Get Updates
Get notified of breaking news, exclusive insights, and must-see stories!

സമ്പത്തും സന്തോഷവും ഐശ്വര്യവും; ജീവിതം അടിപൊളിയാകും; ഈ രാശിക്കാരാണോ നിങ്ങള്‍

ബുധന്‍ എന്ന ഗ്രഹത്തിന് ജ്യോതിഷത്തില്‍ ഒരുപാട് പ്രാധാന്യങ്ങളുണ്ട്. ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്നാണ് ബുധനെ അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ ബുധന്റെ മാറ്റങ്ങള്‍ എല്ലാവരുടെയും ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകും. ഇക്കഴിഞ്ഞ ജൂലായ് 14ന് ബുധന്‍ കര്‍ക്കിടകത്തില്‍ ഉദിച്ചിരിക്കുകയാണ്. ബുധന്റെ ഉദയം എല്ലാവരുടെയും ജീവിതത്തില്‍ വലിയ രീതിയിലുള്ള സ്വാധീനം ചെലുത്തും. ബുദ്ധി, സംസാരം, യുക്തി, ബിസിനസ് എന്നിവയുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒരു ഗ്രഹം കൂടിയാണ് ബുധന്‍.

ബുധന്‍ ഇതുവരെ അസ്തമിച്ച അവസ്ഥയിലായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ബുധന്‍ ഉദിച്ചിരിക്കുകയാണ്. ഗ്രഹങ്ങളുടെ അസ്തമനം ജ്യോതിഷത്തില്‍ ശുഭമായിട്ടല്ല കാണുന്നത്. എന്നാല്‍ ഉദയം ശുഭകരമായിട്ടാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഇതുവരെ ബുദ്ധിമുട്ട് അനുഭവിച്ചവര്‍ക്ക് ഇനി അങ്ങോട്ട് നല്ല കാലമാണ്. ഈ സമയത്ത് ഏതൊക്കെ രാശിക്കാര്‍ക്ക് നല്ല കാലമെന്ന് നോക്കാം.

astro

മേടം
ബുധന്റെ ഉദയം മേടം രാശിക്കാരെ സംബന്ധിച്ച് നേട്ടങ്ങളുടെ സമയമാണ്. അനുകൂലമായ ഒരുപാട് ഫലങ്ങള്‍ ഈ സമയത്ത് നേടിയെടുക്കാന്‍ സാധിക്കും. നിങ്ങളുടെ വരുമാനത്തില്‍ വലിയ വര്‍ദ്ധനവുണ്ടാകും. സ്ഥാനക്കയറ്റം ലഭിക്കും. ജോലി ചെയ്യുന്നവര്‍ക്കും ഏറ്റവും മികച്ച സമയമായിരിക്കും. ബിസിനസില്‍ പ്രതീക്ഷിക്കാത്തത്ര ലാഭം ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കുടുംബത്തില്‍ സന്തോഷം വന്നുചേരും.

ഇടവം
ഇടവം രാശിക്കാര്‍ക്ക് ഏറ്റവും അടിപൊളി സമയമാണ്. ജീവിതത്തില്‍ ഒരുപാട് സന്തോഷങ്ങള്‍ വന്നുചേരും. തൊഴില്‍ മേഖലയില്‍ പുരോഗതിയുണ്ടാകും. ഇതോടൊപ്പം പുതിയ തൊഴില്‍ അവസരങ്ങള്‍ നിങ്ങളെ തേടിയെത്തും. പ്രമോഷന്‍ ഇന്‍ക്രിമെന്റ് എന്നിവ നിങ്ങളെ തേടിയെത്തും. നിങ്ങളുടെ എല്ലാ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കും അവസാനം വരും. ഈ സമയത്ത് മികച്ച ആരോഗ്യം കൈവരിക്കാന്‍ സാധിക്കും.

കന്നി
ഈ സമയത്ത് കന്നി രാശിക്കാര്‍ക്ക് ഭാഗ്യത്തിന്റെ വലിയ പിന്തുണ ലഭിക്കും. സന്തോഷവും ഐശ്വര്യവും വര്‍ദ്ധിക്കും. സാമ്പത്തിക സ്ഥിതിയില്‍ വലിയ മാറ്റങ്ങളുണ്ടാകും. വിദേശത്ത് ബിസിനസ് ചെയ്യുന്നവര്‍ക്ക് വലിയ ലാഭം പ്രതീക്ഷിക്കാം. പുതിയ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഇതാണ് സുവര്‍ണാവസരം. നിങ്ങളുടെ നിക്ഷേപത്തില്‍ നിന്ന് ലാഭം വന്നുചേരും.

കുംഭം
ഈ സമയത്ത് കുംഭം രാശിക്കാര്‍ക്ക് ബുധന്‍ ഒരുപാട് നേട്ടങ്ങള്‍ക്ക് കാരണമാകും. എല്ലാവിധ പ്രശ്‌നങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കും.പൂര്‍വിക സ്വത്തുള്ളവര്‍ക്ക് അതില്‍ നിന്ന് നേട്ടം ലഭിക്കും. ബിസിനസില്‍ ഉയര്‍ച്ച താഴ്ചകളുണ്ടാകും. നിങ്ങളുടെ നിക്ഷേപത്തില്‍ നിന്ന് വലിയ ലാഭം പ്രതീക്ഷിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+