ആസ്തി വര്‍ധിക്കും... പുതിയ വാഹനം, സ്വര്‍ണകുംഭം എന്നിവ കൈയിലേക്ക്..! ഈ രാശിക്കാരാണോ?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും നക്ഷത്ര പരിവര്‍ത്തനത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഒമ്പത് ഗ്രഹങ്ങള്‍, 12 രാശികള്‍, 27 നക്ഷത്രങ്ങള്‍ എന്നിവ ചേര്‍ന്നാണ് ഒരു വ്യക്തിയുടെ ജീവിതം ഗണിക്കാന്‍ ജ്യോതിഷത്തെ സഹായിക്കുന്നത്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.
സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് നവഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍.

എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറാറുണ്ട്. ഒരു രാശിയില്‍ നിന്നോ നക്ഷത്രത്തില്‍ നിന്നോ ഗ്രഹങ്ങള്‍ മറ്റൊരു രാശിയിലേക്കോ നക്ഷത്രത്തിലേക്കോ മാറുന്നതിനെയാണ് സംക്രമണം എന്ന് വിളിക്കുന്നത്. ഓരോ ഗ്രഹങ്ങളും ഒരു രാശിയില്‍ തുടരുന്നതിന്റെ ദൈര്‍ഘ്യം വ്യത്യസ്തമായിരിക്കും. ഗ്രഹ സംക്രമണം വ്യക്തികളുടെ ജീവിതത്തെ വ്യത്യസ്ത തരത്തിലായിരിക്കും സ്വാധീനിക്കുന്നത്.
ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം അനുകൂലമായിരിക്കും. ചിലതാകട്ടെ പ്രതികൂല ഫലങ്ങള്‍ നല്‍കുകയും ചെയ്യും. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ശനി. അറിവിന്റേയും ബുദ്ധിയുടേയും ജ്ഞാനത്തിന്റേയും കാരകനായ ബുധനെ ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ഇന്നലെ ബുധന്‍ തുലാം രാശിയില്‍ നിന്ന് വൃശ്ചികം രാശിയിലേക്ക് മാറിയിരുന്നു.
ബുധന്റെ രാശി മാറ്റം പലപ്പോഴും പലരുടേയും ജീവിതത്തില്‍ പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാക്കാറുണ്ട്. ഇന്നലെ ബുധന്‍ തുലാം രാശിയില്‍ നിന്ന് വൃശ്ചികം രാശിയിലേക്ക് മാറിയതും ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഗുണകരമായി മാറുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ബുധന്റെ രാശി മാറ്റം ഗുണകരമാകുക എന്നും അത് എങ്ങനെയാണ് എന്നും നമുക്ക് നോക്കാം.
കര്‍ക്കിടകം
ബുധന്റെ തുലാം രാശിയില്‍ നിന്നും വൃശ്ചികം രാശിയിലേക്കുള്ള മാറ്റം കര്‍ക്കിടകം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങളെല്ലാം സഫലീകരിക്കപ്പെടും. നിങ്ങള്‍ക്ക് സാമ്പത്തിക പുരോഗതി തേടി എത്തുന്നതിനുള്ള യോഗം കാണുന്നു. വിദ്യാര്‍ത്ഥികള്‍ മത്സരപ്പരീക്ഷകളില്‍ അതിഗംഭീര വിജയം നേടും.
കന്നി
കന്നി രാശിക്കാര്‍ക്ക് ബുധന്റെ തുലാം രാശിയില്‍ നിന്നും വൃശ്ചികം രാശിയിലേക്കുള്ള മാറ്റം ശുഭകരമായിരിക്കും. സ്വര്‍ണം പോലെ വില പിടിപ്പുള്ള പല സമ്മാനങ്ങളും നിങ്ങളെ തേടിയെത്തും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും അത് വഴി ജീവിതം സുഖകരമായി തീരുകയും ചെയ്യും. തൊഴില്‍ സംബന്ധമായ മാറ്റങ്ങള്‍ക്കും സാധ്യത കാണുന്നു. പ്രണയബന്ധം വിവാഹ ജീവിതത്തിലേക്ക് വഴിമാറാനും സാധ്യതയുണ്ട്.
ധനു
ധനു രാശിക്കാര്‍ക്ക് ബുധന്റെ തുലാം രാശിയില്‍ നിന്നും വൃശ്ചികം രാശിയിലേക്കുള്ള മാറ്റം അനുകൂലമായിരിക്കും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. പലവഴിക്ക് പണം കൈയിലെത്തും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ കാരണമാകും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരവും ആദരവും തേടി എത്തുന്നു. ഏത് കാര്യത്തിനും പങ്കാളിയുടെ പിന്തുണ ഉണ്ടായിരിക്കും. പഴയ വാഹനം മാറ്റി പുതിയ വാഹനം സ്വന്തമാക്കും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ നിന്നും സമ്മാനം ലഭിക്കും.












Click it and Unblock the Notifications