Get Updates
Get notified of breaking news, exclusive insights, and must-see stories!

വരുമാനം ഇരട്ടിയാകും, പുതിയ കാര്‍ വാങ്ങും, സ്വര്‍ണം കൊണ്ട് മൂടും; ഈ രാശിക്കാരാണോ?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ പ്രാധാന്യം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹസംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക.

ജ്യോതിഷ പ്രകാരം ഏറെ പ്രാധാന്യമുള്ള ഗ്രഹങ്ങളാണ് ചൊവ്വയും ബുധനും. ഒരാളുടെ ജാതകത്തില്‍ ചൊവ്വ ശുഭ സ്ഥാനത്താണെങ്കില്‍ അയാള്‍ക്ക് അനിതര സാധാരണമായ ഭാഗ്യങ്ങളാണ് ലഭിക്കുക. ഐശ്വര്യത്തിന്റേയും സന്തോഷത്തിന്റേയും കാരകനാണ് ബുധന്‍. ഇപ്പോഴിതാ ബുധനും ചൊവ്വയും ഒരേ രാശിയില്‍ കൂടിച്ചേരാന്‍ പോകുകയാണ്. വൃശ്ചികം രാശിയില്‍ ആണ് ചൊവ്വ-ബുധന്‍ സംയോഗം നടക്കുന്നത്.

astrology

അഞ്ച് വര്‍ഷത്തിന് ശേഷമാണ് വൃശ്ചികത്തില്‍ ചൊവ്വയും ബുധനും കൂടിച്ചേരുന്നത് എന്നാണ് ജ്യോതിഷികള്‍ പറയുന്നത്. ഇതിന്റെ സ്വാധീനം പന്ത്രണ്ട് രാശിക്കാരേയും ഒരുപോലെ ബാധിക്കും. എന്നാല്‍ ചില രാശിക്കാര്‍ക്ക് ഇത് അപൂര്‍വമായ ഭാഗ്യങ്ങള്‍ സമ്മാനിക്കുകയും ചെയ്യും. ഏതൊക്കെ രാശിക്കാര്‍ക്കാണ് വൃശ്ചികത്തില്‍ ചൊവ്വയും ബുധനും കൂടിച്ചേരുന്നത് ഗുണപരമാകുന്നത് എന്ന് നോക്കാം.

ചിങ്ങം

വൃശ്ചികം രാശിയില്‍ ചൊവ്വയും ബുധനും കൂടിച്ചേരുന്നത് ചിങ്ങം രാശിക്കാര്‍ക്ക് വളരെയധികം ഗുണം ചെയ്യും. ചിങ്ങം രാശിയുടെ നാലാമത്തെ ഭാവത്തിലാണ് ഈ സംയോഗം രൂപപ്പെടുന്നത് എന്നതിനാല്‍ ഇവരുടെ ജീവിതത്തില്‍ ആഡംബരങ്ങള്‍ കൂടും. ഇക്കാലയളവില്‍ വസ്തുവോ വാഹനമോ വാങ്ങാനുള്ള സാധ്യത കാണുന്നു. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടം കൊയ്യാം.

കര്‍ക്കടകം

വൃശ്ചികം രാശിയില്‍ ചൊവ്വയും ബുധനും കൂടിച്ചേരുന്നത് കര്‍ക്കടകം രാശിക്കാര്‍ക്കും അനുകൂലമായിരിക്കും. കര്‍ക്കടക രാശിയുടെ സംക്രമ ജാതകത്തിന്റെ അഞ്ചാം ഭാവത്തിലാണ് ഈ സംയോഗം രൂപപ്പെടുന്നത്. അതിനാല്‍ തന്നെ നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമായ സമയമാണ്. കഠിനാധ്വാനത്തിലൂടെ വിജയം കൈവരിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹം സഫലമാകും.

മകരം

വൃശ്ചികം രാശിയില്‍ ചൊവ്വയും ബുധനും കൂടിച്ചേരുന്നത് മകരം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. മകരം രാശിക്കാരുടെ വരുമാനത്തിന്റെയും ലാഭത്തിന്റെയും സ്ഥാനത്താണ് ഈ സംയോഗം രൂപപ്പെടുന്നത്. അതിനാല്‍ ഈ രാശിക്കാരുടെ വരുമാനം കുത്തനെ വര്‍ധിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. സ്വര്‍ണം പോലുള്ള വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+