സമ്പത്ത് കുതിച്ചുയരും, ജീവിതത്തില്‍ പുതിയ സന്തോഷങ്ങള്‍; ഈ രാശിക്കാര്‍ക്ക് ഇനി അടിപൊളി സമയം
ബുധന് ജ്യോതിഷത്തില്‍ വലിയ പ്രധാന്യമാണുള്ളത്. സമ്പത്ത്. ബുദ്ധി, യുക്തി, ആശയ വിനിമയം എന്നിവയുടെ ഘടകമായിട്ടാണ് ബുധനെ കണക്കാക്കുന്നത്. ജാതകത്തില്‍ ബുധന്‍ ശുഭസ്ഥാനത്താണെങ്കില്‍ വലിയ നേട്ടമാണ് ആ വ്യക്തിക്കുണ്ടാകുക. അവര്‍ മികച്ച ബിസിനസുകാരനും ബുദ്ധിമാനും ആശയ വിനിമയ ശൈലിയില്‍ പ്രാവിണ്യമുള്ളവനുമായിരിക്കും. ഇതാണ് ബുധന് വലിയ പ്രധാന്യം നല്‍കുന്നത്.
2023 ജൂലായ് 25ന് ബുധന്‍ രാശിമാറി ചിങ്ങത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇതോടെ ലക്ഷ്മി നാരായണ യോഗം രൂപപ്പെട്ടിരിക്കുകയാണ്. ഇത് 12 രാശിക്കാരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകും. ഈ സമയത്ത് രൂപപ്പെട്ട ലക്ഷ്മി രാജയോഗം ചില ആളുകള്‍ക്ക് പ്രയോജനം നേടിത്തരും. ഏതൊക്കെയാണ് ആ രാശിക്കാരെന്ന് നോക്കാം.

മേടം
ചിങ്ങം രാശിയില്‍ ബുധന്‍ പ്രവേശിക്കുന്നതോടെ രൂപപ്പെടുന്ന ലക്ഷ്മി നാരായണ യോഗം മേടം രാശിക്കാര്‍ക്ക് അനുകൂലമായ സ്വാധീനം ചെലുത്തും. ഈ ആളുകള്‍ക്ക് അവരുടെ ബുദ്ധി പ്രയോജനപ്പെടുത്തി ലാഭം നേടിയെടുക്കാന്‍ കഴിയും. നല്ല സമയമായിരിക്കും. നിങ്ങളുടെ ജോലി എല്ലാം നല്ല രീതിയില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും അനുകൂലമായ സമയമാണ്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഈ സമയത്ത് ഭാഗ്യം തെളിയും. ഈ സമയത്ത് മിഥുനം രാശിക്കാര്‍ക്ക് പ്രത്യേക അനുഗ്രഹങ്ങള്‍ ലഭിക്കും. സാമ്പത്തിക നേട്ടങ്ങളുണ്ടാകും. ആരോഗ്യം മെച്ചപ്പെടും. സ്ഥാനവും ബഹുമാനവും നിങ്ങളെ തേടിയെത്തും. എഴുത്തു മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ നേട്ടങ്ങള്‍ ഈ സമയത്ത് തേടിയെത്തും.
ചിങ്ങം
ബുധന്‍ ചിങ്ങം രാശിയില്‍ പ്രവേശിക്കുന്നതോടെ ലക്ഷ്മി നാരായണ യോഗം രൂപപ്പെടും. ഈ സമയത്ത് ഇവര്‍ക്ക് വലിയ ധനലാഭമുണ്ടാകും. സാമ്പത്തിക സ്ഥിതി ശക്തമാകും. പണം ലാഭിക്കാന്‍ കഴിയും. പുതിയ സന്തോഷങ്ങള്‍ ജീവിതത്തില്‍ തേടിയെത്തും.
തുലാം
തുലാം രാശിക്കാര്‍ക്ക് ബുധന്റെ സംക്രമണം ഒരുപാട് ഗുണങ്ങള്‍ നല്‍കും. ലക്ഷ്മി നാരായണ യോഗം ഈ ആളുകള്‍ക്ക് ഭാഗ്യത്തിന്റെ പിന്തുണ നല്‍കാന്‍ കാരണമാകുന്നു. ജോലിയിലും ബിസിനസിലും വലിയ നേട്ടമുണ്ടാക്കും. സര്‍ഗാത്മക മേഖലകളുമായി ബന്ധപ്പെട്ടിരിക്കുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കും.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ബുധന്റെ സംക്രമം വളരെ ശുഭകരമാണ്. തൊഴില്‍, ബിസിനസ് എന്നിവയില്‍ നേട്ടങ്ങള്‍ ഈ സമയത്ത് ലഭിക്കും. ഇതോടൊപ്പം വ്യക്തി ജീവിതവും മികച്ചതായിരിക്കും. പ്രണയ ജീവിതം അതിമനോഹരമായിരിക്കും. പങ്കാളിയുമായി നല്ല രീതിയില്‍ പെരുമാറാന്‍ സാധിക്കും. സന്താന സന്തോഷമുണ്ടാകും.












Click it and Unblock the Notifications