിന്റെ ഈ സമസപ്തകയോഗം നാലു രാശിക്കാർക്ക് വളരെയധികം നല്ല കാലം ആണ്. അത് ഏതൊക്കെ രാശിക്കാർക്ക് ആണെന്ന് നോക്കാം.

മിഥുനം (Gemini): ബുധൻ-ഗുരുവിന്റെ സ്ഥിതിയിൽ നിന്നും ഉണ്ടാകുന്ന സമസപ്തകയോഗം മിഥുനരാശിക്കാർക്ക് ഗുണം ആയി വന്നുചരും. ഇത് ഇവർക്ക് കുടുംബത്തിലും തൊഴിൽ ജീവിതത്തിലും നേട്ടമുണ്ടാകും. ബന്ധങ്ങൾ മികച്ചതായിരിക്കും. ജോലിസ്ഥലത്ത് പ്രശംസ ലഭിക്കും. നേട്ടം കൈവരിക്കാൻ കഴിയും.

കർക്കടകം (Cancer): ബുധന്റെ സംക്രമം കർക്കടക രാശിക്കാർക്ക് വളരെയധികം ഗുണം ചെയ്യും. ഇത്തരക്കാരുടെ ജോലി എളുപ്പം നടക്കും. മധുരമായി സംസാരിക്കുന്നത് ഗുണം ചെയ്യും. പത്രപ്രവർത്തനം, എഴുത്ത്, കൗൺസിലിംഗ്, അഭിനയം, സംവിധാനം അല്ലെങ്കിൽ ആങ്കറിംഗ് തുടങ്ങിയ ആശയവിനിമയ സംബന്ധമായ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഈ യോഗം ധാരാളം പ്രയോജനങ്ങൾ നൽകും. ഏതെങ്കിലും നേട്ടവും നിങ്ങളുടെ പേരിൽ ആകാം.

ചിങ്ങം (Leo): ചിങ്ങം രാശിക്കാർക്ക് ബുധന്റെ സംക്രമം ശുഭകരമായ ഫലങ്ങൾ നൽകും. സ്വന്തം കാര്യം വ്യക്തമായി പറയുന്നതിലൂടെ നേട്ടങ്ങൾ ഉണ്ടാകും. വ്യാപാരികൾക്ക് നേട്ടമുണ്ടാകും. ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും. മൊത്തത്തിൽ എല്ലാ ഭാഗത്തുനിന്നും പ്രയോജനമുണ്ടാകും.

കന്നി (Virgo): ബുധന്റെ രാശിമാറ്റം മൂലം രൂപപ്പെടുന്ന സമസപ്തകയോഗം കന്നിരാശിക്കാർക്ക് ഏറെ ഗുണം ചെയ്യും. അനുകൂലമായ ഫലങ്ങൾ ലഭിക്കുന്നതിൽ നിങ്ങൾ സന്തുഷ്ടരാകും. ഡാറ്റ ശാസ്ത്രജ്ഞർ, ഇറക്കുമതി-കയറ്റുമതി, ബ്രോക്കറേജ്, ബാങ്കിംഗ്, മരുന്ന്, ബിസിനസ്സ് എന്നിവയുമായി ബന്ധപ്പെട്ട ആളുകൾക്ക് വിജയം ലഭിക്കും. ആരോഗ്യം മെച്ചപ്പെടും.












Click it and Unblock the Notifications