Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാര്‍ക്ക് കോളടിച്ചു, മറ്റന്നാള്‍ മുതല്‍ ട്രിപ്പിള്‍ രാജയോഗം.. സമ്പത്ത് കുമിഞ്ഞുകൂടും

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഇത് ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഗ്രഹ സംക്രമണം വിപരീതഫലമായിരിക്കും സമ്മാനിക്കുക.

ഒന്നിലേറെ ഗ്രഹങ്ങള്‍ ഒരേ രാശിയില്‍ സംക്രമിക്കാറുണ്ട്. ഈ സാഹചര്യത്തിലാണ് രാജയോഗങ്ങള്‍ രൂപപ്പെടുക. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് ശുക്രനും ബുധനും സൂര്യനും. സന്തോഷം, സമ്പത്ത്, തേജസ് എന്നിവയുടെ ഘടകവും ഭൂതങ്ങളുടെ ദേവനുമാണ് ശുക്രന്‍ എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഗ്രഹങ്ങളുടെ അധിപനാണ് ബുധന്‍.

astrology

സൂര്യനാകട്ടെ എല്ലാ ഗ്രഹങ്ങളുടേയും രാജാവ് എന്നാണ് അറിയപ്പെടുന്നത്. നിലവില്‍ ശുക്രനും ബുധനും കര്‍ക്കടകം രാശിയിലാണ് സഞ്ചരിക്കുന്നത്. ഒരു രാശിയില്‍ ബുധനും ശുക്രനും ഒരുമിക്കുമ്പോള്‍ ലക്ഷ്മീ നാരായണയോഗം സൃഷ്ടിക്കും. ജൂലൈ 16 ന് സൂര്യനും കര്‍ക്കടകത്തില്‍ പ്രവേശിക്കും. ഈ സാഹചര്യത്തില്‍ ശുക്രന്റെയും ബുധന്റെയും സൂര്യന്റെയും സംയോഗമാണ് കര്‍ക്കടകം രാശിയില്‍ ഉണ്ടാകുന്നത്.

ബുധ-സൂര്യ സംയോഗം ബുധാദിത്യ യോഗവും സൂര്യ ശുക്ര സംയോഗത്താല്‍ ശുക്രാദിത്യ രാജയോഗവും സൃഷ്ടിക്കും. ലക്ഷ്മീ നാരായണയോഗം, ബുധാദിത്യ യോഗം, ശുക്രാദിത്യ രാജയോഗം എന്നീ മൂന്ന് രാജയോഗങ്ങളാണ് കര്‍ക്കടകം രാശിയില്‍ സംജാതമായിരിക്കുന്നത്. ഇത് എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ചില രാശിക്കാര്‍ക്ക് വളരെ അനുകൂലമായിരിക്കും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഈ യോഗം ശുഭകരമാകുന്നത് എന്ന് നോക്കാം.

കര്‍ക്കടകം

കര്‍ക്കടകം രാശിയിലെ സൂര്യ-ബുധ-ശുക്ര സംയോഗത്തില്‍ രൂപപ്പെടുന്ന ട്രിപ്പിള്‍ രാജയോഗം കര്‍ക്കടകം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വെച്ചടി വെച്ചടി കയറ്റമായിരിക്കും. ഈ കാലയളവില്‍ വാഹനമോ വസ്തുവോ വാങ്ങനുള്ള യോഗമുണ്ടായിരിക്കും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും.

കന്നി

കര്‍ക്കടകം രാശിയിലെ സൂര്യ-ബുധ-ശുക്ര സംയോഗത്തില്‍ രൂപപ്പെടുന്ന ട്രിപ്പിള്‍ രാജയോഗം കന്നി രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. വരുമാനത്തില്‍ ഗണ്യമായ വര്‍ധനവ് പ്രകടമാകും. പുതിയ വരുമാന സ്രോതസുകള്‍ സൃഷ്ടിക്കപ്പെടും. ഇതുവഴി നിങ്ങളുടെ സാമ്പത്തിക സ്ഥിതി കൂടുതല്‍ ശക്തമാകും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ടുനടക്കുന്ന ആഗ്രഹം സഫലമാകും.

ചിങ്ങം

കര്‍ക്കടകം രാശിയിലെ സൂര്യ-ബുധ-ശുക്ര സംയോഗത്തില്‍ രൂപപ്പെടുന്ന ട്രിപ്പിള്‍ രാജയോഗം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യത്തിന്റെ അകമ്പടിയുണ്ടാകും. ഇതിലൂടെ ഇവരുടെ ആത്മവിശ്വാസം വര്‍ധിക്കും. കൈ നിറയെ സ്വര്‍ണം പോലുള്ള വില പിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും. ദാമ്പത്യ ജീവിതം അതിമനോഹരമായിരിക്കും. സന്താനഭാഗ്യം കൈവരും.

ധനു

കര്‍ക്കടകം രാശിയിലെ സൂര്യ-ബുധ-ശുക്ര സംയോഗത്തില്‍ രൂപപ്പെടുന്ന ട്രിപ്പിള്‍ രാജയോഗം ധനു രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. പിതൃസ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ കൈയിലെത്തും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ കാരണമാകും. വിദേശത്ത് ജോലി, പഠനം എന്നിവ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയം.

തുലാം

കര്‍ക്കടകം രാശിയിലെ സൂര്യ-ബുധ-ശുക്ര സംയോഗത്തില്‍ രൂപപ്പെടുന്ന ട്രിപ്പിള്‍ രാജയോഗം തുലാം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി ജോലി അന്വേഷിക്കുന്നവര്‍ക്ക് ആകര്‍ഷകമായ ശമ്പളത്തില്‍ പുതിയ ജോലി ലഭിക്കും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടാവുന്നതാണ്. കൃഷി, വ്യാപാരം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലാഭം കൊയ്യാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+