Get Updates
Get notified of breaking news, exclusive insights, and must-see stories!

അളവറ്റ ധനം കൈയിലെത്തും... ഇന്നേക്ക് നാലാം നാള്‍ ഈ രാശിക്കാരുടെ നല്ലകാലം തുടങ്ങും

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. അതുപോലെ രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയിലേക്കുള്ള ഗ്രഹങ്ങളുടെ മാറ്റവും വലിയ പ്രാധാന്യം അര്‍ഹിക്കുന്നു. ജ്യോതിഷ പ്രകാരം ഒമ്പത് ഗ്രഹങ്ങളും 12 രാശികളും 27 നക്ഷത്രങ്ങളും ആണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് നവഗ്രഹങ്ങള്‍.

പെട്രോള്‍, ഡീസല്‍ വില ഇന്നും കൂട്ടി; പെട്രോള്‍ വില 120 രൂപയിലേക്ക്..!!
പെട്രോള്‍, ഡീസല്‍ വില ഇന്നും കൂട്ടി; പെട്രോള്‍ വില 120 രൂപയിലേക്ക്..!!

ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ് എന്നാണ് പറയപ്പെടുന്നത്. മലയാള മാസങ്ങള്‍ക്ക് അനുസൃതമായാണ് രാശികളെ പട്ടികപ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തില്‍ ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെ 12 രാശികള്‍ ആണ് ഉള്ളത്.

Budh Gochar in Gemini

കോടാനുകോടി നക്ഷത്രങ്ങള്‍ ആകാശഗംഗയില്‍ ഉണ്ടെങ്കിലും ജ്യോതിഷപ്രകാരം 27 നക്ഷത്രങ്ങള്‍ ആണ് ഉള്ളത്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.

എല്ലാ ഗ്രഹങ്ങളും കൃത്യമായ ഇടവേളകളില്‍ രാശികളിലേക്കും നക്ഷത്രങ്ങളിലേക്കും മാറി മാറി സഞ്ചരിക്കാറുണ്ട്. ഈ പ്രക്രിയയെ ജ്യോതിഷത്തില്‍ പറയുന്നത് സംക്രമണം എന്നാണ്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരേയും ബാധിക്കും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. അതേസമയം മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്.

മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ വെറ്ററിനറി ഓഫീസര്‍ ഒഴിവ്; അപേക്ഷിക്കേണ്ടതിങ്ങനെ
മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ വെറ്ററിനറി ഓഫീസര്‍ ഒഴിവ്; അപേക്ഷിക്കേണ്ടതിങ്ങനെ

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ബുധന്‍. ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്നാണ് ബുധനെ വിശേഷിപ്പിക്കുന്നത്. ബുദ്ധി, അറിവ്, സമാധാനം, ജ്ഞാനം എന്നിവയുടെ പ്രതീകമാണ് ബുധന്‍. അതിനാല്‍ തന്നെ ബുധന്റെ സംക്രമണം ജ്യോതിഷത്തില്‍ വളരെ പ്രാധാന്യമുള്ള ഒന്നാണ്. നിലവില്‍ ഇടവം രാശിയിലാണ് ബുധന്റെ സഞ്ചാരം. മെയ് 29 ന് ബുധന്‍ മിഥുനത്തിലേക്ക് പ്രവേശിക്കുകയാണ്.

മിഥുനം ബുധന്റെ സ്വന്തം രാശിയാണ്. സ്വന്തം രാശിയിലേക്ക് ബുധന്‍ പ്രവേശിക്കുന്നത് ജ്യോതിഷത്തില്‍ വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത് എല്ലാ രാശിക്കാരേയും ബാധിക്കും. എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വലിയ നേട്ടങ്ങളായിരിക്കും സമ്മാനിക്കുന്നത്. ഏതൊക്കെയാണ് ഈ ഭാഗ്യരാശികള്‍ എന്ന് നമുക്കൊന്ന് നോക്കാം...

"ഞാൻ മോദിയുടെ വലിയ ആരാധകൻ, എന്റെ സുഹൃത്താണ്"; ഡൽഹിയിലേക്ക് അപ്രതീക്ഷിത ഫോൺ കോളുമായി ട്രംപ്!

മിഥുനം

മിഥുനം രാശിയിലേക്കുള്ള ബുധന്റെ പ്രവേശനം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ നേട്ടങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. ബിസിനസ് വിപുലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് ഗതിവേഗം കൈവരിക്കും. പുതിയ സംരംഭം തുടങ്ങാനും അനുകൂലമായ സമയമാണ് എന്ന് കാണുന്നു. കോടതി വ്യവഹാരങ്ങളില്‍ നിന്ന് നേട്ടം കൊയ്യാം.

കന്നി

കന്നി രാശിക്കാര്‍ക്ക് മിഥുനം രാശിയിലേക്കുള്ള ബുധന്റെ പ്രവേശനം ഗുണം ചെയ്യും. കരിയറില്‍ വലിയ നേട്ടങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. ശമ്പള വര്‍ധനവ്, സ്ഥാനക്കയറ്റം എന്നിവയ്ക്ക് സാധ്യതയുണ്ട്. ഏറെ നാളായി ആഗ്രഹിക്കുന്ന ജോലി നിങ്ങളെ തേടിയെത്തും. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. ഉന്നത പഠനത്തിനായി വിദേശ രാജ്യങ്ങളിലേക്ക് പോകാന്‍ ശ്രമിക്കുന്നവര്‍ക്ക് കാര്യങ്ങള്‍ ഭംഗിയായി നടക്കും.

തുലാം

മിഥുനം രാശിയിലേക്കുള്ള ബുധന്റെ പ്രവേശനം തുലാം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവതയുടെ അനുഗ്രഹം നിങ്ങള്‍ക്കൊപ്പമുണ്ടായിരിക്കും. ഏറെ നാളായി മുടങ്ങിക്കിടന്ന കാര്യങ്ങള്‍ ഭംഗിയായി പൂര്‍ത്തിയാക്കാനാകും. പൂര്‍വിക സ്വത്ത് തടസങ്ങളേതുമില്ലാതെ നിങ്ങളുടെ കൈയിലെത്തും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷകളില്‍ വിജയമുണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+