Get Updates
Get notified of breaking news, exclusive insights, and must-see stories!

മനസില്‍ വിചാരിക്കുന്നതെല്ലാം നടക്കും.. രാജയോഗത്തേക്കാള്‍ പവറുള്ള കാലം; ഈ രാശിക്കാരാണോ?

ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഏതൊരു വ്യക്തിയുടേയും ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ ജ്യോതിഷ പ്രകാരം ഗണിച്ച് കണ്ടെത്താനാകും. ജന്മനക്ഷത്രം, ജനന സമയം, ഗ്രഹ നില, രാശിക്കൂറ് എന്നിവ അടിസ്ഥാനമാക്കി രചിക്കുന്ന ജാതകം വഴിയാണ് ഇത് സാധ്യമാകുന്നത്. അതിനാല്‍ തന്നെ ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയ്ക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്.

യുറേനിയം നശിപ്പിക്കും, എന്നാലും ഇറാൻ്റെ കൈവശം വെയ്ക്കാൻ അനുവദിക്കില്ല'; ട്രംപ്
യുറേനിയം നശിപ്പിക്കും, എന്നാലും ഇറാൻ്റെ കൈവശം വെയ്ക്കാൻ അനുവദിക്കില്ല'; ട്രംപ്

എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയങ്ങളില്‍ രാശിയും നക്ഷത്രവും മാറും എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഗ്രഹങ്ങളുടെ ഇത്തരം രാശി മാറ്റത്തെയും നക്ഷത്ര പരിവര്‍ത്തനത്തേയും പറയുന്ന പേരാണ് സംക്രമണം എന്നത്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരേയും ബാധിക്കും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഗുണം ചെയ്യും.

Budh Nakshatra Parivartan

അതേസമയം മറ്റ് ചില രാശിക്കാര്‍ക്ക് മോശം ഫലങ്ങളായിരിക്കും ഇത് സമ്മാനിക്കുന്നത്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ് എന്നും രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ് എന്നും പറയപ്പെടുന്നു.

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.

രാഹു വിചാരിച്ചാൽ ജീവിതം മാറും..! ഈ രാശിക്കാർക്ക് സകല നേട്ടങ്ങളും, വിദേശത്ത് നിന്ന് ധാരാളം പണം വരും
രാഹു വിചാരിച്ചാൽ ജീവിതം മാറും..! ഈ രാശിക്കാർക്ക് സകല നേട്ടങ്ങളും, വിദേശത്ത് നിന്ന് ധാരാളം പണം വരും

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ബുധന്‍. ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്ന് വിളിക്കുന്ന ബുധനെ ബുദ്ധി, അറിവ്, ജ്ഞാനം, സമാധാനം എന്നിവയുടെ കാരകന്‍ കൂടിയാണ്. മേയ് 20 ഉച്ചയ്ക്ക് 2:37 ന്, ബുധന്‍ സൂര്യന്റെ നക്ഷത്രസമൂഹം വിട്ട് ചന്ദ്രന്റെ നക്ഷത്രസമൂഹമായ രോഹിണിയില്‍ പ്രവേശിച്ചിരിക്കുകയാണ്. ഇത് എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ചില രാശിക്കാര്‍ക്ക് മാത്രം ഏറെ ഗുണം ചെയ്യും. ഏതൊക്കെയാണ് ആ ഭാഗ്യരാശിക്കാര്‍ എന്ന് നോക്കാം

മകരം

രോഹിണി നക്ഷത്രത്തിലേക്കുള്ള ബുധന്റെ മാറ്റം മകരം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവതയുടെ അനുഗ്രഹമുണ്ടായിരിക്കും. ലോട്ടറിയില്‍ ഭാഗ്യം പരീക്ഷിക്കുന്നവര്‍ക്ക് ബംപര്‍ സമ്മാനം പോലും ലഭിക്കാന്‍ സാധ്യത കാണുന്നു. ബുദ്ധിപൂര്‍വം പല തീരുമാനങ്ങളും എടുക്കാനാകും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യകാര്യത്തില്‍ പുരോഗതിയുണ്ടാകും.

വീട്ടിൽ എങ്ങനെ എളുപ്പത്തിൽ ചീര വളർത്താം? തുടക്കക്കാർക്കായുള്ള ലളിതമായ വഴികൾ
വീട്ടിൽ എങ്ങനെ എളുപ്പത്തിൽ ചീര വളർത്താം? തുടക്കക്കാർക്കായുള്ള ലളിതമായ വഴികൾ

മീനം

മീനം രാശിക്കാര്‍ക്ക് രോഹിണി നക്ഷത്രത്തിലേക്കുള്ള ബുധന്റെ മാറ്റം ഗുണം ചെയ്യും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന സ്വന്തമായി ഒരു വീട് എന്ന സ്വപ്‌നം സാക്ഷാത്കരിക്കപ്പെടും. പലവഴിക്കും പണം കൈയ്യിലെത്താനും യോഗമുണ്ട്. പുതിയ വരുമാന സ്രോതസുകള്‍ വന്ന് ചേരുന്നതോടെ ഈ രാശിക്കാരുടേയും കുടുംബത്തിന്റെയും സാമ്പത്തിക സ്ഥിതി മെച്ചപ്പെടാന്‍ പോകുകയാണ് എന്ന് കാണുന്നു.

മേടം

രോഹിണി നക്ഷത്രത്തിലേക്കുള്ള ബുധന്റെ മാറ്റം മേടം രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. വിദേശയാത്രയ്ക്ക് ഒരുങ്ങുന്നവര്‍ക്ക് അനുകൂല സമയമാണ്. പുതിയ ജോലി തേടുന്നവര്‍ക്ക് ആകര്‍ഷകമായ ശമ്പളത്തില്‍ ജോലി വന്നെത്തും. വിദ്യാര്‍ഥികള്‍ക്ക് പഠനത്തില്‍ സ്‌കോളര്‍ഷിപ്പോട് കൂടി പഠിക്കാനാകും. ഏറെ നാളായി വിവാഹം നടക്കാതെ വിഷമിച്ചിരുന്നവര്‍ക്ക് അനുയോജ്യമായ വിവാഹാലോചനകള്‍ വന്നുചേരും എന്ന് കാണുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+