Get Updates
Get notified of breaking news, exclusive insights, and must-see stories!

വിലപിടിപ്പുള്ള സമ്മാനം ലഭിക്കും.. ശമ്പളം ഇരട്ടിക്കും, പ്രൊമോഷന്‍ ഉറപ്പ്; ഈ രാശിക്കാരാണോ?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ പ്രാധാന്യം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് ദോഷകരമായിരിക്കും.

ജ്യോതിഷ പ്രകാരം ഏറെ പ്രാധാന്യമുള്ള ഗ്രഹങ്ങളിലൊന്നാണ് ബുധന്‍. മിഥുനം, കന്നി രാശികളുടെ അധിപന്‍ എന്നാണ് ബുധനെ വിശേഷിപ്പിക്കുന്നത്. നിലവില്‍ ഇടവം രാശിയിലാണ് ബുധന്‍ സംക്രമണം നടത്തുന്നത്. ജൂണ്‍ 14 ന് ബുധന്‍ മിഥുന രാശിയിലേക്ക് സംക്രമിക്കും. ഇത് എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ചില രാശിക്കാര്‍ക്ക് ഏറെ അനുഗ്രഹമായിരിക്കും. ഏതൊക്കെയാണ് ഈ ഭാഗ്യരാശിക്കാര്‍ എന്ന് നോക്കാം.

astrology

മേടം

മിഥുനം രാശിയിലെ ബുധന്റെ സംക്രമണം മേടം രാശിക്കാര്‍ക്ക് ഏറെ അനുകൂലമായിരിക്കും. ജോലിയില്‍ മാറ്റത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയമായിരിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ നേട്ടങ്ങള്‍ കൊയ്യാനാകും. ബിസിനസ് മെച്ചപ്പെടുത്താന്‍ അവസരം ലഭിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. വീട്ടില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത കാണുന്നു.

ഇടവം

മിഥുനം രാശിയിലെ ബുധന്റെ സംക്രമണം ഇടവം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. പുതിയ വീട് സ്ഥലം എന്നിവ വാങ്ങാന്‍ സാധിക്കും. ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. കുടുംബാംഗങ്ങള്‍ക്കിടയില്‍ ഐക്യവും സന്തോഷവും വര്‍ധിക്കും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കും. കുടുംബത്തോടൊപ്പം ദീര്‍ഘയാത്ര നടത്താന്‍ സാധിക്കും.

കന്നി

മിഥുനം രാശിയിലെ ബുധന്റെ സംക്രമണം കന്നി രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ഏറെ നാളായി വിവാഹം അന്വേഷിക്കുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും. മത്സര പരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിജയം കരസ്ഥമാക്കാന്‍ സാധിക്കും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് വിജയം നേടാം. സമൂഹത്തില്‍ ആദരവും പ്രശസ്തിയും ലഭിക്കും.

ചിങ്ങം

മിഥുനം രാശിയിലെ ബുധന്റെ സംക്രമണം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. സാമ്പത്തികമായി വലിയ വിജയം നേടാന്‍ സാധിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വലിയ വരുമാനം കൈകളിലെത്തും. ഇത് ആസ്തി വര്‍ധിക്കാന്‍ കാരണമാകും. ബിസിനസുമായി ബന്ധപ്പെട്ട് വിദേശ യാത്ര ചെയ്യാനുള്ള അവസരം ലഭിക്കും. നിങ്ങളുടെ പങ്കാളിയില്‍ നിന്ന് പിന്തുണ ലഭിക്കും.

തുലാം

മിഥുനം രാശിയിലെ ബുധന്റെ സംക്രമണം തുലാം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യത്തിന്റെ അകമ്പടിയുണ്ടാകും. വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും. വീട്ടില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത. കുടുംബത്തിലെ മുതിര്‍ന്നവരുടെ ആരോഗ്യം ശ്രദ്ധിക്കണം. പുതിയ ജോലി അവസരങ്ങള്‍ തേടിയെത്തും.

ധനു

മിഥുനം രാശിയിലെ ബുധന്റെ സംക്രമണം ധനു രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പ്രണയം വിവാഹത്തിലേക്ക് വഴിമാറും. കുടുംബാംഗങ്ങളുമായും പങ്കാളികളുമായും ഉള്ള ബന്ധം മെച്ചപ്പെടും. കൃഷി, വ്യാപാരം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇരട്ടി ലാഭം കൊയ്യാനാകും. ബിസിനസ് മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് ഗതിവേഗം കൈവരിക്കും. ഏത് കാര്യത്തിനും കുടുംബത്തില്‍ നിന്നും പൂര്‍ണ പിന്തുണ ലഭിക്കും.

മകരം

മിഥുനം രാശിയിലെ ബുധന്റെ സംക്രമണം മകരം രാശിക്കാര്‍ക്ക് ശുഭകരമായ നേട്ടങ്ങള്‍ സമ്മാനിക്കും. ജീവിതത്തില്‍ സാമ്പത്തിക സ്ഥിരത കൈവരിക്കാനാകും. സ്വര്‍ണം പോലുള്ള വില പിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും. ഏറെ നാളായി കുഞ്ഞുങ്ങളില്ലാത്തവര്‍ക്ക് സന്താനഭാഗ്യം കൈവരും. പലവഴിക്ക് പണം കൈയിലെത്തും. ജീവിതം മെച്ചപ്പെട്ട അവസ്ഥയില്‍ എത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+