Get Updates
Get notified of breaking news, exclusive insights, and must-see stories!

കൈ നിറയെ പണം, പുത്തന്‍ വീടും കാറും സ്വന്തമാക്കാം; 10 ദിവസത്തിനുള്ളില്‍ രാജയോഗം, ഈ രാശിക്കാരാണോ?

ജ്യോതിഷത്തില്‍ ഒമ്പത് ഗ്രഹങ്ങള്‍ക്കും പന്ത്രണ്ട് രാശികള്‍ക്കും വലിയ പ്രാധാന്യമാണ് ഉള്ളത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹസംക്രമണം ഏറെ അനുകൂലമായ നേട്ടങ്ങളായിരിക്കും സമ്മാനിക്കുക. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് വിപരീത ഫലമായിരിക്കും നല്‍കുക.

എല്ലാ ഗ്രഹങ്ങള്‍ക്കും ജ്യോതിഷത്തില്‍ സവിശേഷതകളുണ്ട്. സൂര്യനെ ഗ്രഹങ്ങളുടെ രാജാവ് എന്നും ബുധനെ ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്നുമാണ് ജ്യോതിഷത്തില്‍ വിശേഷിപ്പിക്കുന്നത്. എല്ലാ മാസവും രാശി മാറുന്ന ഗ്രഹമാണ് സൂര്യന്‍. നിലവില്‍ ചിങ്ങം രാശിയിലാണ് സൂര്യന്‍ സഞ്ചരിക്കുന്നത്. സൂര്യന്റെ സ്വന്തം രാശിയാണ് ഇത്. എന്നാല്‍ സെപ്തംബര്‍ 17 ന് സൂര്യന്‍ കന്നി രാശിയിലേക്ക് നീങ്ങും.

astrology

ബുധനും നിലവില്‍ ചിങ്ങം രാശിയിലാണ് ഉള്ളത്. സെപ്തംബര്‍ 23 ന് ബുധനും ചിങ്ങം രാശിയില്‍ എത്തും. ഇതോടെ കന്നി രാശിയില്‍ ബുധനും സൂര്യനും കൂടിച്ചേരാനും ബുധാദിത്യാ രാജയോഗം സൃഷ്ടിക്കപ്പെടാനും കാരണമാകും. ഇത് എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും. എന്നാല്‍ മൂന്ന് രാശിക്കാര്‍ക്ക് ഇത് അനിതര സാധാരണമായ നേട്ടങ്ങളാണ് സമ്മാനിക്കാന്‍ പോകുന്നത്.

കന്നി

കന്നി രാശിയില്‍ ബുധനും സൂര്യനും കൂടിച്ചേര്‍ന്ന് സൃഷ്ടിക്കപ്പെടുന്ന ബുധാദിത്യാ രാജയോഗം കന്നി രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിയുടെ ലഗ്‌ന ഭവനത്തിലാണ് ബുധാദിത്യ രാജയോഗം രൂപപ്പെടുന്നത്. ഇത് ഇവര്‍ക്ക് വലിയ നേട്ടമാകും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. കരിയറില്‍ മികച്ച അവസരങ്ങള്‍ വന്ന് ചേരും.

ചിങ്ങം

കന്നി രാശിയില്‍ ബുധനും സൂര്യനും കൂടിച്ചേര്‍ന്ന് സൃഷ്ടിക്കപ്പെടുന്ന ബുധാദിത്യാ രാജയോഗം ചിങ്ങം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ഈ രാജയോഗം ഇവരുടെ ധന സംസാര ഭാവത്തിലാണ് രൂപപ്പെടാന്‍ പോകുന്നത്. അതിനാല്‍ ഈ സമയത്ത് അപ്രതീക്ഷിത ധനലാഭമാണ് ഇവര്‍ക്ക് ലഭിക്കാന്‍ പോകുന്നത്. ചെയ്യുന്ന എല്ലാ കാര്യത്തിലും ലാഭവിഹിതം ലഭിക്കും. പിതൃസ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ കൈയിലെത്തും.

ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. പുതിയ വരുമാന മാര്‍ഗങ്ങള്‍ രൂപപ്പെടും. കടം കൊടുത്ത പണമെല്ലാം പലിശയടക്കം തിരികെ ലഭിക്കും. ഇതെല്ലാം ആസ്തിയില്‍ വലിയ വര്‍ധനവുണ്ടാക്കാന്‍ കാരണമാകും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം. പുതിയ വാഹനം, വീട്, വസ്തു എന്നിവ വാങ്ങാന്‍ അവസരമുണ്ടാകും.

ധനു

കന്നി രാശിയില്‍ ബുധനും സൂര്യനും കൂടിച്ചേര്‍ന്ന് സൃഷ്ടിക്കപ്പെടുന്ന ബുധാദിത്യാ രാജയോഗം ധനു രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിയുടെ ഒന്‍പതാം ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടാന്‍ പോകുന്നത്. അതിനാല്‍ ഈ കാലയളവില്‍ ഭാഗ്യത്തിന്റെ എല്ലാ പിന്തുണയും ഈ രാശിക്കാര്‍ക്കുണ്ടാകും. ഏറെ നാളായി ജോലി അന്വേഷിക്കുന്നവര്‍ക്ക് ആകര്‍ഷകമായ ശമ്പളത്തില്‍ പുതിയ ജോലി ലഭിക്കും.

ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂല സമയം ബംപര്‍ സമ്മാനം ലഭിക്കാന്‍ തന്നെ സാധ്യത കാണുന്നു. കുടുംബാംഗങ്ങള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിക്കും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. വീട്ടില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കാനുള്ള സാധ്യത കാണുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+