ജീവിതം മിന്നിത്തിളങ്ങും, ആഡംബരത്തില്‍ ആറാടാം; ഈ രാശിക്കാര്‍ക്ക് ബംബര്‍ സൗഭാഗ്യങ്ങള്‍

വിശ്വാസികള്‍ ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ രാശിമാറ്റത്തെ വലിയ പ്രധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. കാരണം, ഈ സമയത്ത് വലിയ മാറ്റങ്ങള്‍ ഓരോരുത്തര്‍ക്കും ഉണ്ടാകും. ചിലര്‍ക്ക് നല്ല ഫലങ്ങള്‍ തേടിയെത്തുമ്പോള്‍ മറ്റ് ചിലര്‍ക്ക് മോശം ഫലങ്ങള്‍ സൃഷ്ടിക്കും. ദിവസങ്ങള്‍ക്ക് മുമ്പാണ് ബുധന്‍ മീന രാശിയില്‍ പ്രവേശിച്ചത്. ഇത് ചില രാശിക്കാരില്‍ നിചഭംഗ രാജയോഗം വന്നെത്തിയിരുന്നു. ഈ ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ രാശിചക്രം മാറും. 2023 മാര്‍ച്ച് 16ന് ആണ് ബുധന്‍ മീന രാശിയില്‍ പ്രവേശിച്ചത്.

ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍
ബുധനെ പൊതുവെ സമ്പത്തിന്റെ ഗ്രഹമെന്നാണ് വിളിക്കാറുള്ളത്. ബുധന്റെ മീന രാശി പ്രവേശനത്തോടെ നീചഭംഗ രാജയോഗം സൃഷ്ടിച്ചതോടെ ചില രാശിക്കാരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചെടുക്കും. ഇവകരുടെ തൊഴില്‍, സാമ്പത്തികം, സംസാരം എന്നിവയെ കാര്യമായി ബാധിക്കും. മൂന്ന് രാശിക്കാരില്‍ ശുഭകരമായ ഒട്ടേറെ ഫലങ്ങള്‍ നല്‍കും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ബുധന്‍ സംക്രമിക്കുന്നതിലൂടെ ഗുണങ്ങള്‍ ലഭിക്കുന്നതെന്ന് നോക്കാം.

ഇടവം രാശിക്കാര്‍ക്ക് അനുകൂലം
ഇടവം രാശിക്കാര്‍ക്ക് അനുകൂലമായ സമയമാണ് ഇത്. ഈ സമയത്ത് നിങ്ങള്‍ ആഗ്രഹിച്ച കാര്യങ്ങള്‍ നടക്കും. ഒരുപാട് സാമ്പത്തിക നേട്ടങ്ങളുണ്ടാകും. ധന ലാഭം ഉണ്ടാകാന്‍ ഇത് കാരണമാകും. നിങ്ങളുടെ വരുമാനം പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ വര്‍ദ്ധിക്കും. തൊഴില്‍ മേഖലയില്‍ പുരോഗതി ലഭിക്കും. ദീര്‍ഘ ദൂരത്തേക്കുള്ള യാത്ര നടത്താന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. ജോലിയുള്ളവര്‍ക്ക് പ്രമോഷന്‍ ലഭിക്കും.

മകരം രാശിക്കാര്‍ക്ക് നേട്ടങ്ങളുടെ സമയം
മകരം രാശിക്കാരെ സംബന്ധിച്ച് മികച്ച നേട്ടങ്ങള്‍ കൈവന്നു ചേരുന്ന സമയമാണ്. ഈ സമയത്ത് ഇവരുടെ ഭാഗ്യം നല്ലതായിരിക്കും. ജോലികളില്‍ വിജയം ലഭിക്കും. ബിസിനസിന് അനുകൂലമായ സമയമാണ്. ലാഭം വര്‍ദ്ധിക്കും. പുതിയ ബിസിനസ് അവസരങ്ങള്‍ നിങ്ങളിലേക്ക് എത്തും. പ്രതീക്ഷിക്കാത്ത ഒരുപാട് കാര്യങ്ങള്‍ നിങ്ങളിലേക്ക് എത്തും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ഏറ്റവും അനുകൂലമായ സമയമാണ്.

കുംഭം രാശിക്കാര്‍ക്ക് അനുഗ്രഹത്തിന്റെ സമയം
ബുധന്റെ രാശിമാറ്റം കുംഭം രാശിക്കാര്‍ക്ക് അനുഗ്രഹമായിരിക്കും. കുംഭം രാശിക്കാര്‍ക്ക് ഏഴര ശനി നടക്കുന്നുണ്ടെങ്കിലും ബുധ സംക്രമണത്തിലൂടെ ഇവര്‍ക്ക് കുറച്ച് കാലത്തേക്ക് ആശ്വാസം ലഭിക്കും. നിങ്ങളുടെ സംസാരം നിങ്ങള്‍ക്ക് നല്ല കാര്യങ്ങള്‍ കൊണ്ടുവതും. ഒരിക്കലും നടക്കില്ലെന്ന് കരുതിയ ുപല ആഗ്രഹങ്ങളും ഈ സമയത്ത് നടക്കും.












Click it and Unblock the Notifications