Get Updates
Get notified of breaking news, exclusive insights, and must-see stories!

എട്ട് ദിവസം കഴിഞ്ഞാല്‍ കാത്തിരിക്കുന്നത് വന്‍ഭാഗ്യം..!! ശമ്പളം കൂടാന്‍ പോകുന്നു; ഈ രാശിക്കാരാണോ?

എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ പ്രാധാന്യമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹസംക്രമണം മോശം ഫലമായിരിക്കും സമ്മാനിക്കുക. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് വളരെ അനുകൂലമായിരിക്കും.

ജ്യോതിഷത്തില്‍ ബുധന്‍ ഗ്രഹത്തിന് വലിയ സവിശേഷതകളുണ്ട്. ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്നാണ് ബുധന്‍ ഗ്രഹം അറിയപ്പെടുന്നത്. ബുദ്ധി, പ്രശസ്തി, സമ്പത്ത്, സംസാരം, ബിസിനസ് എന്നിവയുടെ കാരകനാണ് ബുധന്‍ എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. നിലവില്‍ ചിങ്ങം രാശിയിലൂടെയാണ് ബുധന്‍ സഞ്ചരിച്ച് കൊണ്ടിരിക്കുന്നത്. ഒക്ടോബര്‍ ഒന്നിന് ബുധന്‍ സ്വന്തം രാശിയായ ചിങ്ങത്തിലേക്ക് പ്രവേശിക്കും.

astrology

ഒക്ടോബര്‍ ഒന്നിന് രാത്രി 8:39 നാണ് ബുധന്‍ കന്നി രാശിയില്‍ പ്രവേശിക്കുക. കൂടാതെ ഒക്ടോബര്‍ ഏഴിന് ചോതി നക്ഷത്രത്തിലേക്കും 31ന് വീണ്ടും വിശാഖ നക്ഷത്രത്തിലേക്കും ബുധന്‍ പ്രവേശിക്കും. ബുധന്റെ കന്നി രാശിയിലേക്കുള്ള പ്രവേശനം ചില രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക എന്ന് നമുക്ക് നോക്കാം.

മിഥുനം

കന്നി രാശിയിലേക്കുള്ള ബുധന്റെ പ്രവേശനം മിഥുനം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസങ്ങളാണ് മിഥുനം രാശിക്കാര്‍ക്ക് ലഭിക്കാന്‍ പോകുന്നത്. വസ്തു സംബന്ധമായ ഇടപാടുകളില്‍ വലിയ ലാഭം കൊയ്യാനാകും. ഏറെ നാളുകള്‍ക്ക് മുന്‍പ് കടം കൊടുത്ത പണം പലിശയടക്കം തിരികെ ലഭിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.

ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശത്തേക്ക് പോകേണ്ടി വന്നേക്കാം. കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിക്കും. ലോട്ടറി പോലുള്ള ഭാഗ്യ പരീക്ഷണങ്ങളില്‍ വിജയം കൈവരിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുരോഗതിയുടെ നാളുകളാണ് വരാനിരിക്കുന്നത്.

കന്നി

കന്നി രാശിയിലേക്കുള്ള ബുധന്റെ പ്രവേശനം കന്നി രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. തൊഴിലിലും ബിസിനസിലും വരുന്ന തടസങ്ങള്‍ നീങ്ങി പുരോഗതി കൈവരിക്കാന്‍ സാധിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വലിയ വരുമാനം ലഭിക്കും. വീട് നിര്‍മാണത്തിലെ തടസങ്ങള്‍ മാറി കിട്ടും. വ്യാപാരം, കൃഷി എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയമായിരിക്കും. മത്സരപരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+