Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ മൂന്ന് രാശിക്കാരാണോ? രണ്ട് ദിവസത്തിനുള്ളിൽ ഭാ​ഗ്യം തെളിയും; വിദേശത്ത് നിന്ന് പണമെത്തും

‌ജ്യോതിഷത്തിൽ ​ഗ്രഹങ്ങൾ വലിയ പ്രാധാന്യമാണ് ഉള്ളത്. ​ഗ്രഹങ്ങളുടെ രാശി മാറ്റവും അതുപോലെ കൂടിച്ചേരലുമൊക്കെ പലതരത്തിലുള്ള ഫലങ്ങളാണ് ഉണ്ടാക്കുക. ചില രാശിക്കാർക്ക് നല്ല ഫലങ്ങൾ ലഭിക്കും, ചില രാശിക്കാർക്കാണെങ്കിലും അശുഭകരമായ കാര്യങ്ങൾ ആയിരിക്കും സംഭവിക്കുക.

ജൂലായിൽ ബുധനും സൂര്യനും രാശി മാറും. ജൂലായ് എട്ടിന് 12.19നാണ് ബുധൻ കർക്കിടകത്തിലേക്ക് പ്രേവേശിക്കുന്നത്. ബുദ്ധിയുടെയും സംസാരത്തിന്റെയും ഘടകമായിട്ടാണ് ബുധനെ കാണുന്നത്. അതുപോലെ സൂര്യനും കർക്കിടത്തിലാണ് സംക്രമിക്കുക. ജൂലായ് 12ന് രാവിലെ 5.19 ന് ആണ് സൂര്യൻ കർക്കിടകത്തിൽ സംക്രമിക്കുക.

Astro

കർക്കടകത്തിൽ ബുധനും സൂര്യനും സംക്രമിക്കുമ്പോൾ വിപരീത രാജയോ​ഗമാണ് രൂപപ്പെടുക. ഈ രാജയോ​ഗം ലഭിക്കുന്ന രാശിക്കാരുടെ ജീവിതത്തിൽ പുരോ​ഗതി വന്നുചേരും. എല്ലാ മേഖലകളിലും ശോഭിക്കാൻ സാധിക്കും.

സാമ്പത്തികമായി നിങ്ങൾ വലയി ഉയർച്ചയിലാണ് എത്തുക. ബുധന്റെയും സൂര്യന്റെ സംക്രമണം മൂലം ഉണ്ടാവുന്ന ഈ വിപരീത രാജയോ​ഗം ഏറ്റവും കൂടുതൽ ​ഗുണം ഉണ്ടാക്കാൻ പോകുന്നത് മൂന്ന് രാശിക്കാർക്കാണ്. ഏതാണ് ആ മൂന്ന് രാശിയെന്ന് നോക്കാം...

മകരം: വിപരീത രാജയോ​ഗം മകരം രാശിക്കാരുടെ ജീവിതത്തിൽ അപ്രതീക്ഷിതമായ നേട്ടമാണ് കൊണ്ടുവരിക. ഇനിയുള്ള നാളുകൾ ഈ രാശിക്കാർക്ക് ഭയമില്ലാതെ ജീവിക്കാം. ആത്മവിശ്വാസം കൂടും. എല്ലാ മേഖലകളിലും ശോഭിക്കാൻ സാധിക്കും സാമ്പത്തികമായി ഉയർച്ചയുണ്ടാകും. കോടതിയിൽ കേസ് നടക്കുന്നുണ്ടെങ്കിൽ അതിൽ വിജയം ഉണ്ടാവും.

ആരോ​ഗ്യകാര്യത്തിൽ ആശങ്ക വേണ്ട, എല്ലാം നല്ല രീതിയിൽ തന്നെ പോകും. ധാരാളം ശത്രുക്കൾ ഉണ്ടാവും. നിങ്ങളുടെ ഉയർച്ച കണ്ട് നിങ്ങൾക്ക് പല തരത്തിലും വിഘ്നങ്ങൾ ഉണ്ടാക്കാൻ നോക്കും. എന്നാൽ അതോർത്ത് നിങ്ങൾ ആശങ്കപ്പെടേണ്ട.. ശത്രുക്കൾക്കു മേൽ നിങ്ങൾക്ക് വിജയം നേടാൻ സാധിക്കും.

കർക്കിടകം: കർക്കിടക രാശിയിൽപ്പെട്ട ആളുകളുടെ ഭാ​ഗ്യം തെളിഞ്ഞു. വരാൻ പോകുന്നത് നല്ല നാളുകളാണ്. വിദേശ രാജ്യവുമായി ബന്ധപ്പെട്ട ബിസിനസ്സിൽ ഈ സമയത്ത് ലാഭം വന്നുചേരും. അതുപോലെ ബാങ്കിം​ഗ് മേഖലിയിലും നിക്ഷേപ മേഖലയിലും പ്രവർത്തിക്കുന്നവർക്ക് വളരെ നല്ലസമയമാണ്.

ബിസിനസ്സിൽ പുതിയ ആശയം നടപ്പാക്കാൻ നിങ്ങൾ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഇതാണ് ഏറ്റവും മികച്ച സമയം. ജോലി ചെയ്യുന്നവരാണെങ്കിൽ നിങ്ങൾക്ക് വരുമാനത്തിൽ ഉടൻ തന്നെ വർദ്ധനവ് ഉണ്ടാവാൻ സാധ്യത കാണുന്നു. നിങ്ങളുടെ ആത്മാർത്ഥമായ പ്രവർത്തനത്തിന് ആദരവ് ലഭിക്കും

വൃശ്ചികം : ആരോ​ഗ്യം നന്നാവും. രോ​ഗങ്ങൾ മൂലം കഷ്പ്പെടുന്നവരാണെങ്കിൽ അതിൽ നിന്നൊക്കെ മുക്തി ലഭിക്കുന്നതാണ്. ജോലിയൽ നിന്ന് ബിസിനസ്സിൽ നിന്നും നേട്ടം ഉണ്ടാകും. അപ്രതീക്ഷിതമായി ഒരു കാര്യം സംഭവിക്കും. ഇതോടെ ജീവിതം മാറിമറിയും. സാമ്പത്തിക പ്രയാസം അവസാനിക്കും. ബിസിനസ്സിൽ നിന്നും നിങ്ങൾ പ്രതീക്ഷിച്ചതിലും അധികം ലാഭം ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+