Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാഗ്യം മിന്നിത്തെളിയും; ആഗ്രഹിച്ച സന്തോഷങ്ങള്‍ ഓരോന്നായി കണ്‍മുന്നില്‍; ഈ രാശിക്കാരാണോ

ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവര്‍ ഗ്രഹങ്ങളുടെ രാജാവെന്നാണ് സൂര്യനെ വിളിക്കുന്നത്. സൂര്യന്റെ പല മാറ്റങ്ങളും പല രാശിക്കാരുടെ ജീവിത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കാരണമാകും. എല്ലാ മാസവും രാശിമാറുമെന്നതാണ് സൂര്യന്റെ ഏറ്റവും വലിയ പ്രത്യേകത. കഴിഞ്ഞ ഏപ്രില്‍ 14ന് സൂര്യന്‍ മേട രാശിയില്‍ പ്രവേശിച്ചിരിക്കുകയാണ്. ഈ മാറ്റം മേയ് 15 വരെ തുടരും. ഈ സമയത്ത് ബുധനുമായി ചേര്‍ന്ന് ബുധാദിത്യ യോഗം രൂപപ്പെടുകയും ചെയ്യും. ഇതുകൂടാതെ രാഹു, ഗുരു എന്നിവയും മേട രാശിയിലുണ്ട്.

ഇവ എല്ലാം ചേര്‍ന്ന് പഞ്ചനിഗ്രഹ യോഗമാണ് രൂപപ്പെടുക. ഈ രീതിയില്‍ മേയ് 15 വരെ ഗ്രഹങ്ങളുടെ സ്ഥാനം വളരെ രസകരമായി തുടരുകയും ചെയ്യും. ഈ മാറ്റം 12 രാശിക്കാരിലും കാര്യമായ സ്വാധീനത്തിന് കാരണമാകും. ഈ സമയത്ത് ഏതൊക്കെ രാശിക്കാര്‍ക്കാണ് ശുഭകരമെന്ന് പരിശോധിക്കാം.

astro news

മേട രാശിക്കാര്‍ക്ക് ഈ സമയം അടിപൊളിയാണ്. ഈ സമയത്ത് പ്രത്യേക നേട്ടങ്ങള്‍ നല്‍കും. മേട രാശിയില്‍ സൂര്യനും ബുധനും ചേര്‍ന്ന് ഇവര്‍ക്ക് നല്ല ഗുണങ്ങള്‍ നല്‍കും. ഇത്തരക്കാര്‍ക്ക് തൊഴില്‍ വ്യാപാരത്തില്‍ വലിയ നേട്ടമുണ്ടാകാന്‍ സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ധനലാഭമുണ്ടാകും. പ്രണയ ജീവിതം ദാമ്പത്യ ജീവിതം എന്നിവയില്‍ സന്തോഷമുണ്ടാകും. ജീവിതത്തില്‍ വലിയ സന്തോഷങ്ങള്‍ നിങ്ങളെ തേടിവരും.

മിഥുനം രാശിക്കാര്‍ക്ക് സൂര്യന്റെ സംക്രമണം വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുന്നു. ഈ സമയത്ത് പ്രത്യേക നേട്ടങ്ങള്‍ ഇവരെ തേടിയെത്തും. മേട രാശിയില്‍ സൂര്യനും ബുധനും ചേര്‍ന്ന് രൂപപ്പെടുന്ന ബുധാദത്യയോഗം ഇവര്‍ക്ക് വലിയ നേട്ടങ്ങള്‍ക്ക് കാരണമായേക്കും. ഭാഗ്യത്തിന്റെ പൂര്‍ണപിന്തുണ ഇവര്‍ക്കുണ്ടാകും. ഈ രാശിയിലുള്ള ബിസിനസുകാര്‍ക്ക് ഏറ്റവും നല്ല സമയമാണ്. പുതിയ അവസരങ്ങള്‍ നിങ്ങളെ തേടിയെത്തും. വിദേശത്ത് നിന്നും നിങ്ങള്‍ ആഗ്രഹിച്ച അവസരങ്ങള്‍ തേടിയെത്തും.

സൂര്യന്റെ സംക്രമണം കര്‍ക്കിടകം രാശിക്കാരെ സംബന്ധിച്ച് പുരോഗതിയുടെ കാലമാണ്. തൊഴില്‍ രംഗത്ത് ആഗ്രഹിച്ച മാറ്റങ്ങളുണ്ടാകും. വിദേശത്ത് പഠിക്കാനുള്ള അവസരം വന്നുചേരും. ഭാവിയില്‍ പുതിയ അവസരങ്ങള്‍ക്ക് വഴി തുറക്കും. പ്രണയ ജീവിതം വളരെ മികച്ചതായിരിക്കും. ധനനേട്ടമുണ്ടാകും. കുടുംബ ജീവിതത്തില്‍ പുതിയ സന്തോഷം നിങ്ങളെ തേടിയെത്തും.

ചിങ്ങം രാശിയുടെ അധിപനെന്നാണ് സൂര്യനെ വിളിക്കുന്നത്. ഈ സമയത്ത് ചിങ്ങം രാശിക്കാര്‍ക്ക് ഒരുപാട് നേട്ടങ്ങളുണ്ടാകും. തൊഴില്‍ രംഗത്ത് പൂരോഗതിയുണ്ടാകും ഒരിക്കലും ലഭിക്കില്ലെന്ന് കരുതിയ പണം നിങ്ങളെ തേടിയെത്തും. ഓരോ തീരുമാനങ്ങളും ശ്രദ്ധപൂര്‍വം എടുക്കുകയാണെങ്കില്‍ ബുദ്ധിമുട്ടുള്ള എല്ലാ പ്രശ്‌നങ്ങളും എളുപ്പത്തില്‍ മറികടക്കാന്‍ സാധിക്കും.

വൃശ്ചികം രാശിക്കാര്‍ക്ക് ഈ സമയം അടിപൊളിയാണ്. ഒരുപാട് നേട്ടങ്ങള്‍ നിങ്ങളെ തേടിയെത്തും. വ്യാപാര രംഗത്ത് പുരോഗതിയുണ്ടാകും. കഠിനധ്വാനത്തിന്റെ എല്ലാ ഫലങ്ങളും നിങ്ങളെ തേടിയെത്തും. നിങ്ങള്‍ ചെയ്യുന്ന ജോലി വിലമതിക്കപ്പെടും. ബിസിനസ് വളരും പുതിയ വരുമാനസ്രോതസുകള്‍ നിങ്ങളെ തേടിയെത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+