Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊന്നും പണവും നിറയും, രാജയോഗത്താല്‍ രാജകീയ ജീവിതം; ഈ രാശിക്കാര്‍ സമൃദ്ധിയില്‍ ആറാടും

ജ്യോതിഷപ്രകാരം രാശിമാറ്റത്തിലൂടെ രാജയോഗങ്ങള്‍ ഒരാളുടെ ജീവിതത്തിലേക്ക് കടന്നുവരാന്‍ സാധ്യതകള്‍ ഉണ്ട്. ഗ്രഹങ്ങളുടെ സഞ്ചാരവും അവ ഒരാളുടെ രാശിയെ എങ്ങനെ സ്വാധീനിക്കുന്നു എന്നതും ഏറെ പ്രധാനപ്പെട്ട കാര്യമാണ്. ജ്യോതിഷപ്രകാരം ബുധന്റെ ഉദയത്തോടെ ഇപ്പോള്‍ വിപരീത രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്. ബുധന്‍ നിലവില്‍ നീചസ്ഥിതിയിലാണ് സഞ്ചരിക്കുന്നത്.

ഒപ്പം മീനരാശിയില്‍ ഉദിച്ചിരിക്കുകയാണ്. ഇതിലൂടെയാണ് വിപരീത രാജയോഗം രൂപപ്പെട്ടിരിക്കുന്നത്. ചില രാശിക്കാരുടെ ജീവിതത്തില്‍ ഇതിന്റെ സ്വാധീനം അതിശക്തമായിരിക്കും. അപ്രതീക്ഷിതമായിരിക്കും ഇവരെ തേടിയെത്തുന്ന നേട്ടങ്ങള്‍. അത്തരം നേട്ടങ്ങള്‍ സ്വന്തമാക്കുന്നവര്‍ ഏതെല്ലാമാണെന്ന് നോക്കാം.

astrology-today

മേടം: വിപരീത രാജയോഗത്താല്‍ ഭാഗ്യം തെളിയും. സാമ്പത്തിക സ്ഥിതിയും ശക്തമാകും. ഈ രാജയോഗത്തിന്റെ ഫലമായി ഗ്രഹങ്ങള്‍ കൃത്യ സമയത്ത് തന്നെ രാശിപരിവര്‍ത്തനം നടത്തും. അതിലൂടെ ചില ശുഭകരവും അശുഭകരവുമായ ഫലങ്ങളാണ് തേടിയെത്തുക. മേടം രാശിക്കാര്‍ക്ക് പക്ഷേ വിപരീത രാജയോഗം ജീവിതത്തില്‍ അടിപൊളി നേട്ടങ്ങള്‍ നല്‍കും. സാമ്പത്തികമായി വലിയ നേട്ടത്തിലേക്കാണ് നിങ്ങള്‍ കുതിക്കുക. സമ്പത്ത് വന്ന് നിറയും.

അടിപൊളി ഫലങ്ങള്‍ ഓരോന്നായി നിങ്ങളെ തേടിയെത്തും. ബുധന്‍ ഈ രാശിയുടെ മൂന്ന്, ആറും ഭാവങ്ങളുടെ അധിപനമാണ്. മേടി രാശിയുടെ 12 ഭാവത്തിലാണ് ബുധന്‍ ഉദിച്ചിരിക്കുന്നത്. രാഹുവും ഇവിടെയുണ്ട്. അതുകൊണ്ട് ധനനേട്ടങ്ങള്‍ ധാരാളമായി ലഭിക്കും. നിങ്ങള്‍ക്ക് ലഭിക്കാതെ മുടങ്ങിയിരിക്കുന്ന പണവും ഇക്കാലയളവില്‍ ലഭിക്കും.

ചിങ്ങം: ഈ രാശിക്കാര്‍ക്ക് കൈനിറയെ നേട്ടങ്ങളാണ് വിപരീത രാജയോഗത്താല്‍ ലഭിക്കാന്‍ പോകുന്നത്. കൈനിറയെ സമ്പത്ത് നിങ്ങള്‍ ലഭിക്കാനിടയാവും. ഭാഗ്യവും ഐശ്വര്യവും ഒരുമിച്ചെത്തും. എന്ത് കാര്യങ്ങളും തടസ്സങ്ങളില്ലാതെ നടക്കുക. കാരണം ചിങ്ങം രാശിയുടെ രണ്ടും പതിനൊന്നും ഭാവങ്ങളിലാണ് ബുധന്‍ സ്ഥിതി ചെയ്യുന്നത്.

ബിസിനസുകാരാണെങ്കില്‍ വലിയ നേട്ടങ്ങള്‍ ലഭിക്കും. സാമ്പത്തിക ലാഭങ്ങള്‍ ഒന്നിന് പുറകേ ഒന്നായി ഇവരുടെ ജീവിതത്തിലേക്കും എത്തും. ജീവിതത്തില്‍ സന്തോഷം ഇക്കാലയളവില്‍ നിറഞ്ഞ് നില്‍ക്കും. എല്ലാം കൊണ്ടും ഈ രാശിക്കാര്‍ക്ക് അനുകൂല സമയം കൂടിയാണ് ഇപ്പോഴുള്ളത്.

തുലാം: വിപരീത രാജയോഗം വെച്ചടി കയറ്റമായിരിക്കും തുലാം രാശിക്കാര്‍ക്ക് സംഭവിക്കുക, വരുമാനത്തില്‍ കുതിച്ചുകയറ്റം ഉണ്ടാകും. സാമ്പത്തികമായും മറ്റും വലിയ നേട്ടങ്ങള്‍ തുലാം രാശിക്കാരുടെ ജീവിതത്തില്‍ സംഭവിക്കും. തുലാം രാശിയുടെ പന്ത്രണ്ടാം ഭാവത്തിന്റെ അധിപനാണ് ബുധന്‍. നിലവില്‍ വിപരീത യോഗം ഇവിടെയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിലൂടെ ഈ രാശിക്കാര്‍ക്ക് നിക്ഷേപങ്ങളില്‍ നിന്ന് പണം വാരാന്‍ സാധിക്കും.

ധനനേട്ടങ്ങള്‍ നിങ്ങളെ സമ്പന്നനാകും. ഈ രാശിക്കാര്‍ക്ക് നിക്ഷേപങ്ങള്‍ നിന്ന് കൈനിറയെ സമ്പത്ത് ലഭിക്കും. പുതിയ ബിസിനസിന് തുടക്കം കുറിക്കാനും ഈ സമയം നല്ലതാണ്. ഈ രാശിക്കാരെ സംബന്ധിച്ച് നേട്ടങ്ങള്‍ മാത്രമുണ്ടാകുന്ന കാലയളവ് കൂടിയായിരിക്കും ഇത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+