ധനലാഭം കൊണ്ട് പെരുമഴ; ഭദ്ര രാജയോഗം ചില്ലറക്കാര്യമല്ല; 2023ല്‍ ഈ രാശിക്കാര്‍ക്ക് സംഭവിക്കുന്നത്
ബുധന് ജ്യോതിഷത്തില്‍ വലിയ പ്രധാന്യമാണുള്ളത് ജ്യോതിഷത്തില്‍. സമ്പത്ത്, ബുദ്ധി, ബിസ്‌നസ് എന്നിവയുടെ ദാതാവെന്നാണ് ബുധനെ വിളിക്കുന്നത്. 2022 അവസാനിക്കുന്നതോടെ ഡിസബംറിന്റെ അവസാന ദിവസങ്ങള്‍ മുതല്‍ 2023ന്റ ആരംഭം വരെ പല തവണ സ്ഥാനം മാറും. ഈ വര്‍ഷത്തിന്റെ അവസാന ദിവസം ഡിസംബര്‍ 31ന് ബുധന്‍ ധനു രാശിയിലേക്ക് വക്രഗതിയില്‍ ചലിക്കാന്‍ ആരംഭിക്കും.

അതിന് ശേഷം ജനുവരി 18 ഓടെ നേര്‍ രേഖയിലൂടെ സഞ്ചരിക്കാന്‍ ഒരുങ്ങും. ഇങ്ങനെ സഞ്ചരിച്ച് 2023 ഫെബ്രുവരി 7ന് ബുധന്‍ മകര രാശിയിലേക്ക് പ്രവേശിക്കും. ഇങ്ങനെ ബുധന്റെ രാശിയില്‍ സംഭവിക്കുന്ന ഓരോ മാറ്റം അടുത്ത വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഭദ്രരാജയോഗം സൃഷ്ടിക്കും. ഇത് അഞ്ച് രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങളാണ് ഉണ്ടാക്കിയെടുക്കുക. ആ രാശിക്കാര്‍ ഏതൊക്കെയാണെന്ന് നോക്കാം.

മേടം
മേടം രാശിക്കാരെ സംബന്ധിച്ച് ഏറ്റവും അനുകൂലമായ സമയമാണ്. ഈ സമയത്ത് ഇവരുടെ ഭാഗ്യം തെളിയും. ഇതിലൂടെ എല്ലാ കാര്യങ്ങളിലും നേട്ടം ഉണ്ടാക്കിയെടുക്കാന്‍ ഇവരെ കൊണ്ട് സാധിക്കും. പഠനത്തിലിലും ജോലിയിലും പ്രതീക്ഷിക്കാത്ത കാര്യങ്ങള്‍ സംഭവിക്കും. ആഗ്രഹിച്ച വിദേശ നാടുകളിലേക്ക് യാത്ര ചെയ്യാനുള്ള അവസരമുണ്ടാകും.

പ്രധാനപ്പെട്ട പരീക്ഷകളിലും അഭിമുഖങ്ങളിലും പങ്കെടുക്കാനുള്ള അവസരമുണ്ടാകും. ഇതിലൊക്കെ വിജയം നേടിയെടുക്കാന്‍ സാധിക്കും. ധന ലാഭത്തിനുള്ള അവസരങ്ങള്‍ ഈ സമയത്ത് ഉണ്ടാകും.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഏറെ ഗുണം ചെയ്യുന്ന സമയമാണിത്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷമുണ്ടാകും. പങ്കാളിയുടെ സന്തോഷത്തിന് വേണ്ടി ഏറെ സമയം അവരോടൊപ്പം ചെലവഴിക്കും. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തും.. അത് ആരോഗ്യം മെച്ചപ്പെടുത്താനുള്ള അവസരം ഉണ്ടാക്കിയെടുക്കും. ധന ലാഭത്തിനുള്ള അവസരമുണ്ടാകും. അവിവാഹിതര്‍ക്ക് വിവാഹം കഴിക്കാനുള്ള അവസരം ഉണ്ടാകും.

ധനു
ഈ സമയത്ത് ധനു രാശിക്കാരെ സംബന്ധിച്ച് നല്ല സമയമാണ്. ഈ സമയത്ത് വളരെയധികം ഗുണമുണ്ടാകും. തൊഴില്‍ രംഗത്ത് പുരോഗതിയുണ്ടാകാനുള്ള അവസരമുണ്ടാകും. വരുമാനം വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. നിക്ഷേപിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയാണിത്. ഇത്ര നാളായി മുടങ്ങിക്കിടന്ന ജോലികള്‍ പുനരാരംഭിക്കും. തര്‍ക്ക വിഷയങ്ങള്‍ സംസാരിച്ച് വിജയത്തിലേക്ക് എത്തിക്കും.

കുംഭം
ബുധന്‍ ഈ മാറ്റം കുംഭം രാശിക്കാരില്‍ വലിയ സ്വാധീനം ചെലുത്തും. വരുമാനം വര്‍ദ്ധിക്കാനുള്ള അവസരം നിങ്ങളിലേക്ക് തേടിയെത്തും. ജോലയുള്ള പ്രമോഷന് സാധ്യത കാണുന്നുണ്ട്. വ്യാപാരികള്‍ക്ക് ഏറ്റവും മികച്ച സമയമാണിത്. ലാഭം വന്നുചേരും. ഈ രാശിക്കാര്‍ക്ക് പുതിയ വരുമാന മാര്‍ഗം കണ്ടെത്താന്‍ സാധിക്കും. രാഷ്ട്രീയത്തില്‍ സജീവമായവര്‍ക്ക് സ്ഥാനം ലഭിക്കും. ഇവര്‍ക്ക് ലഭിച്ചിരുന്ന ബഹുമാനം വര്‍ദ്ധിക്കും.

മീനം
മീനം രാശിക്കാരെ സംബന്ധിച്ച് ഏറ്റവും അനുകൂലമായ സമയമാണിത്. ഈ രാശിക്കാര്‍ക്ക് മികച്ച കരിയര്‍ നേടിയെടുക്കാന്‍ സാധിക്കും. ജോലിയില്‍ പുതിയ ഓഫറുകള്‍ ലഭിച്ചേക്കാം. പ്രതീക്ഷിക്കാതെ സ്ഥാനക്കയറ്റം വന്നുചേരും. നിലവിലുള്ള ജോലിയില്‍ പ്രമോഷന്‍ നേടിയെടുക്കാന്‍ സാധിക്കും. വ്യവസായികള്‍ക്ക് ലാഭം വര്‍ദ്ധിക്കും. വലിയ ഇടപാടുകള്‍ ഉറപ്പിക്കാം.












Click it and Unblock the Notifications