സമ്പത്ത് വര്‍ദ്ധിക്കില്ല, സന്തോഷം നഷ്ടപ്പെടും; പ്രശ്‌നങ്ങളുടെ കാലം; ഈ രാശിക്കാരാണോ നിങ്ങള്‍
ബുധന്‍ ഗ്രഹത്തിന് ജ്യോതിഷത്തില്‍ വലിയ പ്രധാന്യമാണുള്ളത്. ബുദ്ധി, സംസാരം, ബിസിനസ് എന്നിവയുടെ പ്രധാന ഘടകമായിട്ടാണ് ബുധനെ കാണക്കാക്കുന്നത്. കൂടാതെ ഗ്രഹങ്ങളുടെ രാജാവെന്നാണ് ബുധനെ പൊതുവെ വിശേഷിപ്പിക്കുന്നത്. ജ്യോതിഷ ശാസ്ത്രം പറയുന്നത് അനുസരിച്ച് മാര്‍ച്ച് 31 ഓടെ ബുധന്‍ മേടം രാശിയില്‍ പ്രവേശിച്ചിരിക്കുകയാണ്. മേടത്തില്‍ ഇതിനകം തന്നെ രാഹുവും ശുക്രനുമുണ്ട്.
ഈ മൂന്ന് ഗ്രഹങ്ങളും ചേര്‍ന്ന് ത്രിഗ്രഹ യോഗമാണ് രൂപപ്പെട്ടത്. ഏതെങ്കിലും ഒറു രാശിയില്‍ മൂന്ന് ഗ്രഹങ്ങള്‍ നില്‍ക്കുമ്പോഴാണ് ത്രിഗ്രഹ യോഗം രൂപപ്പെടുന്നത്. മേടം രാശിയില്‍ ഈ യോഗം രൂപപ്പെടുന്നത് 12 രാശിക്കാരുടെ ജീവിതത്തിലും വലിയ മാറ്റങ്ങള്‍ക്ക് കാരണമാകും. എന്നാല്‍ മൂന്ന് രാശിക്കാരെ സംബന്ധിച്ച് അല്‍പം ജാഗ്രത പാലിക്കേണ്ട സമയമാണ്.

ഇടവം രാശിക്കാരെ സംബന്ധിച്ച് ത്രിഗ്രഹ യോഗം അത്ര നല്ലതല്ല, നിങ്ങളുടെ അംഡബരം വര്‍ദ്ധിക്കും. ഇത് നിങ്ങളുടെ ചെലവ് വര്‍ദ്ധിക്കാന്‍ കാരണമാകും. വരുമാനത്തേക്കാള്‍ കൂടുതല്‍ ചെലവുണ്ടാകും. പങ്കാളിത്തമായി ബിസിനസ് ചെയ്യുന്നവര്‍ക്ക് അത്കര നല്ല സമയമല്ല. തര്‍ക്കങ്ങള്‍ ഉണ്ടായേക്കാം. ഒരു കാരണവുമില്ലാതെ മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടരുത്. വലിയ നിക്ഷേപങ്ങള്‍ നടത്തുന്നുണ്ടെങ്കില്‍ ഇത് അത്രനല്ല സമയമല്ല.
കന്ന് രാശിക്കാര്‍ക്ക് ഈ സമയത്ത് കുറച്ച് പ്രതിസന്ധികള്‍ നിറഞ്ഞതാണ്. കന്നിക്കാരുടെ എട്ടാം ഭാവത്തിലാണ് ത്രിഗ്രഹ യോഗം രൂപപ്പെടുത്തുന്നത്. ഈ സമയത്ത് നിങ്ങള്‍ക്ക് മാനസികമായ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കും. ജോലി സ്ഥലത്ത് മേലുദ്യോഗസ്ഥരുമായി തര്‍ക്കങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി ദുര്‍ബലമാകാനുള്ള സാധ്യതകള്‍ കാണുന്നുണ്ട്.
ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതകള്‍ കൂടുതലാണ്. പങ്കാളിയുമായി അകല്‍ച്ചയുണ്ടാകും. ആരോഗ്യപരമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. അല്ലെങ്കില്‍ പല രോഗങ്ങളും നിങ്ങളെ തേടിയെത്തും. ഈ സമയത്ത് ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ് . പല പ്രശ്‌നങ്ങളും നിങ്ങളെ തേടിപ്പിടിച്ച് വന്നേക്കാം.
വൃശ്ചികം രാശിക്കാരുടെ ആറാം ഭാവത്തിലാണ് ത്രിഗ്രഹ യോഗം രൂപപ്പെടുന്നത്. അതുകൊണ്ട് ചില പ്രശ്‌നങ്ങള്‍ നിങ്ങളില്‍ വര്‍ദ്ധിച്ചേക്കാം. ജോലി സ്ഥലത്ത് പല പ്രശ്‌നങ്ങളും അഭിമുഖകരിക്കേണ്ടി വന്നേക്കാം . സാമ്പത്തികമായ കാര്യങ്ങളില്‍ പ്രശ്‌നങ്ങള്‍ വന്നേക്കാം. ഇതേ തുടര്‍ന്ന് നിങ്ങളില്‍ നിരാശ വര്‍ദ്ധിച്ചേക്കാം. ചെറിയ അപകടങ്ങള്‍ സംഭവിക്കാനുള്ള സാധ്യതകള്‍ കാണുന്നുണ്ട്. ഈ സമയത്ത് ജാഗ്രത പാലിക്കുന്നത് നല്ലതാണ് .












Click it and Unblock the Notifications