Get Updates
Get notified of breaking news, exclusive insights, and must-see stories!

പുത്തന്‍ വാഹനം, ധനലാഭം, പുതിയ വീട്ടില്‍ താമസം.. ആഡംബര ജീവിതം തൊട്ടടുത്ത്; ഈ രാശിക്കാര്‍ക്കിനി രാജയോഗം

ജ്യോതിഷത്തില്‍ ഗ്രഹങ്ങള്‍ക്കും അവയുടെ സഞ്ചാരത്തിനും രാശി മാറ്റത്തിനും എല്ലാം സവിശേഷമായ പ്രാധാന്യമാണ് ഉള്ളത്. എല്ലാ രാശിക്കാരേയും ഗ്രഹങ്ങളുടെ സംക്രമണം ബാധിക്കും. എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഗ്രഹങ്ങളുടെ സംക്രമണം അനുകൂലമായ നിരവധി നേട്ടങ്ങള്‍ സമ്മാനിക്കും. ഇത് കൂടാതൈ ഒന്നിലേറെ ഗ്രഹങ്ങള്‍ ഒരേ രാശിയില്‍ വരുന്നത് നിരവധി രാജയോഗങ്ങള്‍ സൃഷ്ടിക്കും.

ഇതും ചില രാശിക്കാര്‍ക്ക് അനുകൂലമായ ഫലങ്ങള്‍ സൃഷ്ടിക്കും. ഇത്തരത്തില്‍ ജ്യോതിഷ പ്രകാരം ഏറെ ഗുണങ്ങള്‍ സമ്മാനിക്കുന്ന ഒരു രാജയോഗമാണ് ലക്ഷ്മീ നാരായണ രാജയോഗം. ഇന്നലെ മുതല്‍, അതായത് മാര്‍ച്ച് 31 മുതല്‍ ലക്ഷ്മീ നാരായണ രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്. ബുധന്റെ രാശി മാറ്റത്തോടെ ആണ് ലക്ഷ്മീ നാരായണ രാജയോഗം രൂപപ്പെടുന്ന സാഹചര്യമുണ്ടായിരിക്കുന്നത്.

astrology

ബുധന്‍ കഴിഞ്ഞ ദിവസം മേടം രാശിയിലേക്ക് ആണ് പ്രവേശിച്ചിരിക്കുന്നത്. മേടം രാശിയില്‍ ആണ് നേരത്തെ തന്നെ ശുക്രന്‍ വിരാജിക്കുന്നത്. അതിനാല്‍ മേടം രാശിയില്‍ ശുക്രന്റേയും ബുധന്റേയും കൂടിച്ചേരല്‍ സംഭവിക്കും. ഇതിലൂടെയാണ് ലക്ഷ്മീ നാരായണ രാജയോഗം രൂപപ്പെട്ടത്. ഇത് ചില രാശിക്കാര്‍ക്ക് അസാധാരണമായ ഭാഗ്യങ്ങള്‍ ആണ് സമ്മാനിക്കാന്‍ പോകുന്നത്. ഏതൊക്കെ രാശിക്കാരേയാണ് ലക്ഷ്മീ നാരായണ രാജയോഗം അനുഗ്രഹിക്കുന്നത് എന്ന് നോക്കാം.

മിഥുനം രാശിക്കാര്‍ക്ക് വരുമാനം കൂടും

മേടം രാശിയിലെ ശുക്രന്റേയും ബുധന്റേയും കൂടിച്ചേരല്‍ വഴി രൂപപ്പെടുന്ന ലക്ഷ്മീ നാരായണ രാജയോഗം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായ ഫലങ്ങള്‍ സമ്മാനിക്കും. ഈ രാശിക്കാര്‍ക്ക് അപ്രതീക്ഷിതമായി സമ്പത്തില്‍ വലിയ വര്‍ധന ദൃശ്യമാകും. സാമ്പത്തികമായുള്ള പ്രതിസന്ധികള്‍ എല്ലാം മറികടക്കാനാകും. ബിസിനസ് രംഗത്തുള്ളവര്‍ക്ക് അനുകൂല സമയമാണ്. പുതിയ പരീക്ഷണങ്ങള്‍ വിജയം കൈവരിക്കും.

നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. ഏറെ നാളത്തെ ആഗ്രഹം നിറവേറ്റാന്‍ കഴിയും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിറഞ്ഞ് നില്‍ക്കും. ജോലിയില്‍ ശമ്പള വര്‍ധനവിനും സ്ഥാനക്കയറ്റത്തിനും സാധ്യത കാണുന്നു. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവരെ സംബന്ധിച്ച് ഏറ്റവും അനുകൂല സമയമാണ് കഠിനാധ്വാനം മുടക്കാതിരിക്കുക. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.

കര്‍ക്കടകം രാശിക്കാര്‍ക്ക് പുതിയ വാഹനം

മേടം രാശിയിലെ ശുക്രന്റേയും ബുധന്റേയും കൂടിച്ചേരല്‍ വഴി രൂപപ്പെടുന്ന ലക്ഷ്മീ നാരായണ രാജയോഗം കര്‍ക്കടകം രാശിക്കാര്‍ക്കും നിരവധി ഭാഗ്യങ്ങള്‍ സമ്മാനിക്കും. ഏറെ നാളായി ജോലി അന്വേഷിക്കുന്നവര്‍ക്ക് മികച്ച ശമ്പളത്തോടെ ഒരു ജോലി ലഭിക്കും. ഏറെ നാളായി മുടങ്ങികിടക്കുന്ന ഗൃഹ നിര്‍മാണം പൂര്‍ത്തീകരിക്കപ്പെടും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷകളില്‍ വിജയം കൈവരിക്കാനാകും.

വ്യാപാര രംഗത്തുള്ളവര്‍ക്ക് അനുകൂല സമയമാണ്. പങ്കാളിയുമായുള്ള ബന്ധം ദൃഢമാകും. വസ്തു സംബന്ധിയായ ഇടപാടുകളില്‍ നിന്ന് പണം ലഭിക്കും. സ്വത്ത് സംബന്ധമായ തര്‍ക്കങ്ങളില്‍ അനുകൂല വിധി പ്രതീക്ഷിക്കാം. പുതിയ വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ വേണം. കുടുംബത്തോടൊപ്പം ദീര്‍ഘയാത്ര ചെയ്യാന്‍ സാധിക്കും.

ചിങ്ങം രാശിക്കാര്‍ എന്ത് ചെയ്താലും ഭാഗ്യം

മേടം രാശിയിലെ ശുക്രന്റേയും ബുധന്റേയും കൂടിച്ചേരല്‍ വഴി രൂപപ്പെടുന്ന ലക്ഷ്മീ നാരായണ രാജയോഗം ചിങ്ങം രാശിക്കാര്‍ക്കും അനുകൂലമായ നേട്ടങ്ങള്‍ സമ്മാനിക്കും. പുതിയ വീട്ടിലേക്ക് പെട്ടെന്ന് താമസം മാറും. ഏറെ നാളായി ആഗ്രഹിക്കുന്ന തീര്‍ത്ഥാടന യാത്ര സാധ്യമാകും. പുതിയ വീട്ടില്‍ ഐശ്വര്യവും സമാധാനവും കുടിയിരിക്കും. എന്ത് കാര്യത്തിലും ഭാഗ്യത്തിന്റെ തുണയുണ്ടാകും.

സാമ്പത്തികമായി ഏറെ മെച്ചപ്പെടും. കടങ്ങള്‍ എല്ലാം കൊടുത്ത് തീര്‍ത്ത് സ്വസ്ഥമായ ജീവിതം നയിക്കാനാകും. ജോലിയില്‍ ശമ്പള വര്‍ധനവിനും സ്ഥാനക്കയറ്റത്തിനും സാധ്യത കാണുന്നുണ്ട്. വിവിധ സ്രോതസുകളില്‍ നിന്ന് വരുമാനം വന്ന് നിറയും. ബിസിനസ് രംഗത്തുള്ളവരെ കാത്ത് വലിയ ഭാഗ്യമിരിക്കുന്നു. പുതിയ പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നത് തുടരുക. ബിസിനസ് വിപുലീകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+