ആഗ്രഹിക്കുന്നതെന്തും നടക്കും; ഇന്നത്തോടെ ഈ രാശിക്കാരുടെ സമയം തെളിഞ്ഞു!!
ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമുണ്ട്. ഏതൊരു വ്യക്തിയുടേയും ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ ജ്യോതിഷ പ്രകാരം ഗണിച്ച് കണ്ടെത്താനാകും എന്നാണ് വിശ്വാസം. ജനനസമയം, ഗ്രഹനില, ജന്മനക്ഷത്രം, രാശിക്കൂറ് എന്നിവ കണക്കാക്കി രചിക്കുന്ന ജാതകത്തിന്റെ അടിസ്ഥാനത്തില്‍ ആണ് ഇത് നിര്‍ണയിക്കുന്നത്. അതിനാല്‍ തന്നെ ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയ്ക്ക് ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്.
നിശ്ചിത സമയത്ത് ഗ്രഹങ്ങളെല്ലാം തന്നെ രാശി മാറ്റം നടത്താറുണ്ട്. ഗ്രഹങ്ങളുടെ ഇത്തരം സഞ്ചാര മാറ്റത്തെയാണ് സംക്രമണം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരേയും ബാധിക്കും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഇത് അനുകൂല ഫലങ്ങള്‍ സമ്മാനിക്കുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് പ്രതികൂലമായെന്ന് വരാം.

ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.
അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നായാണ് ബുധന്‍ അറിയപ്പെടുന്നത്.
ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്നാണ് ബുധനെ വിശേഷിപ്പിക്കുന്നത്. ബുദ്ധി, അറിവ്, ജ്ഞാനം എന്നിവയുടെ കാരകന്‍ ആണ് ബുധന്‍. ഇന്ന് ബുധന്‍ അതിന്റെ നക്ഷത്രസമൂഹത്തിലേക്ക് പ്രവേശിക്കും. ഇന്ന് ഉച്ചയ്ക്ക് 2:37 ന്, ബുധന്‍ സൂര്യന്റെ നക്ഷത്രസമൂഹംവിട്ട് ചന്ദ്രന്റെ നക്ഷത്രസമൂഹമായ രോഹിണിയില്‍ പ്രവേശിക്കും. ഇത് ഭൂരിഭാഗം രാശിക്കാരേയും ദോഷകരമായിട്ടാണ് ബാധിക്കുക.
കാരണം ബുധന്‍ ചന്ദ്രനെ തന്റെ ശത്രുവായി കണക്കാക്കുന്നു, അതേസമയം ചന്ദ്രന്‍ ബുധനെ തന്റെ സുഹൃത്തായാണ് കണക്കാക്കുന്നത്. ഈ വൈരുധ്യം കാരണം ചില രാശിക്കാര്‍ക്ക് ഇത് അനുകൂലമായ ഫലങ്ങളും സമ്മാനിക്കും. ഏതൊക്കെയാണ് ആ ഭാഗ്യരാശിക്കാര്‍ എന്ന് നോക്കാം...
മകരം
മകരം രാശിക്കാര്‍ക്ക് ബുധന്റെ രോഹിണി നക്ഷത്രത്തിലേക്കുള്ള പ്രവേശനം ഗുണം ചെയ്യും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവതയുടെ അനുഗ്രഹം നിങ്ങള്‍ക്കൊപ്പമുണ്ടായിരിക്കും. ആരോഗ്യകാര്യത്തില്‍ ഇതുവരെ അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാകും. ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിക്കാനാകും. ബുദ്ധിപൂര്‍വം പല തീരുമാനങ്ങള്‍ എടുക്കുന്നതിനും അവ പ്രാവര്‍ത്തികമാക്കാനും ഇടയാകും.
മീനം
ബുധന്റെ രോഹിണി നക്ഷത്രത്തിലേക്കുള്ള പ്രവേശനം മീനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പലവഴിക്ക് പണം കൈയിലെത്തും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. ഇതെല്ലാം നിങ്ങളുടെ സാമ്പത്തിക സ്ഥിതി ഭദ്രമാക്കും. വിദേശയാത്രയ്ക്ക് ഒരുങ്ങുന്നവര്‍ക്ക് ആഗ്രഹം സാധിക്കുന്നതാണ്. വിദ്യാര്‍ഥികള്‍ക്ക് പഠനത്തില്‍ സ്‌കോളര്‍ഷിപ്പോടുകൂടി തന്നെ പഠിക്കാനാകും. ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം സാധിച്ചു കിട്ടുന്ന സമയക്കാലമാണിത്.
മേടം
മേടം രാശിക്കാര്‍ക്ക് ബുധന്റെ രോഹിണി നക്ഷത്രത്തിലേക്കുള്ള പ്രവേശനം അനുകൂലമായിരിക്കും. ഇതുവരെ വിവാഹം നടക്കാതെ വിഷമിച്ചിരുന്നവര്‍ക്ക് അനുയോജ്യമായ വിവാഹാലോചനകള്‍ വന്നുചേരുന്നതിനും മംഗള കര്‍മങ്ങള്‍ നടന്നു കിട്ടുന്നതിനും ഇടയാകും. ഏറെ നാളത്തെ പ്രണയ ബന്ധം വിവാഹ ജീവിതത്തിലേക്ക് കലാശിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല ഗുണാനുഭവങ്ങള്‍ ലഭിക്കുന്നതാണ്.















Click it and Unblock the Notifications