പുതിയ വീട്.. വിദേശത്തൊരു ജോലി, ഇനി വിവാഹം മുടങ്ങില്ല; ഈ രാശിക്കാരാണോ?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമുണ്ട് എന്നാണ് ജ്യോതിഷികള്‍ പറയുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറാറുണ്ട്. അതോടൊപ്പം ഗ്രഹങ്ങളുടെ സഞ്ചാരരേഖയിലും മാറ്റം വരും. ഇതെല്ലാം പന്ത്രണ്ട് രാശികളേയും ബാധിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹസംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഗ്രഹസംക്രമണം ദോഷകരമായിരിക്കും.
ജ്യോതിശാസ്ത്ര പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹമാണ് ബുധന്‍. വാക്ക്, ബുദ്ധിശക്തി എന്നിവയുടെ കാരകനാണ് ബുധന്‍ എന്നാണ് ഹൈന്ദവ വിശ്വാസം. ഇതിനോടൊപ്പം നല്ല ആരോഗ്യവും സുഖസൗകര്യങ്ങളും ബുധന്‍ പ്രദാനം ചെയ്യുന്നു. ഒരാളുടെ ജാതകത്തില്‍ ബുധന്‍ ശുഭസ്ഥാനത്താണെങ്കില്‍ ജോലി, ബിസിനസ്, രാഷ്ട്രീയം എന്നിവയില്‍ മികച്ച വിജയം നല്‍കും എന്നാണ് പറയപ്പെടുന്നത്.

നിലവില്‍ ധനു രാശിയില്‍ ആണ് ബുധന്‍ സഞ്ചരിക്കുന്നത്. എന്നാല്‍ ഫെബ്രുവരി 1-ന് ഉച്ചയ്ക്ക് 2:08 ന് ബുധന്‍ മകര രാശിയില്‍ സംക്രമിക്കും. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. എന്നാല്‍ ചില രാശിക്കാര്‍ക്ക് ഇത് ഏറെ അനുകൂലമായിരിക്കും. ഫെബ്രുവരി 1 മുതല്‍ ഭാഗ്യം തെളിയാന്‍ പോകുന്ന രാശിക്കാര്‍ ഏതൊക്കെയാണ് എന്ന് നോക്കാം.
മേടം
മകരം രാശിയിലെ ബുധന്റെ സംക്രമണം മേടം രാശിക്കാര്‍ക്ക് വളരെയധികം ശുഭകരമായിരിക്കും. ഏറെ നാളത്തെ അലച്ചിലിനൊടുവില്‍ തൊഴില്‍രഹിതര്‍ക്ക് പുതിയ ജോലിക്കുള്ള ഓഫര്‍ ലഭിക്കും. ഉന്നത പഠനത്തിനായി വിദേശയാത്രക്കുള്ള അവസരവും ഉണ്ടായേക്കാം. പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം മധുരമായി നിലനില്‍ക്കും. ഏറെ നാളത്തെ ആഗ്രഹങ്ങള്‍ സഫലമാക്കാന്‍ സാധിക്കും.
മിഥുനം
മകരം രാശിയിലെ ബുധന്റെ സംക്രമണം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. വ്യാപാരികള്‍ക്കും കര്‍ഷകര്‍ക്കും മികച്ച സമയം. ഏറെ നാളായി വിവാഹം നടക്കാത്തവര്‍ക്ക് അനുകൂല സമയം. യോജിച്ച ജീവിത പങ്കാളിയെ തന്നെ നിങ്ങള്‍ക്ക് ലഭിക്കും.
ചിങ്ങം
മകരം രാശിയിലെ ബുധന്റെ സംക്രമണം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. ഏറെ നാളായി സാമ്പത്തിക മാന്ദ്യം കാരണം മുടങ്ങി കിടന്ന ഗൃഹനിര്‍മാണം പുനരാരംഭിച്ച് താമസം മാറാന്‍ സാധിക്കും. കുടുംബത്തോടൊപ്പം ഏതെങ്കിലും തീര്‍ത്ഥാടന സ്ഥലത്തേക്ക് ഒരു യാത്ര പോകാന്‍ അവസരം ഉണ്ടാക്കും.












Click it and Unblock the Notifications