Get Updates
Get notified of breaking news, exclusive insights, and must-see stories!

കൈനിറയെ കാശുണ്ടാവും, തൊട്ടതെല്ലാം പൊന്നാകും, ആഗ്രഹിച്ചതെന്തും നേടും, ഈ രാശിക്കാര്‍ക്ക് ധനയോഗം

ജ്യോതിഷത്തില്‍ രാശിമാറ്റത്തിന് ഏറെ പ്രാധാന്യമുണ്ട്. അത് പലരുടെയും രാശിയെ പല രീതിയില്‍ സ്വാധീനിക്കാം. ഒക്ടോബര്‍ മാസം അത്തരത്തില്‍ ഗ്രഹങ്ങളുടെ സ്ഥാനമാറ്റത്തിന് പേരുകേട്ടവയാണ്. ജ്യോതിഷ പ്രകാരം ഈ മാസം വലിയ ഗ്രഹങ്ങളും സംക്രമിക്കും. ഒക്ടോബര്‍ ഒന്ന് മുതല്‍ തന്നെ ബുധന്‍ ഒരു രാശിയില്‍ നിന്നും മറ്റൊരു രാശിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.

ഇത് ചില രാശിക്കാരില്‍ അപ്രതീക്ഷിതമായ മാറ്റങ്ങള്‍ കൊണ്ടുവരും. ചിലപ്പോള്‍ അത് അനുകൂലമാകാം. അതുപോലെ തന്നെ പ്രതികൂലമായും സംഭവിക്കാം. ബുധന്‍ നിലവില്‍ കന്നിരാശിയില്‍ പ്രവേശിച്ചിരിക്കുകയാണ്. അതുകൊണ്ട് ആര്‍ക്കൊക്കെ നേട്ടങ്ങളുണ്ടാവുമെന്ന് നമുക്ക് പരിശോധിക്കാം.

astrology-today

മേടം: ബുധന്‍ കന്നിരാശിയില്‍ പ്രവേശിച്ചതോടെ ബുധനും സൂര്യനും കൂടിച്ചേര്‍ന്ന് ബുധാദിത്യ രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്. അതുകൊണ്ട് മേടം രാശിക്കാര്‍ക്ക് ഏറ്റവും നല്ല സമയമായിരിക്കും. ഈ കാലയളവില്‍ അപ്രതീക്ഷിതമായ വിജയങ്ങള്‍ ഈ രാശിക്കാരെ തേടിയെത്തും. എന്ത് തൊട്ടാലും അത് പൊന്നായി മാറുന്ന സാഹചര്യമാകും നമുക്കൊപ്പമുണ്ടാവും.

എന്ത് കാര്യങ്ങളും നിങ്ങള്‍ക്ക് അനുകൂലമായ സാഹചര്യത്തിലായിരിക്കും. ഒരിക്കലും നേടില്ലെന്ന് കരുതുന്ന കാര്യങ്ങള്‍ നേടും. ജോലിയില്‍ നിന്ന് വലിയ വിജയങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. ഉയര്‍ച്ചകളുടെ പടികള്‍ ബുധാദിത്യ രാജയോഗത്താല്‍ നിങ്ങള്‍ നടന്നുകയറും. ബിസിനസില്‍ നിക്ഷേപങ്ങളുണ്ടെങ്കില്‍ പ്രത്യേക ലാഭവും നിങ്ങളെ തേടിയെത്തും.

ഇടവം: ബുധാദിത്യ രാജയോഗം ഈ രാശിക്കാരുടെ ജീവിതം രാജകീയമാക്കും. അനുകൂലമായ സമയമാണ് ഇവര്‍ക്ക്. എന്ത് കാര്യങ്ങള്‍ ചെയ്താലും അതില്‍ നിന്നെല്ലാം ശുഭകരമായ കാര്യങ്ങള്‍ സംഭവിക്കും. എന്ത് ആഗ്രങ്ങളുണ്ടെങ്കിലും ഈ കാലയളവില്‍ അത് പൂര്‍ത്തീകരിക്കാനാവും.

ബിസിനസ്സില്‍ വലിയ തോതില്‍ വിപുലീകരണവും ഈ രാശിക്കാരെ തേടിയെത്തും. അതുപോലെ ധനനേട്ടം പ്രതീക്ഷിക്കാത്ത അളവില്‍ ലഭിക്കും. ബന്ധങ്ങളില്‍ വലിയ വിള്ളലുണ്ടായിട്ടുണ്ടെങ്കില്‍ അതെല്ലാം നീങ്ങും. പ്രണയബന്ധങ്ങള്‍ ഏറ്റവും മികച്ച രീതിയില്‍ മുന്നോട്ട് പോകും. നിങ്ങളുടെ വരുമാനം കൂടുതലായി വര്‍ധിക്കാനുള്ള സാഹചര്യവും ഉണ്ടാവും.

കര്‍ക്കടകം: ഈ രാശിക്കാര്‍ക്ക് ബുധാദിത്യ രാജയോഗം ഏറെ ഗുണം ചെയ്യും. നല്ലൊരു ജീവിതത്തിന് തുടക്കമിടാന്‍ ഇവര്‍ക്ക് ഈ സമയം സാധിക്കും. ധനയോഗമാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്. നിക്ഷേപങ്ങളില്‍ നിന്ന് പ്രത്യേകമായ നേട്ടങ്ങള്‍ ലഭിക്കും. പൂര്‍വിക സ്വത്തും നിങ്ങള്‍ക്ക് ലഭിക്കും.

നിങ്ങളുടെ സാമ്പത്തിക മേഖല വലുതാവും. വിവിധ സ്രോതസ്സുകലില്‍ നിന്നുള്ള വരുമാനം വര്‍ധിക്കും. സമ്പത്തില്‍ അളവില്ലാത്ത വര്‍ധനവുണ്ടാകും. ബിസിനസുകാരണെങ്കില്‍ നിങ്ങള്‍ക്ക് ഏറ്റവും മികച്ച സമയമായിരിക്കും. പങ്കാളിയില്‍ നിന്നുള്ള പിന്തുണ ഈ സമയത്തുണ്ടാവും.

ചിങ്ങം: ബുധാദിത്യ രാജയോഗത്താല്‍ ചിങ്ങം രാശിക്കാര്‍ക്ക് വിദേശയാത്രയ്ക്ക് സാധ്യതയുണ്ട്. നിങ്ങളുടെ ആരോഗ്യം കൂടുതല്‍ മെച്ചപ്പെടും. അസുഖബാധിതനാണെങ്കില്‍ അതില്‍ നിന്നെല്ലാം മോചിതനാവും.

പങ്കാളിയില്‍ നിന്ന് വലിയ പിന്തുണ ലഭിക്കും. സാമ്പത്തിക സ്ഥിതിയും കാര്യമായി മെച്ചപ്പെടും. നമ്മള്‍ കിട്ടില്ലെന്ന് കരുതുന്ന പണം എല്ലാം ഈ കാലയളവില്‍ വീണ്ടെടുക്കാനാവും. പുതിയ ബിസിനസ് ആരംഭിക്കാനും ഈ സമയം അനുകൂലമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+