Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാരാണോ? ജൂണ്‍ 22 മുതല്‍ തലവര മാറും, ഭാഗ്യദേവത ഇനി നിങ്ങള്‍ക്കൊപ്പം!!

ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഏതൊരു വ്യക്തിയുടേയും ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ ജ്യോതിഷ പ്രകാരം ഗണിച്ച് കണ്ടെത്താനാകും എന്നാണ് പറയപ്പെടുന്നത്. ജനന സമയത്തെ ഗ്രഹ നില, ജന്മ നക്ഷത്രം, രാശിക്കൂറ്, ജനന സമയം എന്നിവ വെച്ച് വ്യക്തികളുടെ ജാതകം രചിക്കാറുണ്ട്. ജാതകത്തിന്റെ അടിസ്ഥാനത്തില്‍ ആണ് ഇത് സാധ്യമാകുന്നത്.

അതിനാല്‍ തന്നെ ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയ്ക്ക് ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് നവഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.

Budh Shukra Yuti

ഒമ്പത് ഗ്രഹങ്ങളും ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയുള്ള 12 രാശികളിലേക്കും അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നീ 27 നക്ഷത്രങ്ങളിലേക്കും മാറി മാറി സഞ്ചരിക്കാറുണ്ട്.

ഓരോ ഗ്രഹങ്ങളും കൃത്യമായ ഇടവേളകളില്‍ ആയിരിക്കും ഇത്തരത്തില്‍ സഞ്ചാരം മാറ്റുന്നത്. ഈ സഞ്ചാര മാറ്റത്തെ ജ്യോതിഷത്തില്‍ പറയുന്നത് ഗ്രഹ സംക്രമണം എന്നാണ്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും ബാധിക്കും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. അതേസമയം മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക.

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ശുക്രനും ബുധനും. ശുക്രനെ സമ്പത്തിന്റേയും ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും ദാതാവായും അസുരഗുരുവായും ആണ് കണക്കാക്കുന്നത്. ബുധനെ ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്നും ബുദ്ധി, അറിവ്, ജ്ഞാനം എന്നിവയുടെ കാരകന്‍ എന്നും വിശേഷിപ്പിക്കുന്നു. ഈ ജൂണില്‍ ശുക്രനും ബുധനും ഒരേ രാശിയില്‍ സംയോജിക്കാന്‍ പോകുകയാണ്.

ജൂണ്‍ 8 ന് അതായത് തിങ്കളാഴ്ച ശുക്രന്‍ കര്‍ക്കടകത്തില്‍ പ്രവേശിച്ചു. ഇനി ജൂണ്‍ 22 ന് ബുധനും കര്‍ക്കടക രാശിയില്‍ പ്രവേശിക്കും. ഇതോടെ കര്‍ക്കടകത്തില്‍ ബുധനും ശുക്രനും ചേര്‍ന്ന് ലക്ഷ്മി നാരായണ രാജയോഗം സൃഷ്ടിക്കും. ഇത് എല്ലാ രാശിക്കാരിലും നല്ല ഫലങ്ങളുണ്ടാക്കും. എന്നാല്‍ ചില രാശിക്കാര്‍ക്ക് ഇത് ഏറെ ഗുണകരമായിരിക്കും. ഏതൊക്കെയാണ് ആ രാശിക്കാര്‍ എന്ന നോക്കാം...

ഇടവം

കര്‍ക്കടക രാശിയിലെ ശുക്ര - ബുധ സംയോഗം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവതയുടെ അനുഗ്രഹം ലഭിക്കും. അതിനാല്‍ തന്നെ ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂലമായ സമയമാണ് എന്ന് കാണുന്നു. ജോലി സ്ഥലത്ത് ബഹുമാനവും ആദരവും ലഭിക്കും. മുടങ്ങിക്കിടന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും.

കന്നി

കന്നി രാശിക്കാര്‍ക്ക് കര്‍ക്കടക രാശിയിലെ ശുക്ര-ബുധ സംയോഗം ഗുണം ചെയ്യും. പലവഴിക്ക് പണം കൈയിലെത്തുന്നതോടെ നിങ്ങളുടെ സാമ്പത്തിക പ്രതിസന്ധി മാറി കിട്ടും. മുന്‍കാല നിക്ഷേപത്തില്‍ നിന്നും വലിയ ലാഭം ലഭിക്കും. സാമ്പത്തിക സ്ഥിതിയില്‍ വന്‍ പുരോഗതി ഉണ്ടാകും. കുടുംബാംഗങ്ങള്‍ക്കിടയിലെ പിണക്കങ്ങള്‍ മാറും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+