അളവില്ലാത്ത സമ്പത്ത് തേടിയെത്തും, ഭാഗ്യവും പുരോഗതിയും അനുഗ്രഹിക്കും; ഈ രാശിക്കാര്‍ക്ക് രാജയോഗം
ജ്യോതിഷത്തില്‍ ഏറെ പ്രത്യേകതകള്‍ ഉള്ള മാസമാണ് ഫെബ്രുവരി. ഗ്രഹങ്ങളുടെ രാശിമാറ്റം ഏറെ ഈ കാലയളവില്‍ സംഭവിക്കാനുണ്ട്. അത് പലരുടെയും തലവര തന്നെ മാറ്റും. വലിയ സൗഭാഗ്യങ്ങള്‍ ചില രാശിക്കാരുടെ ജീവിതത്തിലേക്ക് കൊണ്ടുവരും. അതുപോലെ ശനി കുംഭ രാശിയില്‍ സഞ്ചരിച്ച് കൊണ്ടിരിക്കുകയാണ്.
ഫെബ്രുവരി മാസത്തിലാണ് ശനി കുംഭ രാശിയിലേക്ക് പ്രവേശിച്ചത്. മുപ്പത് വര്‍ഷത്തിന് ശേഷം കുംഭ രാശിയില്‍ ശനിയും ബുധനും കൂടിച്ചേരുകയാണ്. ഇത് സൗഭാഗ്യങ്ങള്‍ കൊണ്ട് പലരുടെയും ജീവിതം മാറാന്‍ കാരണമാകും. സാമ്പത്തിക നേട്ടത്തിനും ഭാഗ്യത്തിനുമെല്ലാം സാധ്യത ചില രാശിക്കാര്‍ക്കാണ്. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

കുംഭം: ഈ രാശിക്കാരെ തേടി ഭാഗ്യമെത്തും. ശനിയുടെയും ബുധന്റെയും സംക്രമണം കുംഭം രാശിക്കാര്‍ക്ക് ഏറ്റവും വലിയ ഗുണങ്ങള്‍ സമ്മാനിക്കും. കാരണം ഈ രാശിയുടെ ലഗ്നഭാവത്തിലാണ് ഈ സംയോഗം. കുംഭ രാശിയുടെ അധിപന്‍ കൂടിയാണ് ശനി. പഠനത്തില്‍ അടക്കം മിടുക്ക് കാണിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.
സര്‍ഗാത്മക മേഖലയില്‍ നേട്ടങ്ങള്‍ ഏറെ കൈവരിക്കാം. സാമ്പത്തിക പദ്ധതികള്‍ പ്ലാന്‍ ചെയ്ത് നടപ്പാക്കാന്‍ അനുയോജ്യമായ സമയമാണിത്. ബുധന്റെ സ്വാധീനത്തിലാണ് ജോലിയിലും ബിസിനസ്സിലും നേട്ടങ്ങള്‍ ഉറപ്പാണ്. വരുമാനവും വന്‍ തോതില്‍ ഉയരും. ദാമ്പത്യ ജീവിതത്തിലും അത്ഭുങ്ങള്‍ സംഭവിക്കും.
മിഥുനം: ഈ രാശിക്കാര്‍ക്ക് കര്‍മദാതാവ് ശനിയുടെയും ബുധന്റെയും സംയോഗം കാര്യങ്ങള്‍ ഏറെ അനുകൂലമാക്കും. ഈ രാശിയുടെ ഒന്‍പതാം ഭാവത്തിലാണ് ഈ സംയോഗം രൂപപ്പെടുക. ഭാഗ്യം അതുകൊണ്ട് നിങ്ങളെ വിട്ടുപോകില്ല. മനസ്സില്‍ കണ്ട് ആസൂത്രണം ചെയ്ത പദ്ധതികളിലെല്ലാം വന്‍ വിജയം നിങ്ങള്‍ക്ക് ലഭിക്കും.
കരിയറില്‍ അടക്കം പുരോഗതിയുണ്ടാവും. വിദേശ ഇടപാടുകള്‍ വിജയിക്കും. അതിലൂടെ നേട്ടങ്ങള്‍ ജീവിതത്തിലുണ്ടാവും. യാത്രകളും ഈ കാലയളവില്‍ ചെയ്യേണ്ടി വരും. അതിലൂടെ ശുഭകരമായ കാര്യങ്ങള്‍ ലഭിക്കും. ധനപരമായി അടക്കം ഏറ്റവും വലിയ നേട്ടങ്ങളും മിഥുനം രാശിക്കാര്‍ക്കും ഈ കാലയളവില്‍ ലഭിക്കും.
ചിങ്ങം: ബുധന്റെയും ശനിയുടെയും സംയോജനം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായ സമയമാണ് സമ്മാനിക്കുക. ഈ രാശിയുടെ ഏഴാം ഭാവത്തിലാണ് ഈ സംയോഗം രൂപപ്പെടുക. വിവാഹ ജീവിതം നയിക്കുന്നവര്‍ക്ക് മികച്ച വിജയങ്ങള്‍ നേടാന്‍ സാധിക്കും. അവിവാഹിതര്‍ക്ക് വിവാഹാലോചനകളും ലഭിക്കും.
കരിയറില്‍ വലിയ നേട്ടങ്ങള്‍ ഈ സമയം ലഭിക്കും. ജോലിയില്‍ മികച്ച അവസരങ്ങളുംലഭിക്കും. ശനിയുടെ അനുഗ്രഹത്താല്‍ നിങ്ങളുടെ രാശിയില്‍ രാജയോഗമുണ്ടാവും. അതിലൂടെ അളവില്ലാത്ത സമ്പത്താണ് ലഭിക്കും. ബഹുമാനവും സ്ഥാനമാനങ്ങളുമെല്ലാം നിങ്ങളെ തേടിയെത്തും.
മകരം: ഈ രാശിക്കാര്‍ക്ക് ഏറെ ഗുണം ചെയ്യുന്നതാണ് ശനിയുടെ സംയോഗം. നിങ്ങളുടെ രാശിയുടെ സമ്പത്തിന്റെ ഗൃഹത്തിലാണ് ഈ സംയോഗം രൂപപ്പെടുക. അപ്രതീക്ഷിതമായി പലയിടത്ത് നിന്നും പണം ലഭിക്കും.
ബുധന്റെ സ്വാധീനം ജോലിയില്‍ നേട്ടങ്ങള്‍ക്കുള്ള അവസരങ്ങള്‍ വരും. ദാമ്പത്യ ജീവിതവും ഏറ്റവും മെച്ചപ്പെട്ടതായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷകളില്‍ അടക്കം വിജയം കൈവരിക്കാനാവും. ധനനേട്ടങ്ങള്‍ പലവിധത്തില്‍ ലഭിക്കും. കലാ മേഖലയില്‍ അടക്കം നേട്ടങ്ങളുണ്ടാവും.












Click it and Unblock the Notifications