സമ്പത്ത് നിങ്ങളിലേക്ക് ഒഴുകും, ബിസിനസില്‍ ഡബിള്‍ ലാഭം; ഈ രാശിക്കാര്‍ക്ക് ഗജകേസരി രാജയോഗം
ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്നാണ് ബുധനെ വിശേഷിപ്പിക്കുന്നത്. ഇക്കഴിഞ്ഞ ജൂണ്‍ ഏഴിന് ബുധന്‍ ഇടവത്തില്‍ സംക്രമിച്ചിരിക്കുകയാണ്. ബുദ്ധി, യുക്തി, മിത്രം, സംസാരം എന്നിവയുടെ ഘടകമായിട്ടാണ് ബുധനെ കണക്കാക്കുന്നത്. ബുധന്റെ രാശിമാറ്റത്തോടെ ഗജകേസരി രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്. ഈ രാജയോഗത്തെ ജ്യോതിഷത്തില്‍ ഏറ്റവും ശുഭകരമായിട്ടാണ് കണക്കാക്കുന്നത്.
സൂര്യനും ശുക്രനും ബുധന്റെ സുഹൃത്തുക്കളാണ്. ചന്ദ്രനും ചൊവ്വയും ശത്രു ഗ്രഹങ്ങളായി കണക്കാക്കപ്പെടുന്നു. ബുധന്റെ സംക്രമണം മകര രാശിയില്‍ വ്യാഴത്തിന്റെയും ചന്ദ്രന്റെയും സംയോഗം ഉണ്ടാക്കും. ഇതുമൂലം ഗജകേസരി യോഗം രൂപപ്പെടുകയാണ്. ഈ സമയത്ത് ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം തേടിയെത്തുന്നതെന്ന് പരിശോധിക്കാം...

ബുധന്റെ സംക്രമണം ഇടവം രാശിക്കാര്‍ക്ക് വളരെയധികം ഗുണം ചെയ്യും. ഇവര്‍ക്ക് ഈ സമയം അടിപൊളിയാണ്. നല്ല ജോലിക്കായുള്ള അവസരങ്ങള്‍ നിങ്ങളെ തേടിയെത്താം. വിദേശത്ത് ജോലിയോ വിദ്യാഭ്യാസമോ ചെയ്യാനുള്ള സാധ്യതകള്‍ കാണുന്നുണ്ട്. കുടുംബത്തിന്റെ പൂര്‍ണപിന്തുണ ഈ സമയത്ത് നിങ്ങള്‍ക്കുണ്ടാകും. വിജയം എപ്പോഴും നിങ്ങളുടെ കൂടെയുണ്ടാകും. പണ്ട് കാലത്ത് നേരിട്ട രോഗങ്ങളില്‍ നിന്നും മുക്തി നേടും.
കര്‍ക്കിടകം രാശിക്കാര്‍ക്ക് ബുധന്റെ സംക്രമണം ഏറ്റവും ശുഭകരമായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം വന്നുചേരും. ബിസിനസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങളുടെ സമയമാണ്. ധനലാഭം ഈ സമയത്ത് വന്നുചേരും. സാമ്പത്തിക സ്ഥിതി ശക്തമാകും. നിങ്ങള്‍ക്ക് സമൂഹത്തില്‍ ലഭിച്ച ബഹുമാനത്തില്‍ വര്‍ദ്ധനവുണ്ടാകും. ഒരിക്കലും കിട്ടില്ലെന്ന് വിചാരിച്ച പണം നിങ്ങളിലേക്ക് എത്തും. തൊഴില്‍ ചെയ്യുന്നവര്‍ക്ക് പുരോഗതിയുണ്ടാകാന്‍ സാധ്യതയുണ്ട്.
കന്നി രാശിക്കാരെ സംബന്ധിച്ച് അടിപൊളി സമയമാണ്. നിങ്ങള്‍ക്ക് സാമ്പത്തികമായി നേട്ടങ്ങള്‍ ഈ സമയത്തുണ്ടാകും. ജോലിയില്‍ പുതിയതും മികച്ചതുമായ അവസരങ്ങള്‍ നിങ്ങളെ തേടിയെത്തും. കുടുംബാന്തരീക്ഷം നല്ലതായിരിക്കും. എല്ലാ അംഗങ്ങള്‍ക്കിടെയിലും പരസ്പര സ്‌നേഹം നിലനില്‍ക്കും. ഭാഗ്യത്തിന്റെ പിന്തുണ കൊണ്ട് മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.
സുഹൃത്തുക്കളുമായി ഇടപെടുമ്പോള്‍ കയ്യില്‍ നിന്നും ഒരുപാട് പണം നഷ്ടമാകും. എന്നാലും നിങ്ങള്‍ക്ക് സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടേണ്ടി വരില്ല. ബിസിനസില്‍ ലാഭം നേടുന്നതിന് നിങ്ങളുടെ തന്ത്രത്തില്‍ മാറ്റം വരുത്തേണ്ടതുണ്ട്. പുതിയ ഒരു ബിസിനസ് തുടങ്ങാനുള്ള അവസരം നിങ്ങളുടെ മുന്നിലേക്ക് ഉദിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിങ്ങളെ തേടിയെത്തും. വിവാഹിതര്‍ക്കിടയില്‍ സ്‌നേഹം വര്‍ദ്ധിക്കും.
തുലാം രാശിക്കാര്‍ക്ക് ഏറ്റവും ഗുണം ലഭിക്കുന്ന സമയമാണിത്. നിങ്ങളുടെ ബിസിനസില്‍ പുരോഗതിയുണ്ടാകും. ഈ കാലയളവില്‍ നിങ്ങളുടെ ശത്രുക്കളെ പരാജയപ്പെടുത്താന്‍ നിങ്ങള്‍ക്ക് സാധിക്കും. എപ്പോഴും ഭാഗ്യം നിങ്ങളുടെ കൂടെയുണ്ടാകും. നിങ്ങള്‍ക്ക് സമൂഹത്തില്‍ ലഭിച്ച ബഹുമാനം വര്‍ദ്ധിക്കും. പണം നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച സമയമാണ്. വലിയ ലാഭം ഇതിലൂടെ പ്രതീക്ഷിക്കാം.
മകരം രാശിക്കാര്‍ക്ക് ബുധന്റെ സംക്രമം ഏറ്റവും അനുകൂലമായിരിക്കും. ഈ സമയത്ത് സാമ്പത്തിക സ്ഥിതിയില്‍ ഒരുപാട് മാറ്റങ്ങളുണ്ടാകും. ജോലി ചെയ്യുന്നവര്‍ക്ക് മികച്ച ഇന്‍ക്രിമെന്റ് ലഭിക്കാനുള്ള സാധ്യതയുണ്ട്. തൊഴില്‍ രംഗത്ത് പുരോഗതിയുണ്ടാകും. ജോലി അന്വേഷിക്കുന്നവര്‍ക്ക് ശുഭകരമായ ഒരുപാട് കാര്യങ്ങള്‍ ഈ സമയത്ത് നടക്കും. സര്‍ക്കാര്‍ ജോലിക്കായുള്ള പരീക്ഷ എഴുതുന്നവര്‍ക്ക് ഏറ്റവും നല്ല സമയമാണ്.












Click it and Unblock the Notifications