Get Updates
Get notified of breaking news, exclusive insights, and must-see stories!

പുത്തന്‍വീടും, വാഹനവും... സ്വര്‍ണം കുമിഞ്ഞ് കൂടും; പുതുവര്‍ഷത്തിലെ ഭാഗ്യരാശിക്കാര്‍ ഇവരാണ്..

ജ്യോതിഷത്തില്‍ ഓരോ ഗ്രഹത്തിനും അവയുടെ രാശി മാറ്റത്തിനും വളരെ ഏറെ പ്രാധാന്യമുണ്ട്. എല്ലാ മാസത്തിലും പല ഗ്രഹങ്ങളും അവയുടെ ചലനങ്ങള്‍ മാറ്റും. ഇതിനെ ആണ് രാശി മാറ്റം എന്നത് കൊണ്ട് വിവക്ഷിക്കുന്നത്. ഈ രാശി മാറ്റമാണ് ഓരോ രാശിക്കാരിലേയും നല്ല സമയവും മോശം സമയവും നിര്‍ണയിക്കുന്നത്. ഈ വര്‍ഷം അവസാനിക്കാന്‍ ഇനി ദിവസങ്ങളെ ബാക്കിയുള്ളൂ.

എന്നാല്‍ ഇതിനിടയില്‍ വളരെ സവിശേഷമായ ഒരു രാശി മാറ്റം സംഭവിക്കാന്‍ പോകുന്നുണ്ട്. ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്ന് അറിയപ്പെടുന്ന ബുധന്റെ രാശി മാറ്റം ആണ് ഇത്. നിലവില്‍ ധനു രാശിയില്‍ ആണ് ബുധന്‍ വിരാജിക്കുന്നത്. ഡിസംബര്‍ 28 ന് ബുധന്‍ ധനു രാശി വിട്ട് മകരരാശിയില്‍ പ്രവേശിക്കുകയാണ്. എന്നാല്‍ ഇതിലെ സവിശേഷത എന്താണ് എന്ന് വെച്ചാല്‍ ഡിസംബര്‍ 30 ന് ഈ രാശിയില്‍ തന്നെ ബുധന്‍ വക്രഗതിയില്‍ സഞ്ചരിക്കാനും തുടങ്ങും.

1

ഇത് എല്ലാ രാശിക്കാരിലും വലിയ സ്വാധീനം ചെലുത്തുന്ന രാശി മാറ്റമാണ്. എന്നാല്‍ നാല് രാശിക്കാരെ സംബന്ധിച്ച് ഈ രാശി മാറ്റം വലിയ ഐശ്വര്യമാണ് കൊണ്ടുവരാന്‍ പോകുന്നത്. ജ്ഞാനത്തിന്റെ ദാതാവ് എന്നും ബുധന്‍ അറിയപ്പെടുന്നതിനാല്‍ ഈ രാശിക്കാര്‍ സൂര്യനെപ്പോലെ ജ്വലിക്കും എന്നാണ് ജ്യോതിഷ വിധി പ്രകാരം പറയപ്പെടുന്നത്. ഏതൊക്കെയാണ് ആ രാശിക്കാര്‍ എന്ന് നമുക്ക് പരിശോധിക്കാം.

മേടം

മേടം

മേടം രാശിക്കാരെ കാത്ത് വലിയ ഭാഗ്യമാണ് ബുധന്റെ രാശിമാറ്റം മൂലം വന്ന് ചേരാന്‍ പോകുന്നത്. ബിസിനസ് രംഗത്തുള്ളവര്‍ക്ക് വലിയ ഉയര്‍ച്ച കാത്തിരിക്കുന്നുണ്ട്. വ്യാപാര രംഗത്തുള്ളവര്‍ക്ക് മികച്ച ലാഭം കൊയ്യാനാകും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നുണ്ട്. കരിയറില്‍ മികച്ച നേട്ടം കൊയ്യാനാകും. സാമ്പത്തികമായി സ്ഥിരത കൈവരിക്കാനാകും.

ഇടവം

ഇടവം

ഇടവം രാശിക്കാര്‍ക്ക് ബുധന്റെ രാശിമാറ്റവും വക്രഗതിയും സൗഭാഗ്യം കൊണ്ടുവരും. നിക്ഷേപങ്ങളില്‍ നിന്ന് അപ്രതീക്ഷിത വരുമാനം പ്രതീക്ഷിക്കാം. പുതിയ വാഹനം പുതുവര്‍ഷത്തില്‍ വാങ്ങാന്‍ സാധിക്കും. മത്സരപരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിജയം കൈവരിക്കാനാകും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങള്‍ സഫലീകരിക്കും. വീട്ടില്‍ ഐശ്വര്യവും സമാധാനവും വന്ന് ചേരും.

ചിങ്ങം

ചിങ്ങം

ബുധന്റെ രാശിമാറ്റവും വക്രഗതിയും ചിങ്ങം രാശിക്കാര്‍ക്ക് ഏറെ ഗുണം ചെയ്യും. സാമ്പത്തികമായി ഏറെ അഭിവൃദ്ധിപ്പെടും. ബിസിനസില്‍ വലിയ വിജയം കൊയ്യാനും പ്രശസ്തരാകാനും സാധിക്കും. ചെറുകിട കച്ചവടക്കാര്‍ വലിയ ലാഭം കൊയ്യും. ചിട്ടി പോലുള്ള നിക്ഷേപങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നതിലും കൂടുതല്‍ പണം വന്ന് ചേരും. സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ വാങ്ങിയേക്കാം. ജോലിയില്‍ ശമ്പള വര്‍ധനവിന് സാധ്യത കാണുന്നു.

5

പ്രണയ ബന്ധങ്ങള്‍ ദൃഢമാകും. ദാമ്പത്യ ജീവിതം സന്തുഷ്ടമായിരിക്കും. പങ്കാളിക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിക്കും. ജോലി സംബന്ധമായ കാര്യങ്ങള്‍ക്കായി വിദേശയാത്രകള്‍ക്ക് സാധ്യത കാണുന്നു. കുടുംബാംഗങ്ങള്‍ക്കൊപ്പം പ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും

കന്നി

കന്നി

ബുധന്റെ രാശിമാറ്റവും വക്രഗതിയും കന്നി രാശിക്കാരിലും അഭൂതപൂര്‍വമായ ഭാഗ്യം കൊണ്ട് വരും. പുതിയ വീട്, വാഹനം, വസ്തു എന്നിവ വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ട് എങ്കില്‍ ഏറ്റവും മികച്ച സമയമാണ്. ബുധന്റെ അനുഗ്രഹത്താല്‍ ആ ആഗ്രഹം സഫലമാകും. ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ കന്നി രാശിക്കാര്‍ക്ക് ലഭിക്കും. കുടുംബത്തില്‍ സന്തോഷവും ഐക്യവും ഉണ്ടാകും. കടം കൊടുത്ത പണം തിരികെ ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+