എണ്ണിയെണ്ണി കാത്തിരിക്കുന്ന ആ നാള്‍; സൗഭാഗ്യവും സമ്പത്തും നിറയെ നിറയെ, ഈ രാശിക്കാരാണോ നിങ്ങള്‍
ജ്യോതിഷ ശാസ്ത്രത്തല്‍ വിശ്വസിക്കുന്നവരെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ടതാണ് രാശിമാറ്റം. ഈ രാശിമാറ്റം ഒരോ വ്യക്തിയുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകും. ഈ വര്‍ഷം അവസാനിക്കാന്‍ പോകുകയാണ്. അതുകൊണ്ട് ഡിസംബര്‍ മാസത്തെ ഏറ്റവും പ്രധാനപ്പെട്ട രാശിമാറ്റമാണ് നാളെ ( ഡിസംബര്‍ 28ന് ) നടക്കാന്‍ പോകുന്നത്. നാളെ ബുധന്‍ സംക്രമിച്ച് മകര രാശിയില്‍ പ്രവേശിക്കാന്‍ ഒരുങ്ങുകയാണ്. കൂടാതെ അടുത്ത ദിവസം തന്നെ ശുക്രന്‍ മകരത്തില്‍ പ്രവേശിക്കുകയും ചെയ്യും.

ഈ രാശിമാറ്റം ലക്ഷ്മി നാരായണ രാജയോഗം രൂപപ്പെടുത്താന്‍ കാരണമാക്കും. ജ്യോതിഷ ശാസ്ത്രത്തില്‍ ലക്ഷ്മി നാരായണ രാജയോഗം വളരെ ശുഭകകരമായിട്ടാണ് ജ്യോതിഷ വിശ്വാസികള്‍ നോക്കിക്കാണുന്നത്. ചുരുക്കി പറഞ്ഞാല്‍ ചില രാശിക്കാര്‍ക്ക് അടിപൊളി സമയം വരുമെന്ന് അര്‍ത്ഥം. ഒരു സുവര്‍ണ കാലമാണ് ഇവരെ തേടിയെത്തുക.

സാമ്പത്തികമായും തൊഴില്‍ പരമായും നേട്ടങ്ങള്‍ മാത്രമാണ് ഇവരെ തേടിയെത്തുക. വിവാഹ ജീവിതത്തിലും സന്തോഷങ്ങള്‍ മാത്രം ഇവരെ തേടിയെത്തും. അവര്‍ ഏതൊക്കെ രാശിക്കാരാണെന്ന് പരിശോധിക്കാം. പ്രധാനമായും നാല് രാശിക്കാര്‍ക്കാണ് നേട്ടങ്ങളുടെ സുവര്‍ണകാലം എത്തിച്ചേരുന്നത്.

മേടം
മേടം രാശിക്കാരെ സംബന്ധിച്ച് ഏറ്റവും നല്ല സമയമാണ്. ഈ യോഗത്തിലൂടെ മേടം രാശിക്കാര്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിക്കുന്നതിന് കയ്യും കണക്കുമില്ല. ജോലിയില്‍ ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിക്കും. ഇതോടൊപ്പം പുരോഗതിയും കൈവരിക്കും. ഈ സമയത്ത് വലിയ ധനലാഭമാണ് ഇവരെ തേടിയെത്തുക.

സാമ്പത്തിക സ്ഥിതി മെച്ചപ്പെടാനുള്ള അവസരമുണ്ടാകും. വിവാഹതിരുടെ ജീവിതത്തില്‍ സന്തോഷം നിറയും. പുതിയ ജോലി തുടങ്ങാന്‍ ഇതാണ് ഏറ്റവും അനുയോജ്യമായ സമയം. കൂടാതെ മറ്റ് പല ശുഭകര്യങ്ങളും ഇവരുടെ ജീവിതത്തില്‍ സംഭവിക്കും.

മിഥുനം
ഡിസംബര്‍ 29ന് ആണ് ലക്ഷ്മി നാരായാണ രാജയോഗം രൂപപ്പെടുന്നത്. ഇത് മിഥുന രാശിക്കാര്‍ക്ക് അടിപൊളി സമയം ഉണ്ടാക്കും. കുടുംബത്തില്‍ മതപരമായ കാര്യങ്ങള്‍ നടക്കുന്നതിനുള്ള അവസരങ്ങള്‍ ഉണ്ടാകും. ധനം പ്രതീക്ഷിക്കുന്നതിനേക്കാള്‍ കുമിഞ്ഞു കൂടും. ആത്മവിശ്വാസം വര്‍ദ്ധിക്കാനുള്ള സാഹചര്യമുണ്ടാക്കും. ജോലിയിലും ബിസ്‌നസിലും പുരോഗതിയുണ്ടാകും.

തുലാം
തുലാം രാശിക്കാര്‍ക്ക് അടിപൊളി സമയമാണ് ഈ രാശിമാറ്റത്തില്‍ ലഭിക്കുക. മികച്ച ഫലങ്ങള്‍ ഇവരെ തേടിയെത്തും. ആത്മവിശ്വത്തില്‍ വര്‍ദ്ധനവുണ്ടാകും. തൊഴില്‍ മേഖലയില്‍ പുരോഗതി കൈവരിക്കും. എല്ലാ പ്രശ്‌നങ്ങളും മാറിക്കിട്ടാന്‍ അവസരമുണ്ടാകും. സാമ്പത്തികമായി അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹാരം ഉണ്ടാകും. ദാമ്പത്യ ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത സന്തോഷങ്ങളുണ്ടാകും.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് മനസമാധാനം വര്‍ദ്ധിക്കും. എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാകും. മതപരമായും വിശ്വാസപരമായുമുള്ള കാര്യങ്ങള്‍ വര്‍ദ്ധിക്കും. ആരോഗ്യ സംബന്ധമായ എല്ലാ പ്രശ്‌നങ്ങളും മാറിക്കിട്ടും. സാമ്പത്തികമായി അനുഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാ ബുദ്ധിമുട്ടുകള്‍ക്കും പരിഹാരമുണ്ടാകും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം മാത്രം ഉണ്ടാകും. പ്രതീക്ഷിക്കാത്ത കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കും.












Click it and Unblock the Notifications