ലോട്ടറിയെടുത്താല്‍ സമ്മാനമുറപ്പ്, വിദേശത്തൊരു ജോലി, കാത്തിരിക്കുന്നത് വന്‍ഭാഗ്യം; ഇതാണോ നിങ്ങളുടെ രാശി?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഇത് അനുകൂലമായിരിക്കും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് ഏറെ ദോഷം ചെയ്യും.
ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹമാണ് ബുധന്‍. ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഇന്നലെ ബുധന്‍ രാശി മാറിയിരിക്കുകയാണ്. ഇതുവരെ വ്യാഴത്തിന്റെ രാശിയായ മീനത്തിലായിരുന്നു ബുധന്‍. ഇന്നലെ മുതല്‍ മേട രാശിയില്‍ ആണ് ബുധന്റെ സഞ്ചാരം. മീനം രാശിയിലെ ബുധന്റെ പ്രവേശനം ഏതൊക്കെ രാശിക്കാര്‍ക്കാണ് അനുകൂല ഫലങ്ങള്‍ സമ്മാനിക്കുക എന്ന് നോക്കാം.

മേടം
മേടം രാശിയിലേക്കുള്ള ബുധന്റെ പ്രവേശനം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. മേടം രാശിക്കാരുടെ ഇതുവരെ ഉറങ്ങിക്കിടന്ന ഭാഗ്യം തെളിയും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി മനസില്‍ കൊണ്ടു നടക്കുന്ന ആഗ്രഹം സഫലമാകും. പ്രണയബന്ധം വിവാഹത്തിലേക്ക് വഴിമാറും. ഏറെ നാളായി സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക് ശുഭവാര്‍ത്ത കേള്‍ക്കാം.
ചിങ്ങം
മേടം രാശിയിലേക്കുള്ള ബുധന്റെ പ്രവേശനം ചിങ്ങം രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ വളര്‍ച്ച കൈവരിക്കാന്‍ സാധിക്കും. കൃഷി, വ്യാപാരം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് രണ്ടിരട്ടി വരെ ലാഭം കൊയ്യാം. പലവഴിക്ക് പണം കൈയിലെത്തും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. ഏറെ നാളായി അവിവാഹിതരായി തുടരുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും.
വിലപിടിപ്പുള്ള പല സമ്മാനങ്ങളും നിങ്ങളെ തേടിയെത്തും. കലാകായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുകൂലസമയം. മത്സരപരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതവിജയം നേടാനാകും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂലം. വലിയ ഭാഗ്യം നിങ്ങളെ തേടിയെത്തും.
തുലാം
മേടം രാശിയിലേക്കുള്ള ബുധന്റെ പ്രവേശനം തുലം രാശിക്കാര്‍ക്ക് വളരെയധികം നല്ലതായിരിക്കും. വിദേശത്ത് ആകര്‍ഷകമായ ശമ്പളത്തില്‍ ആഗ്രഹിച്ച ജോലി സ്വന്തമാക്കും. ഏതൊരു കാര്യത്തിനും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടേയും പിന്തുണ ലഭിക്കും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി ദൂരയാത്രകള്‍ നടത്തേണ്ടി വരും. കുട്ടികളുമായി ബന്ധപ്പെട്ട് ശുഭവാര്‍ത്ത കേള്‍ക്കും.












Click it and Unblock the Notifications