പുതിയ വീടും കാറും സ്വന്തമാക്കും... ആസ്തി വര്‍ധിക്കും; 2026 ല്‍ ഇവര്‍ക്ക് നല്ലകാലം
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും നക്ഷത്ര പരിവര്‍ത്തനങ്ങള്‍ക്കും വലിയ സ്ഥാനമാണ് കല്‍പ്പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങള്‍, നക്ഷത്രങ്ങള്‍, രാശികള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ നിര്‍ണയിക്കുന്ന ജാതകം വ്യക്തികളുടെ ജീവിതത്തെ കുറിച്ചും ജയപരാജയങ്ങളെ കുറിച്ചും ഉയര്‍ച്ച താഴ്ചകളെ കുറിച്ചുമുള്ള ഉള്‍ക്കാഴ്ച നല്‍കുന്നു എന്നാണ് വിശ്വാസം.
ഭൂമിയില്‍ ജനിച്ച് വീഴുന്ന ഏതൊരു വ്യക്തിക്കും ജാതകം ഉണ്ടാകും. 9 ഗ്രഹങ്ങള്‍, അവയുടെ സ്ഥാനം, 12 രാശികള്‍, 27 നക്ഷത്രങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ആണ് ജാതകം കുറിക്കുന്നത്. ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍.
ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് ശനിയും ബുധനും. കര്‍മ്മത്തിന്റേയും നീതിയുടേയും ദേവന്‍ എന്നാണ് ശനിയെ വിശേഷിപ്പിക്കുന്നത്. ഗ്രഹങ്ങളുടെ രാജകുമാരനായ ബുധനാകട്ടെ ബുദ്ധിയുടേയും അറിവിന്റേയും ജ്ഞാനത്തിന്റേയും ദേവനാണ്. വേദ ജ്യോതിഷ പ്രകാരം 2026 ല്‍ നിരവധി ഗ്രഹങ്ങള്‍ ഒരു അപൂര്‍വ സംയോഗം സൃഷ്ടിക്കുകയും രാജയോഗത്തിന് കാരണമാകുകയും ചെയ്യും.
ഇത്തരത്തില്‍ അടുത്ത വര്‍ഷം ശനിയും ബുധനും മീനം രാശിയില്‍ സംയോജിക്കും. ബുധനും ശനിയും തമ്മിലുള്ള സംയോഗം എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ചില രാശിക്കാര്‍ക്ക് ഭാഗ്യം നല്‍കും. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്നും എന്ത് തരം സൗഭാഗ്യമാണ് ഈ രാശിക്കാര്‍ക്ക് ലഭിക്കുക എന്നും നോക്കാം.
മീനം
മീനം രാശിയിലെ ശനി-ബുധ സംയോഗം മീനം രാശിക്കാര്‍ക്ക് ഗുണകരമായിരിക്കും. ഈ രാശിയുടെ ലഗ്നഭാവത്തിലാണ് ഈ സംയോഗം നടക്കുന്നത്. അതിനാല്‍ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികളെല്ലാം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. കരിയറില്‍ വലിയ ഉയരങ്ങളിലെത്തും. സമൂഹത്തില്‍ നിന്ന് ബഹുമാനവും അന്തസും ലഭിച്ചേക്കാം. വിവാഹിതരായ വ്യക്തികള്‍ക്ക് അതിശയകരമായ ദാമ്പത്യ ജീവിതം ഉണ്ടാകും.
മകരം
മകരം രാശിക്കാര്‍ക്ക് മീനം രാശിയിലെ ശനി-ബുധ സംയോഗം അനുകൂലമായിരിക്കും. ഈ രാശിക്കാരുടെ പന്ത്രണ്ടാം ഭാവത്തില്‍ ആണ് സംയോഗം നടക്കാന്‍ പോകുന്നത്. അതിനാല്‍, ഈ സമയത്ത് ഇവര്‍ക്ക് സാമ്പത്തികമായി വലിയ പുരോഗതി കൈവരിക്കാനാകും. പുതിയ വീട്, വാഹനം എന്നിവ സ്വന്തമാക്കാം. പലവഴിക്ക് പണം കൈയിലെത്തും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും.
ഇടവം
മീനം രാശിയിലെ ശനി-ബുധ സംയോഗം ഇടവം രാശിക്കാര്‍ക്ക് ഗുണകരമായിരിക്കും. ഈ സംയോജനം ഈ രാശിയുടെ വരുമാനത്തിന്റെയും ലാഭത്തിന്റെയും ഭാവത്തില്‍ സംഭവിക്കും. അതിനാല്‍ ഈ സമയത്ത് ഇവരുടെ വരുമാനം വര്‍ധിക്കാനുള്ള സാധ്യതകള്‍ കാണുന്നു. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യതയുണ്ട്. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് ലാഭം കൊയ്യാം.
കര്‍ക്കടകം
കര്‍ക്കടകം രാശിക്കാര്‍ക്ക് മീനം രാശിയിലെ ശനി-ബുധ സംയോഗം ഗുണം ചെയ്യും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങളെല്ലാം സഫലീകരിക്കപ്പെടും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശയാത്ര നടത്തേണ്ടി വന്നേക്കാം. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവതയുടെ കടാക്ഷമുണ്ടായിരിക്കും. ലോട്ടറിയില്‍ ഭാഗ്യം പരീക്ഷിക്കാം.












Click it and Unblock the Notifications