Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ വീടും കാറും സ്വന്തമാക്കും.. അതും ഏപ്രിലില്‍ തന്നെ! ഇതാണോ നിങ്ങളുടെ രാശി?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറി മാറി സഞ്ചരിക്കാറുണ്ട്. ഈ പ്രക്രിയയെ ഗ്രഹ സംക്രമണം എന്നാണ് ജ്യോതിഷത്തില്‍ വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും പ്രപഞ്ചത്തെയാകേയും ബാധിക്കും.

എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. അതേസമയം മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്.

Budh Gochar 2026

രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍.

ജ്യോതിഷപ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ബുധന്‍. ബുദ്ധിയുടേയും അറിവിന്റേയും ജ്ഞാനത്തിന്റേയും കാരകന്‍ എന്നാണ് ബുധനെ വിശേഷിപ്പിക്കുന്നത്. ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്നും ബുധന്‍ അറിയപ്പെടുന്നു. ഈ മാസം അതായത് ഏപ്രിലില്‍ ആറ് തവണയാണ് ബുധന് സ്ഥാനമാറ്റം സംഭവിക്കുന്നത്. നാല് തവണ നക്ഷത്രമാറ്റവും രണ്ട് തവണ രാശി മാറ്റവും ബുധന് സംഭവിക്കും.

ഏപ്രില്‍ 1 ന് ബുധന്‍ പൂര്‍വ്വ ഭാദ്രപദ നക്ഷത്രസമൂഹത്തില്‍ പ്രവേശിച്ചിരുന്നു. ഏപ്രില്‍ 13ന് ഉത്തര ഭാദ്രപദ നക്ഷത്രസമൂഹത്തിലേക്ക് സംക്രമിക്കും. ഏപ്രില്‍ 22, 30 തീയതികളില്‍ ബുധന്‍ യഥാക്രമം രേവതി, അശ്വിനി നക്ഷത്രങ്ങളിലേക്ക് മാറാന്‍ പോകുകയാണ്. ഏപ്രില്‍ 11 ന് മീനം രാശിയിലേക്കും ഏപ്രില്‍ 30 ന് മേടം രാശിയിലേക്കും ബുധന്‍ പ്രവേശിക്കും. ഒരു ഗ്രഹം ആറ് തവണ ഒരു മാസത്തില്‍ തന്നെ സ്ഥാനം മാറുന്നത് അപൂര്‍വമാണ്.

അതിനാല്‍ ബുധന്റെ സ്ഥാനമാറ്റം പ്രപഞ്ചത്തെയാകേയും വ്യക്തികളുടെ ജീവിതത്തിലും സ്വാധീനിക്കും. എന്നാല്‍ മൂന്ന് രാശിക്കാര്‍ക്ക് ഇത് അനിതര സാധാരണമായ നേട്ടമായിരിക്കും സമ്മാനിക്കുക. ഏതൊക്കെ രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഗുണം ചെയ്യാന്‍ പോകുന്നത് എന്ന് നോക്കാം...

വൃശ്ചികം

വൃശ്ചികം രാശിക്കാര്‍ക്ക് ബുധന്റെ സ്ഥാനചലനം ഏറെ ഗുണം ചെയ്യും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. പലവഴിക്ക് പണം കൈയിലെത്തും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാനാകും. ഏറെ നാളായി മുടങ്ങിക്കിടക്കുന്ന പല കാര്യങ്ങള്‍ പൂര്‍ത്തിയാക്കും. കുടുംബത്തില്‍ സമാധാനവും സന്തോഷവും നിലനില്‍ക്കും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷമുണ്ടാകും.

മകരം

ബുധന്റെ സ്ഥാനചലനം മകരം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. പുതിയ വീട്, വാഹനം എന്നിവ സ്വന്തമാക്കാനാകും. മുന്‍കാല നിക്ഷേപങ്ങള്‍ വഴി അപ്രതീക്ഷിത ധനനേട്ടത്തിന് സാധ്യത. ഈ കാലയളവില്‍ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ആത്മവിശ്വാസവും ഊര്‍ജവും വര്‍ധിക്കും. പ്രണയ ബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും. ജോലി അന്വേഷിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. പാരമ്പര്യ സ്വത്തില്‍ നിന്ന് നേട്ടമുണ്ടാക്കാനാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+