പുതിയ വീടും കാറും... കൈനിറയെ സ്വര്‍ണം; ഈ രാശിക്കാരുടെ നല്ലകാലം തുടങ്ങി
ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഏതൊരു വ്യക്തിയുടെയും ജനനം തൊട്ട് ജീവിതത്തിലെ പ്രധാന സംഭവങ്ങളും മരണവുമെല്ലാം ജ്യോതിഷ പ്രകാരം അറിയാനാകും എന്നാണ് പറയപ്പെടുന്നത്. ഇതിന് ജ്യോതിഷത്തെ സഹായിക്കുന്നത് ജാതകം എന്ന ശാഖയാണ്. വ്യക്തിയുടെ ജനന സമയം, ജന്മനക്ഷത്രം, ഗ്രഹനില, രാശിക്കൂറ് എന്നിവ അടിസ്ഥാനമാക്കിയാണ് ജാതകം രചിക്കുന്നത്.
അതിനാല്‍ തന്നെ ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയ്ക്ക് ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.
എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും നക്ഷത്ര പരിവര്‍ത്തനത്തിനും വലിയ പ്രാധാന്യമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങളെല്ലാം കൃത്യമായ ഇടവേളകളില്‍ രാശി മാറ്റങ്ങള്‍ക്കും നക്ഷത്ര പരിവര്‍ത്തനത്തിനും വിധേയമാകാറുണ്ട്. ഈ പ്രക്രിയയെ ആണ് ഗ്രഹ സംക്രമണം എന്ന് വിശേഷിപ്പിക്കുന്നത്. ഇത് എല്ലാ രാശിക്കാരേയും സ്വാധീനിക്കും.
ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം അനുകൂലമായിരിക്കുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ബുധന്‍. ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്ന് വിശേഷിപ്പിക്കുന്ന ബുധനെ ബുദ്ധി, അറിവ്, ജ്ഞാനം എന്നിവയുടെ കാരകനായിട്ടാണ് കണക്കാക്കുന്നത്. ബുധന്‍ ഒരാഴ്ചയ്ക്കുള്ളില്‍ മൂന്ന് തവണ ചലനത്തില്‍ മാറ്റം വരുത്താന്‍ പോകുകയാണ്.
ഇന്നലെ ബുധന്‍ ശുക്രന്റെ അധിപനായ ഭരണി നക്ഷത്രത്തില്‍ സംക്രമിച്ചിരുന്നു. ഇനി മെയ് 13ന് കാര്‍ത്തിക നക്ഷത്രത്തിലും മെയ് 15 ന് ഇടവം രാശിയിലും സംക്രമിക്കും. ഒരാഴ്ച കൊണ്ടുള്ള ബുധന്റെ ഈ സംക്രമണം ധനയോഗം സൃഷ്ടിക്കും. ഇത് എല്ലാ രാശിക്കാരേയും സ്വാധീനിക്കും. എന്നാല്‍ ചില രാശിക്കാര്‍ക്ക് ഇതുകൊണ്ട് വലിയ നേട്ടങ്ങളുണ്ടാകും. ഏതൊക്കെയാണ് ആ രാശിക്കാര്‍ എന്ന് നോക്കാം...
കര്‍ക്കിടകം
ബുധന്റെ ചലനമാറ്റത്തില്‍ രൂപപ്പെടുന്ന ധനയോഗം കര്‍ക്കിടകം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റം, ശമ്പള വര്‍ധനവ് എന്നിവ ലഭിക്കും. ആഗ്രഹിച്ച സ്ഥലത്തേക്ക് ട്രാന്‍സ്ഫറും പ്രതീക്ഷിക്കാം. ഏറെ നാളായി അലട്ടിയിരുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്ന് മുക്തി ലഭിക്കും. പുതിയ ബിസിനസ് ആരംഭിക്കാന്‍ അനുകൂലമായ സമയമാണ് എന്ന് കാണുന്നു.
കന്നി
കന്നി രാശിക്കാര്‍ക്ക് ബുധന്റെ ചലനമാറ്റത്തില്‍ രൂപപ്പെടുന്ന ധനയോഗം ശുഭകരമായിരിക്കും. പഴയ വാഹനം മാറ്റി പുതിയ വാഹനം സ്വന്തമാക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് ലാഭം നേടാനാകും. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങളും പിണക്കങ്ങളുമെല്ലാം പരിഹരിക്കാനാകും. കുടുംബത്തോടൊപ്പം ഏറെ സമയം ചെലവഴിക്കാനാകും.
വൃശ്ചികം
ബുധന്റെ ചലനമാറ്റത്തില്‍ രൂപപ്പെടുന്ന ധനയോഗം വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പുതിയ വീട്ടിലേക്ക് താമസം മാറും. പുത്തന്‍ വീട്ടില്‍ ആഡംബര ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. പുതിയ ബിസിനസ് പങ്കാളിത്തങ്ങള്‍ നേട്ടങ്ങള്‍ സമ്മാനിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടും.















Click it and Unblock the Notifications