Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊന്നും പണവും കൈയിലേക്ക്, പുതിയ കാറും സ്വന്തമാക്കും; നാളെ മുതല്‍ ഈ രാശിക്കാരുടെ തലവര മാറും

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിനെയാണ് ഗ്രഹങ്ങളുടെ സംക്രമണം എന്ന് പറയുന്നത്. ഗ്രഹങ്ങളുടെ രാശി മാറ്റം എല്ലാ രാശിക്കാരേയും വ്യത്യസ്ത തരത്തിലായിരിക്കും സ്വാധീനിക്കുന്നത്.

ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം വിപരീത ഫലമായിരിക്കും സമ്മാനിക്കുക. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് ബുധനും വ്യാഴവും. ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്നാണ് ബുധനെ വിശേഷിപ്പിക്കുന്നത്. ബുദ്ധിയുടേയും ജ്ഞാനത്തിന്റേയും കാരകനാണ് ബുധന്‍ എന്നാണ് പറയപ്പെടുന്നത്.

astrology

വ്യാഴം ഗ്രഹങ്ങളുടെ അധിപനാണ്. ഇതിനുപരി ദേവഗുരു ബൃഹസ്പതിയാണ് വ്യാഴത്തിന്റെ കാരകന്‍. ഇത്തരത്തില്‍ ഏറെ സവിശേഷതകളുള്ള ബുധനും വ്യാഴവും ഒരു രാശിയില്‍ സംയോജിക്കാനുള്ള അവസരം രൂപപ്പെട്ടിരിക്കുകയാണ്. മിഥുനം രാശിയില്‍ ആണ് ഇത്തരത്തില്‍ ഒരു അവസ്ഥ സംജാതമാകുന്നത്. ബുധന്‍ മിഥുനം രാശിയിലേക്ക് പ്രവേശിക്കുകയാണ്. വ്യാഴം നിലവില്‍ മിഥുനം രാശിയിലാണ് സഞ്ചരിക്കുന്നത്.

12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബുധനും വ്യാഴവും മിഥുനം രാശിയില്‍ ഒന്നിച്ച് എത്തുന്നത്. ജൂണ്‍ ആറിനാണ് വ്യാഴവും ബുധനും മിഥുനം രാശിയില്‍ സംക്രമിക്കുന്നത്. ഇത് 12 രാശികളിലും കാര്യമായ സ്വാധീനം ചെലുത്തും. എന്നാല്‍ ഇനി പറയുന്ന രാശിക്കാരെ സംബന്ധിച്ചിടത്തോളം അനിതര സാധാരണമായ നേട്ടങ്ങളാണ് ഇത് വഴി ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ഈ ഭാഗ്യരാശികള്‍ എന്ന് നോക്കാം.

മിഥുനം

മിഥുനം രാശിയിലെ ബുധന്റേയും വ്യാഴത്തിന്റേയും സംക്രമണം മിഥുനം രാശിക്കാര്‍ക്ക് ഗുണപരമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങളെല്ലാം സഫലീകരിക്കപ്പെടും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. ഇത് നിങ്ങളുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി സമ്പത്ത് വര്‍ധിക്കാന്‍ കാരണമാകും. കുടുംബാംഗങ്ങള്‍ക്കൊപ്പം ദീര്‍ഘയാത്ര പോകാം.

കന്നി

മിഥുനം രാശിയിലെ ബുധന്റേയും വ്യാഴത്തിന്റേയും സംക്രമണം കന്നി രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും ആഗ്രഹിച്ച സ്ഥലത്തേക്ക് ട്രാന്‍സ്ഫറും ലഭിക്കും. ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങളുണ്ടാകും. പുതിയ വീട് വാങ്ങാന്‍ സാധിക്കും. കുടുംബത്തില്‍ വിവാഹം പോലുള്ള മംഗള കര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത കാണുന്നു.

ധനു

മിഥുനം രാശിയിലെ ബുധന്റേയും വ്യാഴത്തിന്റേയും സംക്രമണം ധനു രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. പലവഴിക്ക് പണം കൈയിലെത്തും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ കാരണമാകും. ലോട്ടറി പോലുള്ള ഭാഗ്യ പരീക്ഷണങ്ങളില്‍ ഏര്‍പ്പെടാം. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യത്തിന്റെ അകമ്പടിയുണ്ടാകും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.

മകരം

മിഥുനം രാശിയിലെ ബുധന്റേയും വ്യാഴത്തിന്റേയും സംക്രമണം മകരം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പഴയ വാഹനം മാറ്റി പുതിയ വാഹനം സ്വന്തമാക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് നേട്ടം കൊയ്യാം. ഈ രാശിക്കാരുടെ ജീവിതത്തില്‍ ഇനി ഉയര്‍ച്ചയുടെ കാലമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷകളില്‍ വിജയമുണ്ടാകും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി ദീര്‍ഘ യാത്ര പോകും.

ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടം കൊയ്യാം. ബിസിനസ് വിപുലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് ഗതിവേഗം കൈവരിക്കും. വ്യാപാരം, കൃഷി എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും അനുകൂലമായ സമയമാണ് എന്ന് കാണുന്നു. കലാ - കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് അംഗീകാരങ്ങള്‍ തേടിയെത്തും. ഏറെ നാളായി അവിവാഹിതരായി തുടരുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും. പ്രണയബന്ധം വിവാഹ ജീവിതത്തിലേക്ക് നയിക്കപ്പെടും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+