Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഗ്രഹിച്ചതെന്തും നടക്കും, കൈനിറയെ സ്വര്‍ണം... പലവഴിക്ക് പണം കൈയിലെത്തും; ഈ രാശിക്കാരാണോ?

എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഒമ്പത് ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം പന്ത്രണ്ട് രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യുമെങ്കിലും മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീതഫലമായിരിക്കും സമ്മാനിക്കുന്നത്.

ജ്യോതിഷത്തില്‍ ഏറെ പ്രാധാന്യമുള്ള ഗ്രഹങ്ങളിലൊന്നാണ് ബുധന്‍. അറിവ്, ബുദ്ധി, ഭാവി, സംസാരശേഷി എന്നിവയുടെ കാരകനാണ് ബുധന്‍ എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് ഒരാളുടെ ജാതകത്തില്‍ ബുധന്‍ ശക്തനായിരുന്നാല്‍ അവരുടെ ജീവിതത്തില്‍ വളരെ ഗുണകരമായ മാറ്റങ്ങള്‍ പ്രകടമാകും. ബുധന്‍ ഈ മാസം രണ്ട് തവണയാണ് രാശി മാറുന്നത്.

astrology

സൂര്യനോട് ഏറ്റവും അടുത്തു നില്‍ക്കുന്ന ഗ്രഹം കൂടിയാണ് ബുധന്‍. സെപ്റ്റംബര്‍ നാലിന് ബുധന്‍ കര്‍ക്കിടകം രാശിയില്‍ നിന്ന് ചിങ്ങം രാശിയിലേക്ക് പ്രവേശിച്ചിരുന്നു. നേരത്തെ തന്നെ ചിങ്ങം രാശിയില്‍ സൂര്യനുണ്ട്. അതിനാല്‍ ബുധ-സൂര്യ സംയോഗം ബുധാദിത്യ രാജയോഗം രൂപപ്പെടാന്‍ കാരണമായി. ഇനി ഈ മാസം അവസാനം ബുധന്‍ ചിങ്ങ രാശിയില്‍ നിന്ന് കന്നി രാശിയിലേക്ക് മാറും.

ഇത് എല്ലാ രാശിക്കാരുടേയും ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരും. എന്നാല്‍ ചില രാശിക്കാര്‍ക്ക് അസാമാന്യമായ ഗുണങ്ങള്‍ ബുധന്റെ രാശി മാറ്റം സംഭവിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യ രാശിക്കാര്‍ എന്ന് നോക്കാം.

ഇടവം

ബുധന്റെ കന്നി രാശിയിലേക്കുള്ള പ്രവേശനം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങള്‍ ആണ് ഇവരെ കാത്തിരിക്കുന്നത്. പലവഴിക്ക് പണം കൈയിലെത്തും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് നേട്ടം കൊയ്യാനാകും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹം സഫലമാകും. കുടുംബാംഗങ്ങള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാകും.

കര്‍ക്കിടകം

ബുധന്റെ കന്നി രാശിയിലേക്കുള്ള പ്രവേശനം കര്‍ക്കിടകം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ഏറെ നാളായി മുടങ്ങി കിടക്കുന്ന ഗൃഹനിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കും. കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത കാണുന്നു. വ്യാപാരം, കൃഷി എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇരട്ടി ലാഭം കൊയ്യാം. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും അനുകൂല സമയം.

ചിങ്ങം

ബുധന്റെ കന്നി രാശിയിലേക്കുള്ള പ്രവേശനം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. സാമ്പത്തികമായി വലിയ നേട്ടങ്ങള്‍ കൊയ്യാനാകും. കലാ-കായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തിളങ്ങാനാകും. പുതിയ വാഹനം, വീട് എന്നിവ വാങ്ങിക്കാനുള്ള ശ്രമങ്ങള്‍ വിജയിക്കും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. പ്രണയ ബന്ധം വിവാഹജീവിതത്തിലേക്ക് വഴി മാറും.

തുലാം

ബുധന്റെ കന്നി രാശിയിലേക്കുള്ള പ്രവേശനം തുലാം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. കുടുംബാംഗങ്ങളുടെ ആരോഗ്യം സന്തുലിതമായിരിക്കും. കുടുംബാംഗങ്ങള്‍ക്കൊപ്പം ദീര്‍ഘയാത്ര പോകാനുള്ള സാധ്യതയുണ്ട്. പിതൃസ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ കൈയിലെത്തും. ഏറെ നാളായി ആഗ്രഹിച്ച കാര്യം സ്വന്തമാക്കും.

മകരം

ബുധന്റെ കന്നി രാശിയിലേക്കുള്ള പ്രവേശനം മകരം രാശിക്കാര്‍ ശുഭകരമായ നേട്ടങ്ങള്‍ സമ്മാനിക്കും. പുതിയ വരുമാന സ്രോതസുകള്‍ തുറക്കപ്പെടും. ഇത് ആസ്തി രണ്ടിരട്ടിയായി വര്‍ധിക്കാന്‍ കാരണമാകും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാനാകും. കരിയറില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. പല വിധത്തിലുള്ള അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+