തൊടുന്നതെല്ലാം പൊന്നാകും; രാജയോഗത്തേക്കാള്‍ പവറുള്ള യോഗം മേയ് 13 മുതല്‍, ഈ രാശിക്കാരാണോ?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറ്റവും നക്ഷത്ര പരിവര്‍ത്തനവും നടത്താറുണ്ട്. ഗ്രഹങ്ങളുടെ സഞ്ചാരത്തില്‍ വരുന്ന ഇത്തരം മാറ്റങ്ങളെ സംക്രമണം എന്നാണ് വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം പ്രപഞ്ചത്തെയാകെ സ്വാധീനിക്കും എന്നാണ് പറയപ്പെടുന്നത്.
എന്നാല്‍ വ്യക്തികളുടെ ജീവിതത്തില്‍ ഇത് വ്യത്യസ്ത തരത്തിലായിരിക്കും പ്രതിഫലിക്കുന്നത്. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം നിമിത്തം വലിയ നേട്ടങ്ങള്‍ ജീവിതത്തില്‍ തേടി വരും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പതെണ്ണവും രാശികള്‍ 12 എണ്ണവും നക്ഷത്രങ്ങള്‍ 27 എണ്ണവും ആണ് ഉള്ളത്.

സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് നവഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ് എന്നാണ് വിശ്വാസം. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.
അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ബുധന്‍. ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്നാണ് ബുധനെ വിശേഷിപ്പിക്കുന്നത്.
ബുദ്ധി, ജ്ഞാനം എന്നിവയുടെ കാരകന്‍ കൂടിയാണ് ബുധന്‍. നിലവില്‍ ഭരണി നക്ഷത്രത്തിലുള്ള ബുധന്‍ മേയ് 13 ന് കാര്‍ത്തിക നക്ഷത്രത്തിലേക്ക് പ്രവേശിക്കും. ഇതിലൂടെ ചില രാശിക്കാര്‍ക്ക് ശുഭകരമായ നേട്ടങ്ങള്‍ ലഭിക്കും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ബുധന്റെ നക്ഷത്ര പരിവര്‍ത്തനം മൂലം നേട്ടങ്ങള്‍ ലഭിക്കുക എന്ന് നോക്കാം...
വൃശ്ചികം
ബുധന്റെ കാര്‍ത്തിക നക്ഷത്രത്തിലേക്കുള്ള സംക്രമണം വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. സ്വര്‍ണം പോലെ വില പിടിപ്പുള്ള പല സമ്മാനങ്ങളും നിങ്ങളെ തേടിയെത്തും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ് എന്ന് കാണുന്നു. ബിസിനസ് വിപുലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് ഗതിവേഗം കൈവരിക്കും. സാമ്പത്തിക സ്ഥിതി ശക്തിപ്പെടുകയും കടത്തില്‍ നിന്ന് മോചനം നേടുകയും ചെയ്യും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ബുധന്റെ കാര്‍ത്തിക നക്ഷത്രത്തിലേക്കുള്ള സംക്രമണം ഗുണം ചെയ്യും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് വിദേശ യാത്ര നടത്തേണ്ടി വന്നേക്കാം. ആഗ്രഹിച്ചതെല്ലാം നടക്കും. പുതിയ തൊഴില്‍ അവസരങ്ങളും ഉത്തരവാദിത്തങ്ങളും ലഭിക്കും. മുന്‍ കാല നിക്ഷേപങ്ങളില്‍ നിന്ന് വലിയ ലാഭം നിങ്ങളെ തേടിയെത്തും. വലിയ സാമ്പത്തിക നേട്ടങ്ങള്‍ക്ക് സാധ്യത കാണുന്നു. പഴയ വാഹനം മാറ്റി പുതിയ വാഹനം സ്വന്തമാക്കാനാകും. കുടുംബത്തില്‍ വിവാഹം പോലെ മംഗളകരമായ ചടങ്ങുകള്‍ നടക്കും.
കന്നി
ബുധന്റെ കാര്‍ത്തിക നക്ഷത്രത്തിലേക്കുള്ള സംക്രമണം കന്നി രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. വിദേശത്ത് ജോലി കാത്തിരിക്കുന്നവര്‍ക്ക് മികച്ച അവസരവും ആകര്‍ഷകമായ ശമ്പളവും ഉള്ള ജോലി ലഭിക്കും. ഏറെ നാളത്തെ പ്രണയ ബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും. പുതിയ സംരംഭം ആരംഭിക്കാന്‍ ഇതൊരു നല്ല അവസരമാണ്. ജീവിതത്തില്‍ സന്തോഷം, സമാധാനം, സമൃദ്ധി എന്നിവ ഉണ്ടാകും. സ്വത്ത് സംബന്ധമായ തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കപ്പെടും.















Click it and Unblock the Notifications