ലോട്ടറിയടിക്കുമെന്നുറപ്പ്, തൊടുന്നതെല്ലാം പൊന്നാകും.. അപൂര്‍വരാജയോഗം രൂപപ്പെട്ടു; ഈ രാശിക്കാരാണോ?
എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശിയിലുണ്ടാകുന്ന മാറ്റങ്ങള്‍ക്കും സവിശേഷമായ പ്രാധാന്യമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. നിശ്ചിത സമയങ്ങളില്‍ എല്ലാ ഗ്രഹങ്ങളും രാശി മാറും എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ പ്രാധാന്യം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ഗ്രഹ സംക്രമണം ചില രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക.
ജ്യോതിഷത്തില്‍ ഏറെ പ്രാധാന്യമുള്ള ഗ്രഹങ്ങളിലൊന്നാണ് ബുധന്‍. ഗ്രഹങ്ങളുടെ അധിപന്‍ എന്നാണ് ബുധനെ വിശേഷിപ്പിക്കുന്നത്. വൃശ്ചികം രാശിയില്‍ ആണ് നിലവില്‍ ബുധന്‍ സഞ്ചരിക്കുന്നത്. ഇതോടെ മഹാവിപരീത രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്. 50 വര്‍ഷത്തിന് ശേഷമാണ് മഹാവിപരീത രാജയോഗം രൂപപ്പെട്ടിരിക്കുന്നത് എന്നാണ് ജ്യോതിഷികള്‍ പറയുന്നത്.

ഈ രാജയോഗത്തിന്റെ ഫലം എല്ലാ ദ്വാദശ രാശികളിലെയും ആളുകളില്‍ പ്രതിഫലിക്കും. എന്നാല്‍ ചില പ്രത്യേക രാശിക്കാര്‍ക്ക് മാത്രം ഈ മഹാരാജയോഗം വലിയ നേട്ടമാണ് സമ്മാനിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശിക്കാര്‍ എന്ന് നമുക്ക് ഒന്ന് പരിശോധിക്കാം
മേടം
ബുധന്റെ വൃശ്ചികം രാശിയിലെ സഞ്ചാരം മൂലം രൂപപ്പെടുന്ന മഹാവിപരീത രാജയോഗം മേടം രാശിക്കാര്‍ക്ക് വളരെ ഗുണം ചെയ്യും. ഇവരുടെ ജാതകത്തിന്റെ എട്ടാം ഭാവത്തില്‍ ചൊവ്വ സഞ്ചരിക്കുന്നു. അതിനാല്‍ ശനിയും രാഹുവും അതിന്റെ മേല്‍ നില്‍ക്കുന്നു. ശനിയും രാഹുവും ബുധനുമായി സൗഹൃദ ബന്ധമാണ് പുലര്‍ത്തുന്നത്. ഇത് മേടരാശിക്കാരുടെ ഭാഗ്യത്തില്‍ പ്രതിഫലിക്കും.
ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടാം. ഏറെ നാളായി കടം കൊടുത്ത പണം പലിശയടക്കം തിരികെ ലഭിക്കും. ഇത്തരം ആകസ്മികമായ സാമ്പത്തിക നേട്ടങ്ങള്‍ക്ക് സാധ്യത കാണുന്നു. ബിസിനസ് രംഗത്ത് വലിയ പുരോഗതി കൈവരിക്കാന്‍ സാധിക്കും. ഇത് നിങ്ങളുടെ വരുമാനം വര്‍ധിപ്പിക്കും. ബിസിനസ് വിപുലപ്പെടുത്താനുള്ള ശ്രമങ്ങള്‍ വിജയിക്കും.
മിഥുനം
ബുധന്റെ വൃശ്ചികം രാശിയിലെ സഞ്ചാരം മൂലം രൂപപ്പെടുന്ന മഹാവിപരീത രാജയോഗം മിഥുനം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ഇവരുടെ ജാതകത്തിലെ മൂന്നാമത്തെയും ആറാമത്തെയും ഭാവങ്ങളുടെ അധിപനാണ് ബുധന്‍. ഇത് വഴി വ്യാപാരികള്‍, കര്‍ഷകര്‍ എന്നിവര്‍ക്ക് നല്ല ലാഭം ലഭിക്കാനുള്ള അവസരം ലഭിക്കും. പുതിയ വരുമാന സ്രോതസുകള്‍ തുറക്കും. നിങ്ങള്‍ക്ക് വാഹനം, വസ്തു എന്നിവ വാങ്ങാന്‍ സാധിക്കും.
കര്‍ക്കടകം
ബുധന്റെ വൃശ്ചികം രാശിയിലെ സഞ്ചാരം മൂലം രൂപപ്പെടുന്ന മഹാവിപരീത രാജയോഗം കര്‍ക്കടകം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ദൃശ്യ ജാതകത്തിലെ മൂന്നാമത്തെയും രണ്ടാമത്തെയും ഭാവാധിപന്‍ ബുധനാണ്. ഈ കാലയളവില്‍ നിങ്ങള്‍ക്ക് വലിയ സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടും. വിലപിടിപ്പുള്ള വസ്തുക്കള്‍ സമ്മാനങ്ങളായി ലഭിക്കും. വിദേശയാത്രക്ക് സാധ്യത.
മകരം
ബുധന്റെ വൃശ്ചികം രാശിയിലെ സഞ്ചാരം മൂലം രൂപപ്പെടുന്ന മഹാവിപരീത രാജയോഗം മകരം രാശിക്കാര്‍ക്ക് നേട്ടമാകും. നിങ്ങളുടെ വരുമാനത്തില്‍ വലിയ വര്‍ധനവിന് സാധ്യത കാണുന്നു. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് ലാഭം കൊയ്യാന്‍ സാധിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത. സമൂഹത്തില്‍ നിന്ന് ആദരവും ബഹുമാനവും ലഭിക്കും.
കന്നി
ബുധന്റെ വൃശ്ചികം രാശിയിലെ സഞ്ചാരം മൂലം രൂപപ്പെടുന്ന മഹാവിപരീത രാജയോഗം കന്നി രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. കന്നി രാശിക്കാരുടെ അധിപനാണ് ബുധന്‍. ഏറെ നാളായി വിവാഹം ശരിയാകാത്തവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ ഇക്കാലയളവില്‍ ലഭിക്കും. വീട്ടില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത കാണുന്നു. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.
ധനു
ബുധന്റെ വൃശ്ചികം രാശിയിലെ സഞ്ചാരം മൂലം രൂപപ്പെടുന്ന മഹാവിപരീത രാജയോഗം ധനു രാശിക്കാര്‍ക്ക് അനുഗ്രഹമായി മാറും. ജീവിതത്തെ അലട്ടിയ കടബാധ്യതയില്‍ നിന്ന് മോചനം ലഭിക്കും. വിദേശത്തേക്ക് പോകാനുള്ള ശ്രമങ്ങള്‍ക്ക് ഗതിവേഗം കൈവരിക്കും. മത്സരപരീക്ഷകളില്‍ വിജയം നേടാനാകും. പുതിയ ജോലി വാഗ്ദാനങ്ങള്‍ വരും. കുടുംബത്തില്‍ സന്തോഷവും ഐക്യവും നിലനില്‍ക്കും.












Click it and Unblock the Notifications