ആര്‍ക്കും ലഭിക്കാത്ത ഭാഗ്യം വന്ന് ചേരും.. ഇന്ന് മുതല്‍ രാജയോഗം; ഈ രാശിക്കാര്‍ക്കിനി ഭാഗ്യങ്ങളുടെ ഘോഷയാത്ര

ബുധാദിത്യയോഗം അതായത് ബുധന്റെ രാശിമാറ്റം മൂലം രൂപംകൊണ്ട രാജയോഗം ചില രാശിക്കാര്‍ക്ക് വലിയ ഭാഗ്യമാണ് സമ്മാനിക്കാന്‍ പോകുന്നത്. ഇതുവഴി ഈ രാശിക്കാരുടെ ധനസ്ഥിതിയില്‍ മാറ്റമുണ്ടാകും

ASTRO

ജ്യോതിഷത്തില്‍ ഒമ്പത് ഗ്രഹങ്ങള്‍ക്കും അവയുടെ രാശിക്കും സഞ്ചാരപഥത്തിനും എല്ലാം സവിശേഷമായ പ്രാധാന്യമാണ് ഉള്ളത്. ഓരോ വ്യക്തിയുടേയും നല്ലതും ചീത്തയുമായ സമയങ്ങള്‍ ഗ്രഹങ്ങളുടെ രാശി മാറ്റം കൂടി കണക്കിലെടുത്താണ് നിര്‍വചിക്കുന്നത്. ഒരു നിശ്ചിത സമയത്തില്‍ എല്ലാ ഗ്രഹങ്ങളും അവയുടെ സഞ്ചാരപഥങ്ങളും ചലനങ്ങളും മാറ്റാറുണ്ട്. ഇത്തരത്തില്‍ സവിശേഷമായ ഒരു രാശി മാറ്റത്തിനാണ് ബുധന്‍ ഗ്രഹം ഒരുങ്ങുന്നത്.

ഗ്രഹങ്ങളുടെ രാജകുമാരന്‍ ബുധനെ വിശേഷിപ്പിക്കുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് രാശി മാറുന്ന ഗ്രഹം കൂടിയാണ് ബുധന്‍. ഇന്ന് മുതല്‍ ബുധന്‍ ഗ്രഹം കുംഭം രാശിയില്‍ ആണ് വിരാജിക്കുന്നത്. ഗ്രഹങ്ങള്‍ ചിലപ്പോഴൊക്കെ ഒരു രാശിയില്‍ ഒറ്റയ്ക്കാണ് സഞ്ചരിക്കുക. എന്നാല്‍ അപൂര്‍വം ചില അവസരങ്ങളില്‍ മറ്റ് ഗ്രഹങ്ങളുമായി ഒരേ രാശിയില്‍ സംയോജിക്കാറുമുണ്ട്. ഇതുവഴി ചില രാശിക്കാര്‍ക്ക് വളരെ നല്ല ഫലങ്ങള്‍ വന്ന് ചേരും.

ഈ രാശിക്കാര്‍ക്ക് രാജയോഗം

ഈ രാശിക്കാര്‍ക്ക് രാജയോഗം

കുംഭരാശിയില്‍ ബുധന്‍ പ്രവേശിക്കുന്നത് വഴി സൂര്യനുമായി സംയോഗം സൃഷ്ടിക്കപ്പെടും. സൂര്യന്‍ നേരത്തെ തന്നെ കുംഭം രാശിയില്‍ ആണ് വിരാജിക്കുന്നത്. ഇവിടെ ബുധനും സൂര്യനും ചേര്‍ന്ന് ബുധാദിത്യ രാജയോഗം രൂപപ്പെടും. ഇത് ചില രാശിക്കാര്‍ക്ക് ഭാഗ്യം നല്‍കും. ജ്യോതിഷത്തില്‍ പണം, ബിസിനസ്, ബുദ്ധി, യുക്തി, ആശയവിനിമയം എന്നിവയുടെ ഘടകമാണ് ബുധന്‍ എന്നാണ് വിവക്ഷിച്ചിരിക്കുന്നത്.

വരാന്‍ പോകുന്നത് മറ്റാര്‍ക്കും ലഭിക്കാത്ത ഭാഗ്യം

വരാന്‍ പോകുന്നത് മറ്റാര്‍ക്കും ലഭിക്കാത്ത ഭാഗ്യം

ബുധന്റെ രാശി മാറ്റം 12 രാശികളില്‍പ്പെട്ടവരിലും വലിയ സ്വാധീനം ചെലുത്തും. തൊഴില്‍, സാമ്പത്തിക സ്ഥിതി എന്നിവയിലാണ് പ്രധാനമായും ബുധന്റെ രാശി മാറ്റം സ്വാധീനം ചെലുത്തുന്നത്. ബുധനും സൂര്യനും ചേര്‍ന്ന് രൂപപ്പെടുന്ന ബുധാദിത്യ രാജയോഗം വഴി അസുലഭ ഭാഗ്യങ്ങളാണ് വരാന്‍ പോകുന്നത്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ബുധാദിത്യ രാജയോഗം വഴി ഗുണം ലഭിക്കാന്‍ പോകുന്നത് എന്ന് നോക്കാം

മേടം രാശിക്കാരുടെ ശമ്പളം രണ്ടിരട്ടിയാകും

മേടം രാശിക്കാരുടെ ശമ്പളം രണ്ടിരട്ടിയാകും

മേടം രാശിക്കാര്‍ക്ക് കുംഭം രാശിയിലെ ബുധന്റേയും സൂര്യന്റേയും സംയോഗത്താല്‍ രൂപപ്പെടുന്ന ബുധാദിത്യ രാജയോഗം വലിയ ഭാഗ്യങ്ങള്‍ സമ്മാനിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. കരിയറില്‍ വലിയ വിജയം നേടാന്‍ സാധിക്കും. ഏറെ നാളായി മുടങ്ങി കിടന്ന ജോലികള്‍ പൂര്‍ത്തിയാക്കും. കിട്ടാനുണ്ടായിരുന്ന പണമെല്ലാം ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

ലോട്ടറിയില്‍ സമ്മാനമുറപ്പ്

ലോട്ടറിയില്‍ സമ്മാനമുറപ്പ്

നിക്ഷേപങ്ങളില്‍ നിന്ന് വലിയ വരുമാനം തേടിയെത്തും. ലോട്ടറിയില്‍ ഭാഗ്യം പരീക്ഷിക്കുന്നവര്‍ക്ക് അനുകൂല സമയം. സമ്മാനങ്ങള്‍ തേടിയെത്താന്‍ സാധ്യത കാണുന്നു. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുകൂല സമയം.

ഇടവം രാശിക്കാരുടെ കഷ്ടകാലം അവസാനിച്ചു

ഇടവം രാശിക്കാരുടെ കഷ്ടകാലം അവസാനിച്ചു

കുംഭം രാശിയിലെ ബുധന്റേയും സൂര്യന്റേയും സംയോഗത്താല്‍ രൂപപ്പെടുന്ന ബുധാദിത്യ രാജയോഗം ഇടവം രാശിക്കാരില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും. ഇടവം രാശിക്കാരുടെ കഷ്ടകാലത്തിന് ഇന്ന് മുതല്‍ അറുതിയാകും. നിക്ഷേപങ്ങളില്‍ നിന്ന് പ്രതീക്ഷിക്കാത്ത വരുമാനം ലഭിക്കും. സമൂഹത്തിലെ സമ്പന്നരുടെ നിലയില്‍ സ്ഥാനം ലഭിക്കും. സ്വത്ത് തര്‍ക്കങ്ങളില്‍ അനുകൂല വിധി സമ്പാദിക്കാനാകും.

വ്യാപാരികള്‍ക്ക് ഇരട്ടി ലാഭം

വ്യാപാരികള്‍ക്ക് ഇരട്ടി ലാഭം

വ്യാപാരികള്‍ക്ക് വലിയ ലാഭം ഉണ്ടാകുന്ന ദിവസങ്ങളാണ് വരാന്‍ പോകുന്നത്. ഭാര്യയുടെ കുടുംബത്തില്‍ നിന്ന് സാമ്പത്തികമായ സഹായങ്ങള്‍ ലഭിക്കും. ഏറെ നാളായി വിവാഹം ആലോചിക്കുന്നവര്‍ക്ക് ശുഭവാര്‍ത്ത കേള്‍ക്കാം. വീട്ടില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത കാണുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം.

തുലാം രാശിക്കാര്‍ക്ക് ധനലാഭം

തുലാം രാശിക്കാര്‍ക്ക് ധനലാഭം

കുംഭം രാശിയിലെ ബുധന്റേയും സൂര്യന്റേയും സംയോഗത്താല്‍ രൂപപ്പെടുന്ന ബുധാദിത്യ രാജയോഗം തുലാം രാശിക്കാര്‍ക്കും മികച്ച സമയം സമ്മാനിക്കും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. സാമ്പത്തികമായി ഏറെ മെച്ചപ്പെടാന്‍ അവസരം ലഭിക്കും. അത് പ്രയോജനപ്പെടുത്തുക. പുതിയ ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല സമയമാണ്.

ധനു രാശിക്കാര്‍ക്ക് പുതിയ വീട്

ധനു രാശിക്കാര്‍ക്ക് പുതിയ വീട്

കുംഭം രാശിയിലെ ബുധന്റേയും സൂര്യന്റേയും സംയോഗത്താല്‍ രൂപപ്പെടുന്ന ബുധാദിത്യ രാജയോഗം ധനു രാശിക്കാര്‍ക്ക് അനിതര സാധാരണമായ ഭാഗ്യങ്ങള്‍ സമ്മാനിക്കും. ഏറ്റെടുത്ത ജോലികള്‍ സമയബന്ധമായി പൂര്‍ത്തിയാക്കാനാകും. വീട് നിര്‍മാണം പൂര്‍ത്തിയാക്കി താമസം മാറും. പുതിയ വീട്ടില്‍ സന്തോഷവും സമാധാനവും വിളയാടും. കുടുംബത്തോടൊപ്പം ദീര്‍ഘയാത്രയ്ക്ക് സാധ്യത കാണുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+