Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ന് മുതല്‍ ഈ രാശിക്കാര്‍ക്ക് സൗഭാഗ്യപ്പെരുമഴ; നിങ്ങളുടെ രാശി ഇതാണോ?

ജ്യോതിഷത്തില്‍ ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയ്ക്ക് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.

Budh Gochar in Gemini

എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശികളിലേക്ക് മാറി മാറി സഞ്ചരിക്കാറുണ്ട് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഈ പ്രക്രിയയെ സംക്രമണം എന്നാണ് ജ്യോതിഷത്തില്‍ വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും ബാധിക്കും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും.

അതേസമയം മറ്റ് ചില രാശിക്കാര്‍ക്ക് ഇത് പ്രതികൂലമായ ഫലങ്ങളും പ്രതിസന്ധികളും ആയിരിക്കും സമ്മാനിക്കുന്നത്. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ബുധന്‍. ബുദ്ധി, യുക്തി, തന്ത്രം എന്നിവയുടെ ഘടകമായിട്ടാണ് ബുധനെ ജ്യോതിഷത്തില്‍ കണക്കാക്കുന്നത്. മാത്രമല്ല ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്നൊരു വിശേഷണം കൂടി ബുധന്റെ പേരിലുണ്ട്.

ഇന്നലെ വരെ ഇടവം രാശിയില്‍ ആയിരുന്ന ബുധന്‍ ഇന്ന് മുതല്‍ മിഥുനം രാശിയിലേക്ക് പ്രവേശിക്കുകയാണ്. ബുധന്റെ സംക്രമണം ജ്യോതിഷത്തില്‍ വളരെ പ്രാധാന്യമുള്ള ഒന്നാണ്. ബുധന്റെ സ്വന്തം രാശിയാണ് മിഥുനം. അതുകൊണ്ട് തന്നെ സ്വന്തം രാശിയിലേക്ക് ബുധന്‍ പ്രവേശിക്കുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇതുവഴി ഏതൊക്കെ രാശിക്കാരുടെ ജീവിതത്തിലാണ് മാറ്റങ്ങളുണ്ടാകാന്‍ പോകുന്നതെന്ന് നോക്കാം...

മിഥുനം

സ്വന്തം രാശിയായ മിഥുനം രാശിയിലേക്കുള്ള ബുധന്റെ വരവ് മിഥുനം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. പുതിയ ബിസിനസോ സംരംഭമോ തുടങ്ങാന്‍ ഏറ്റവും അനുകൂലമായ ദിവസമാണ് ഇന്ന്. മുന്‍കാല നിക്ഷേപങ്ങള്‍ വഴി അപ്രതീക്ഷിത ധനം കൈയിലെത്തും. കൃഷി, വ്യാപാരം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇരട്ടി ലാഭം കൊയ്യാം. ആലോചിച്ച് എടുക്കുന്ന തീരുമാനങ്ങള്‍ ഭാവിയില്‍ നിങ്ങള്‍ക്ക് ഗുണം ചെയ്യും.

കന്നി

കന്നി രാശിക്കാര്‍ക്ക് സ്വന്തം രാശിയായ മിഥുനം രാശിയിലേക്കുള്ള ബുധന്റെ വരവ് അനുകൂലമായിരിക്കും. ജോലിയില്‍ ശമ്പള വര്‍ധനവ്, സ്ഥാനക്കയറ്റം, ട്രാന്‍സ്ഫര്‍ എന്നിവയ്ക്ക് സാധ്യതയുണ്ട്. ഏറെ നാളായി വിദേശത്തൊരു ജോലിക്കായി പരിശ്രമിക്കുന്നവര്‍ക്ക് ആകര്‍ഷകമായ ശമ്പളത്തില്‍ മികച്ച അവസരം വന്ന് ചേരും. ഉന്നത പഠനത്തിനായി വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അനുകൂലമായ സമയമാണ്.

തുലാം

സ്വന്തം രാശിയായ മിഥുനം രാശിയിലേക്കുള്ള ബുധന്റെ വരവ് തുലാം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി മുടങ്ങിക്കിടന്ന കാര്യങ്ങള്‍ ഭംഗിയായി പൂര്‍ത്തിയാക്കാനാകും. കുടുംബത്തിന്റെയാകെ മാനസിക സമ്മര്‍ദ്ദം അവസാനിക്കും. ഇനി സന്തോഷിക്കാനും ആഘോഷിക്കാനും ഉള്ള നാളുകള്‍ ആണ് വരാന്‍ പോകുന്നത്. കുടുംബനാഥന് സാമ്പത്തിക നേട്ടത്തിനുള്ള സാധ്യതയുണ്ട്.

കുംഭം

സ്വന്തം രാശിയായ മിഥുനം രാശിയിലേക്കുള്ള ബുധന്റെ വരവ് കുംഭം രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷകളില്‍ വിജയമുണ്ടാകും. പുതിയ വരുമാന സ്രോതസുകള്‍ കണ്ടെത്തും. ഏറെ നാളായി കുട്ടികളില്ലാതെ വിഷമിച്ചിരിക്കുന്നവര്‍ക്ക് സന്താനഭാഗ്യം കൈവരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+