Get Updates
Get notified of breaking news, exclusive insights, and must-see stories!

ശമ്പളത്തിൽ വർദ്ധനവ് ഉണ്ടാവും, ആ​ഗ്രഹിച്ച കാർ സ്വന്തമാക്കും; വീട് ഇനി കൊട്ടാരമാകും; ഈ രാശിക്കാരാണോ?

​ഗ്രഹങ്ങളുടെ രാശിമാറ്റം എല്ലാ രാശിക്കാരേയും ബാധിക്കും. ചിലർ ഈ സമയത്ത് ജീവിതത്തിൽ സാമ്പത്തികമായി പുരോ​ഗതിയിലെത്തും. സന്തോഷവും ഐശ്വര്യവും വന്നുചേരും. ​ഗ്രഹങ്ങൾ രാശി മാറുമ്പോൾ ചില രാജയോ​ഗങ്ങൾ സൃഷ്ടിക്കപ്പെട്ടും, എല്ലാ രാശിക്കാർക്കും ഇതിന്റെ ​ഗുണം ലഭിക്കുമെങ്കിലും ചില രാശിക്കാർക്ക് ഈ രാജയോ​ഗം കൂടുതൽ ഐശ്വര്യം കൊണ്ടുവരും.

മേയ് തുടക്കത്തിൽ ​ഗ്രഹങ്ങൾ ഇടവത്തിൽ സംക്രമിക്കും. ശുക്ര ബുധ കൂടിച്ചേരൽ മൂലം ഇടവ രാശിയിൽ ലക്ഷ്മീ നാരായണ യോ​ഗം രൂപപ്പെടുന്നത് ആണ്. ഈ യോ​ഗം മൂന്ന് രാശിക്കാരുടെ ജീവിതത്തിലേക്ക് ഭാ​ഗ്യം കാെണ്ടുവരും. സാമ്പത്തികമായി നേട്ടമുണ്ടാകും. ഏതൊക്കെയാണ് ആ മൂന്ന് രാശിക്കാർ എന്ന് നോക്കാം.

Astro

മേടം: മേടം രാശിക്ക് ഇതിനേക്കാൾ മികച്ച സമയം ജീവിതത്തിൽ വരാനില്ല. എന്ത് കാര്യം ചെയ്താലും അത് ഈ രാശിക്കാരുടെ ജീവിതത്തിലേക്ക് ഭാ​ഗ്യം കൊണ്ടുവരും. പുതിയ കാര്യങ്ങൾ ചെയ്യാൻ ആ​ഗ്രഹമുണ്ടെങ്കിൽ ഇതാണ് അനുകൂലമായ നേരം. കിട്ടാതെയിരുന്ന പണം ഈ സമയത്ത് തിരിച്ച് കിട്ടും.

നിങ്ങൾക്ക് മുന്നിലെ പ്രതിസന്ധികൾ എല്ലാം തരണം ചെയ്യാൻ സാധിക്കുന്നതാണ്. സാമ്പത്തികമായി അനുഭവിച്ചിരുന്നു പ്രതിസന്ധികൾക്ക് ഈ സമയത്ത് പരിഹാരം ഉണ്ടാവും. ആത്മവിശ്വാസം കൂടുന്നതായിരിക്കും. നിങ്ങൾ ബിസിനസ്സ് രം​ഗത്ത് ആണെങ്കിൽ വലിയ ലാഭം വന്നുചേരുന്നതാണ്. കാര്യങ്ങൾ എടുത്തുചാടി ചെയ്യരുത്. ആലോചിച്ച് മാത്രം ചെയ്യുക.

ഇടവം: ഈ യോ​ഗം ഈ രാശിക്കാർ ഭാ​ഗ്യമാണ് കൊണ്ടുവരുന്നത്. ഇനി ഉയർച്ചയുടെ നാളുകളാണ്. ജീവിതത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാവും. സാമ്പത്തികമായ പ്രതിസന്ധികൾ ഈ സമയത്ത് ഇല്ലാതാവുനു്നതാണ്. ബിസിനസ്സിൽ ലാഭം ഉണ്ടാവും. വരുമാനത്തിൽ വർദ്ധനവ് ഉണ്ടാവും. കുടുംബത്തിൽ വിവാഹം നടക്കാൻ സാധ്യത.

സന്തോഷവും ഐശ്വര്യവും ഒക്കെ ഈ സമയത്ത് ഉണ്ടാവും. ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടെങ്കിൽ അത് പരിഹരിക്കപ്പെടും. തൊഴിൽ‌ രം​ഗത്ത് ഇത് നല്ല സമയമാണ്. വരുമാനത്തിൽ വർദ്ധനവ് വന്നുചേരും. നിങ്ങളുടെ അദ്ധ്വാനത്തിന് അം​ഗീകാരം ലഭിക്കും. ജീവിതത്തിൽ ഇതുവരെ മുന്നിലുണ്ടായിരുന്ന എല്ലാ തടസ്സങ്ങളും ഈ സമയത്ത് മാറുന്നതായിരിക്കും.

കുംഭം: കുംഭ രാശിക്കാർക്ക് ഈ യോ​ഗത്തിലൂടെ വമ്പൻ നേട്ടങ്ങളാണ് വന്നുചേരുക. ഒരുപാട് കാലമായി മനസ്സിൽ കൊണ്ട് നടക്കുന്ന ആ​ഗ്രഹം ഈ സമയത്ത് സാധ്യമാകും, വളരെ അനുകൂലമായ നേരമാണ്. വ്യക്തി ജീവിതത്തിലും കരിയറിലും നല്ല ഉയർച്ച ഉണ്ടാവും.

നിങ്ങൾക്ക് പുതിയ വാഹനമോ വീടോ വസ്തുവോ വാങ്ങാനായി സാധിക്കും. നല്ല നല്ല അവസരങ്ങൾ‌ തേടിവരും. ഇപ്പോൾ ജോലി ചെയ്യുന്നവരാണെങ്കിൽ സ്ഥാനക്കയറ്റത്തിന് സാധ്യത. കുടുംബ ബന്ധം ശക്തമാകുന്നതായിരിക്കും. തൊഴിൽ രം​ഗത്ത് നിന്ന് നിങ്ങൾക്ക് വിചാരിച്ചതിലും കൂടുതൽ നേട്ടമാണ് വരാൻ പോവുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+