Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഗ്രഹിച്ച കാര്‍ സ്വന്തമാക്കും, പൊന്നും പണവും കൈയിലേക്ക്; ഈ രാശിക്കാരാണോ?

എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ സഞ്ചാരത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഒമ്പത് ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി, നക്ഷത്രം, സഞ്ചാര രേഖ എന്നിവ മാറ്റാറുണ്ട്. സംക്രമണം എന്നാണ് ഇതിനെ ജ്യോതിഷത്തില്‍ വിശേഷിപ്പിക്കുന്നത്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ ഈ മാറ്റങ്ങള്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ്.

ഗ്രഹങ്ങളുടെ രാശി മാറ്റം പന്ത്രണ്ട് രാശിക്കാരിലും 27 നക്ഷത്രക്കാരിലും വലിയ സ്വാധീനം ചെലുത്തും. ചില വ്യക്തികള്‍ക്ക് ഗ്രഹങ്ങളുടെ സംക്രമണം ഏറെ അനുകൂലമായ ഫലങ്ങളായിരിക്കും സമ്മാനിക്കുന്നത്. എന്നാല്‍ മറ്റ് ചിലര്‍ക്ക് കാര്യങ്ങള്‍ പ്രതികൂലവുമായി സംഭവിച്ചേക്കാം. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് ശനിയും ബുധനും. ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്നാണ് ബുധനെ വിശേഷിപ്പിക്കുന്നത്.

astrology

ശനിയാകട്ടെ കര്‍മ്മത്തിന്റേയും നീതിയുടേയും കാരകനാണ്. ജൂലൈ മാസത്തില്‍ ഈ രണ്ട് ഗ്രഹങ്ങളും അവയുടെ ചലനത്തില്‍ മാറ്റം വരുത്താന്‍ പോകുകയാണ്. നിലവില്‍ നേര്‍രേഖയില്‍ സഞ്ചരിക്കുന്ന ശനിയും ബുധനും ജൂലൈ മാസം തൊട്ട് വക്രഗതിയില്‍ സഞ്ചരിക്കാന്‍ പോകുകയാണ്. ഇത് എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ഇനി പറയുന്ന മൂന്ന് രാശികള്‍ക്കാണ് ശനിയുടെയും ബുധന്റെയും വക്രഗതിയിലുള്ള സഞ്ചാരത്തിലൂടെ ഭാഗ്യമുണ്ടാകാന്‍ പോകുന്നത്.

ഇടവം

ശനിയുടേയും ബുധന്റേയും വക്രഗതി സഞ്ചാരം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായ ഫലങ്ങള്‍ സമ്മാനിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന സ്വന്തമായി ഒരു വീട് എന്ന സ്വപ്‌നം സാക്ഷാത്കരിക്കപ്പെടും. പുതിയ വീട്ടിലേക്ക് നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി വേഗം താമസം മാറ്റാനാകും. പുത്തന്‍വീട്ടില്‍ ആഡംബര ജീവിതമാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്.

ഇക്കാലയളവില്‍ ഈ രാശിക്കാര്‍ക്ക് പലവിധ നേട്ടങ്ങളും ലഭിക്കാന്‍ സാധ്യതയുണ്ട്. കരിയറില്‍ മികച്ച വിജയം നേടാനും ഉയരങ്ങളില്‍ എത്താനും നിങ്ങള്‍ക്ക് സാധിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറയും. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ അനുകൂലമായ സമയമാണ് എന്ന് കാണുന്നു. ബിസിനസ് രംഗത്ത് ശോഭിക്കാനാകും.

മിഥുനം

ശനിയുടേയും ബുധന്റേയും വക്രഗതി സഞ്ചാരം മിഥുനം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. കര്‍മ്മപഥത്തില്‍ മികച്ച നേട്ടങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. ജോലിയില്‍ സ്ഥാനക്കയറ്റം, ശമ്പള വര്‍ധനവ്, ആഗ്രഹിച്ച സ്ഥലത്തേക്ക് സ്ഥലം മാറ്റം എന്നിവ ഉണ്ടാകും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശത്തടക്കം യാത്ര ചെയ്യാനുള്ള അവസരവും നിങ്ങളില്‍ വന്ന് ചേരാന്‍ സാധ്യതയുണ്ട്.

കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കണം. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ് എന്ന് കാണുന്നു. കൃഷി, വ്യാപാരം എന്നീ തൊഴില്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വലിയ വരുമാനം ലഭിക്കും.

കര്‍ക്കടകം

ശനിയുടേയും ബുധന്റേയും വക്ര ഗതി സഞ്ചാരം കര്‍ക്കടകം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പുതിയ വാഹനം, വസ്തു എന്നിവ വാങ്ങിക്കാനാകും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാം. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. ഇതെല്ലാം സാമ്പത്തികമായി നിങ്ങളെ ഉയരങ്ങളില്‍ എത്തിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളില്‍ വിജയം നേടാനാകും.

പ്രണയ ബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും. ഏറെ നാളായി അവിവാഹിതരായി തുടരുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൈവരും. സന്താനങ്ങള്‍ വഴി ശുഭ വാര്‍ത്ത കേള്‍ക്കാനാകും. ലോട്ടറി പോലുള്ള ഭാഗ്യ പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂലമായ സമയമാണ് എന്ന് കാണുന്നു. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യത്തിന്റെ പിന്തുണയുണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+