വര്‍ഷം തീരും മുന്‍പ് അപൂര്‍വഭാഗ്യം, ബംപര്‍ പോലും അടിച്ചേക്കാം.. ശരിക്കും സുഖിക്കാം; ഈ രാശിക്കാരാണോ നിങ്ങള്‍
ഓരോ ആള്‍ക്കാരിലും ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ഗ്രഹങ്ങള്‍ രാശി മാറുന്നത് മൂലമാണ് എന്നാണ് ജ്യോതിഷ പ്രകാരം ഉള്ള വിശ്വാസം. ഓരോ ഗ്രഹവും അതിന്റെതായ സമയത്ത് ആണ് രാശി മാറുന്നത്. 2022 വര്‍ഷം കഴിയാന്‍ ഇനി വിരലില്‍ എണ്ണാവുന്ന ദിവസങ്ങള്‍ മാത്രമെ ബാക്കിയുള്ളൂ. ഡിസംബറിന്റെ അവസാന ദിവസങ്ങളില്‍ വളരെ പ്രത്യേകതകളും പ്രധാനപ്പെട്ടതും ആയ ഗ്രഹമാറ്റമാണ് നടക്കാന്‍ പോകുന്നത്.
ഇതുവഴി ലക്ഷ്മീ നാരായണ യോഗം ആണ് ചില രാശിക്കാരെ കാത്തിരിക്കുന്നത്. ഐശ്വര്യത്തിന്റേയും സമ്പത്തിന്റേയും ദേവതയാണ് എന്ന് ലക്ഷ്മി എന്ന് അറിയാമല്ലോ. അതിനാല്‍ അതുല്യമായ സാമ്പത്തിക നേട്ടങ്ങളാണ് ഈ ഗ്രഹമാറ്റം വഴി ചില രാശിക്കാരെ കാത്തിരിക്കുന്നത്. ബുധന്‍, ശുക്രന്‍ എന്നീ ഗ്രഹങ്ങളാണ് ഡിസംബറിന്റെ അവസാന ദിനങ്ങളില്‍ രാശി മാറുന്നത്. ഇവ രണ്ടും മകരം രാശിയിലാണ് വിരാജിക്കുക.

ഇതുവഴി മൂന്ന് രാശിക്കാരിലാണ് അപൂര്‍വമായ ഭാഗ്യത്തിന്റെ സ്വാധീനം പ്രവര്‍ത്തിക്കുക. ബുധന്‍ 2022 ഡിസംബര്‍ 28-നും ശുക്രന്‍ 2022 ഡിസംബര്‍ 29-നും ആണ് മകരം രാശിയില്‍ പ്രവേശിക്കുന്നത്. മകരം രാശിയില്‍ ബുധനും ശുക്രനും കൂടിച്ചേരുന്നത് വഴിയാണ് ലക്ഷ്മീ നാരായണയോഗം സൃഷ്ടിക്കപ്പെടുന്നത്. മകരം രാശിയില്‍ ബുധനും ശുക്രനും കൂടിച്ചേരുന്നത് വഴി ഏതൊക്കെ രാശിക്കാരിലാണ് ലക്ഷ്മീ നാരായണയോഗം അനുഭവപ്പെടുക എന്ന് നോക്കാം.

മകരം രാശിക്കാര്‍ക്ക് ബുധന്‍-ശുക്ര സംക്രമണം വഴി അതുല്യമായ ഭാഗ്യം കൈവരും. ബിസിനസ് രംഗത്ത് അഭൂതപൂര്‍വമായ വളര്‍ച്ചയാണ് കാണുന്നത്. സാമ്പത്തികമായി വലിയ ഭാഗ്യങ്ങള്‍ കൈവരും. നിക്ഷേപങ്ങളില്‍ നിന്ന് അപ്രതീക്ഷിത വരുമാനം ലഭിക്കും. ആഗ്രഹിച്ച കാര്യങ്ങള്‍ പലതും പ്രാവര്‍ത്തികമാക്കാന്‍ ഭാഗ്യദേവതയുടെ ഒരു കൈത്താങ്ങ് കൂടെ ഉണ്ടാകും. കഠിനാധ്വാനം മുടക്കരുത്.

മത്സര പരീക്ഷകളിലും ജോലി സംബന്ധിയായ ഇന്റര്‍വ്യൂകളിലും വിജയം തേടിയെത്തും. വിദേശ യാത്രക്ക് സാധ്യത കാണുന്നുണ്ട്. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ശമ്പള വര്‍ധന ഉണ്ടാകും. ലക്ഷ്മീ നാരായണ യോഗത്തിന്റെ അനുഗ്രഹത്താല്‍ കുടുംബത്തില്‍ ഐശ്വര്യം വിളയാടും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. പങ്കാളിയോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിക്കും

ധനു രാശിക്കാരിലും ബുധന്റെയും ശുക്രന്റെയും കൂടിച്ചേരലിലൂടെ സൃഷ്ടിക്കുന്ന ലക്ഷ്മീ നാരായണയോഗം അനുഗ്രഹം വര്‍ഷിക്കും. ലക്ഷ്മീ നാരായണയോഗത്തിന്റെ സ്വാധീനത്താല്‍ ധനു രാശിക്കാരുടെ സാമ്പത്തിക നില മെച്ചപ്പെടും. കടങ്ങള്‍ എല്ലാം തിരിച്ചുകൊടുത്ത് സാമ്പത്തികമായി സ്ഥിരത കൈവരിക്കാനാകും. മുടങ്ങി കിടക്കുന്ന ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ ധനനഷ്ടം നികത്താനും സാധിക്കും.

പുതിയ ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവരെ കാത്ത് സന്തോഷ വാര്‍ത്ത കൈവരും. മുന്നിലെ തടസങ്ങള്‍ എല്ലാം നീക്കപ്പെടും. കാര്‍ഷിക രംഗത്ത് നിന്ന് അപ്രതീക്ഷിത ലാഭം ലഭിക്കും. വിളകള്‍ക്ക് നല്ല വരുമാനം ലഭിക്കും. പങ്കാളിത്തത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കാനുള്ള സാധ്യത. തൊഴില്‍ രംഗത്തും വിദ്യാര്‍ത്ഥികള്‍ക്കും മെച്ചപ്പെട്ട സമയമാണ്.

മീനം രാശിക്കാര്‍ക്കും ബുധന്റെയും ശുക്രന്റെയും കൂടിച്ചേരലിലൂടെ സൃഷ്ടിക്കുന്ന ലക്ഷ്മീ നാരായണയോഗം ഭാഗ്യം കൊണ്ടുവരും. സാമ്പത്തിക രംഗത്ത് അപ്രതീക്ഷിത നേട്ടം കൊയ്യാം. സ്വത്തുക്കള്‍ താനെ കൈയില്‍ വന്ന് ചേരും. ബിസിനസ് രംഗത്ത് ഉള്ളവര്‍ക്ക് ഇനി ഏറ്റവും മികച്ച സമയമാണ്. സര്‍ക്കാര്‍ - സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ശമ്പള വര്‍ധനവ് അല്ലെങ്കില്‍ അധിക വരുമാനം, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ ഈ സമയത്ത് ലഭിക്കും.

നിക്ഷേപത്തില്‍ നിന്ന് കൂടുതല്‍ വരുമാനം ലഭിക്കും. ലക്ഷ്മി ദേവിയുടെ അനുഗ്രഹത്താല്‍ കുടുംബത്തിലാകെ ഐശ്വര്യം കൈവരും. ഏറെ നാളായി കടം കൊടുത്ത പണം തിരികെ ലഭിക്കും. വീട്ടില്‍ മംഗളകര്‍മങ്ങള്‍ നടന്നേക്കാം. വിലപിടിപ്പുള്ള വസ്തുക്കള്‍ വാങ്ങാന്‍ സാധ്യത കാണുന്നു. മുടങ്ങിക്കിടന്ന വീട് നിര്‍മാണം പെട്ടെന്ന് പൂര്‍ത്തീകരിക്കാന്‍ സാധിക്കും.












Click it and Unblock the Notifications