Get Updates
Get notified of breaking news, exclusive insights, and must-see stories!

കൈ നിറയെ സ്വര്‍ണം.. വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും; ഇതാണോ നിങ്ങളുടെ രാശി?

ജ്യോതിഷത്തില്‍ ഒമ്പത് ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം പന്ത്രണ്ട് രാശിക്കാരിലും പ്രകടമാകും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം മോശം ഫലമായിരിക്കും സമ്മാനിക്കുക. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് ഏറെ അനുകൂലമായിരിക്കും.

ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ എത്തുമ്പോഴാണ് രാജയോഗങ്ങള്‍ രൂപപ്പെടുന്നത്. ജ്യോതിഷത്തില്‍ ഏറെ പ്രാധാന്യമുള്ള രണ്ട് ഗ്രഹങ്ങളാണ് ബുധനും ശുക്രനും. ഗ്രഹങ്ങളുടെ അധിപനാണ് ബുധന്‍. കൂടാതെ ബുദ്ധി, വ്യാപാരം എന്നിവയുടെ കാരകനുമാണ്. ശുക്രനാകട്ടെ ഐശ്വര്യത്തിന്റേയും സമ്പത്തിന്റേയും സമൃദ്ധിയുടേയും കാരകനാണ് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്.

astrology

ഈ രണ്ട് ഗ്രഹങ്ങളും ഒരേ രാശിയില്‍ സംക്രമിക്കുന്ന സാഹചര്യം വന്നിരിക്കുകയാണ് ഇപ്പോള്‍. മേയ് 31 ന് ഉച്ചയ്ക്ക് 12:02 ന് ബുധന്‍ ഇടവ രാശിയില്‍ പ്രവേശിക്കും. ശുക്രന്‍ നേരത്തെ തന്നെ ഈ രാശിയിലാണ് സംക്രമണം നടത്തുന്നത്. ഇടവം രാശിയിലെ ശുക്ര-ബുധ സംയോജനം ലക്ഷ്മീ നാരായണയോഗം സൃഷ്ടിക്കും. ഏകദേശം 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇടവ രാശിയില്‍ ലക്ഷ്മീ നാരായണ യോഗമുണ്ടാകുന്നത്.

ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് സഞ്ചരിക്കാന്‍ ശുക്രന് ഒരു മാസം വേണം. അതിനാല്‍ ഇനി ഒരു വര്‍ഷം കഴിഞ്ഞ് മാത്രമെ ശുക്രന്‍ ഇടവം രാശിയിലേക്ക് സംക്രമണം നടത്തൂ. അതിനാല്‍ തന്നെ ഇടവ രാശിയിലെ ലക്ഷ്മീ നാരായണ യോഗം ചില രാശിക്കാര്‍ക്ക് ഏറെ ഗുണപരമായിരിക്കും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗ്രഹസംക്രമണം അനുകൂലമാകാന്‍ പോകുന്നത് എന്ന് നോക്കാം.

മേടം

ഇടവം രാശിയിലെ ശുക്ര-ബുധ സംയോജനം വഴി രൂപപ്പെടുന്ന ലക്ഷ്മി നാരായണയോഗം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി മുടങ്ങിക്കിടന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കും. സമൂഹത്തില്‍ ബഹുമാനവും ആദരവും വര്‍ധിക്കും. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. ആസ്തിയില്‍ രണ്ടിരട്ടി വരെ വര്‍ധനവ് പ്രതീക്ഷിക്കാം. വീട്ടില്‍ മംഗളകരമായ ചടങ്ങുകള്‍ നടക്കും.

കന്നി

ഇടവം രാശിയിലെ ശുക്ര-ബുധ സംയോജനം വഴി രൂപപ്പെടുന്ന ലക്ഷ്മി നാരായണയോഗം കന്നി രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ഭാഗ്യത്തിന്റെ എല്ലാ പിന്തുണയും ഈ രാശിക്കാര്‍ക്കുണ്ടാകും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. വിദേശത്ത് പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് അനുകൂല സമയം. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നാലിരട്ടി വരെ ലാഭം കൊയ്യാം.

മീനം

ഇടവം രാശിയിലെ ശുക്ര-ബുധ സംയോജനം വഴി രൂപപ്പെടുന്ന ലക്ഷ്മി നാരായണയോഗം മീനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. സ്വര്‍ണം പോലെ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ കിട്ടിക്കൊണ്ടിരിക്കും. പുതിയ വാഹനം വീട്ടുമുറ്റത്തെത്തും. അപ്രതീക്ഷിതമായി ലഭിക്കുന്ന സമ്മാനങ്ങള്‍ക്കായി കാത്തിരിക്കുക. കരിയറില്‍ നേട്ടങ്ങള്‍ ലഭിക്കാനുള്ള സാധ്യതയുണ്ട്. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+