നവംബര്‍ 1 മുതല്‍ ഈ മൂന്ന് രാശിക്കാര്‍ക്ക് രാജകീയ ജീവിതം.. പുതിയ വീടും കാറും, കൈനിറയെ പണം
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും നക്ഷത്രമാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രകടമാകും. എന്നാല്‍ ഇത് പലതരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും.
എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് വിപരീത ഫലമായിരിക്കും നല്‍കുക. ജ്യോതിഷത്തില്‍ ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ബുധന്‍. ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്നാണ് ബുധനെ വിശേഷിപ്പിക്കുന്നത്. സംസാരം, യുക്തി, സൗഹൃദം തുടങ്ങിയവയുടെ ഘടകമായിട്ടാണ് ബുധനെ കണക്കാക്കിയിരിക്കുന്നത്. അതിനാല്‍ തന്നെ ബുധന്റെ സഞ്ചാരത്തിലുണ്ടാകുന്ന ഏതൊരു മാറ്റവും എല്ലാ രാശിക്കാരേയും ബാധിക്കും.

നവംബര്‍ മാസത്തില്‍ ബുധന്‍ നക്ഷത്രമാറ്റത്തിനൊരുങ്ങുകയാണ്. ഒന്നാം തിയതി രാവിലെ 6:46 ന് ബുധന്‍ ശനിയുടെ നക്ഷത്രമായ അനിഴം നക്ഷത്രത്തില്‍ സംക്രമിക്കും. ഈ രാശി മാറ്റം എല്ലാ രാശിക്കാരെയും ബാധിക്കും. എന്നാല്‍ മൂന്ന് രാശിക്കാരെ സംബന്ധിച്ച അതുല്യമായ നിരവധി നേട്ടങ്ങളാണ് ഇതുവഴി ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്ന് നോക്കാം.
കന്നി
അനിഴം നക്ഷത്രത്തിലേക്കുള്ള ബുധന്റെ പ്രവേശനം കന്നി രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന സ്വന്തമായി വീട് എന്ന സ്വപ്‌നം സാക്ഷാത്കരിക്കും. പുതിയ വീട്ടില്‍ ആഡംബര ജീവിതമാണ് ഇവരെ കാത്തിരിക്കുന്നത്. ബിസിനസില്‍ വലിയ വിജയങ്ങള്‍ നിങ്ങളെ തേടിയെത്തും.
മിഥുനം
അനിഴം നക്ഷത്രത്തിലേക്കുള്ള ബുധന്റെ പ്രവേശനം മിഥുനം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. പിതൃസ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ കൈയിലെത്തും. ആസ്തിയില്‍ ഇരട്ടി വര്‍ധനയുണ്ടാകും. കുടുംബാംഗങ്ങള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനുള്ള സാധ്യത കാണുന്നു. മത്സരപരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിജയം കൊയ്യാം.
തുലാം
അനിഴം നക്ഷത്രത്തിലേക്കുള്ള ബുധന്റെ പ്രവേശനം തുലാം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. വില പിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും. പുതിയ വരുമാന മാര്‍ഗങ്ങള്‍ തുറക്കപ്പെടും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വലിയൊരു തുക കൈയിലെത്തും. ഇതെല്ലാം നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ കാരണമാകും. പഴയ വാഹനം മാറ്റി പുതിയ വാഹനം സ്വന്തമാക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാനാകും












Click it and Unblock the Notifications