കൈ നിറയെ പണമെത്തും, ശമ്പളവും ആസ്തിയും ഇരട്ടിയായി വര്‍ധിക്കും; ഈ രാശിക്കാരാണോ?
ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും ഉദയാസ്തമയങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഒമ്പത് ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുകയും ചില രാശികളില്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യാറുണ്ട്. ഇത് എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും എന്നാണ് ജ്യോതിഷികള്‍ പറയുന്നത്. ചിലര്‍ക്ക് ഇത് ഏറെ അനുകൂലമായിരിക്കും.
എന്നാല്‍ മറ്റ് ചിലര്‍ക്ക് ഗ്രഹങ്ങളുടെ മാറ്റം ദോഷകരമായ ഫലമായിരിക്കും സമ്മാനിക്കുക. ഹൈന്ദവ വിശ്വാസ പ്രകാരം ശ്രീകൃഷ്ണന്റെ ജന്മദിനമായിരുന്നു തിങ്കളാഴ്ച. ജന്മാഷ്ടമി എന്ന് വിശേഷിപ്പിക്കുന്ന ഈ ദിനത്തില്‍ ജ്യോതിഷത്തില്‍ വളരെ പ്രധാനമായ ഒരു സംഭവം നടന്നിരുന്നു. ജ്യോതിഷ പ്രകാരം ഏറെ സവിശേഷകളുള്ള ഗ്രഹമാണ് ബുധന്‍. ഗ്രഹങ്ങളുടെ അധിപന്‍ എന്നാണ് ബുധനെ വിശേഷിപ്പിക്കുന്നത്.

ജന്മാഷ്ടമി ദിനത്തില്‍ ബുധന്‍ കര്‍ക്കടകം രാശിയില്‍ ഉദിച്ചിരിക്കുകയാണ്. ബുധന്‍ വക്രഗതിയിലാണ് ഈ രാശിയില്‍ ഉദിച്ചിരിക്കുന്നത്. ഇത് എല്ലാ രാശിക്കാരേയും ബാധിക്കും. എന്നാല്‍ ഈ സമയത്ത് ഭാഗ്യം നേട്ടങ്ങള്‍ കൊണ്ട് ആറാടുന്ന മൂന്ന് രാശികളുണ്ട്. അവര്‍ ആരൊക്കെയാണ് എന്ന് നമുക്ക് പരിശോധിക്കാം.
മിഥുനം
കര്‍ക്കടകം രാശിയിലെ ബുധന്റെ ഉദയം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിയുടെ ധനത്തിന്റെയും സംസാരത്തിന്റെയും ഭവനത്തിലാണ് ബുധന്‍ ഉദിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ഈ സമയം അപ്രതീക്ഷിത സാമ്പത്തിക ലാഭങ്ങളാണ് ഇവരെ കാത്തിരിക്കുന്നത്. ആസ്തിയില്‍ നാലിരട്ടി വരെ വര്‍ധിച്ചേക്കാം. പിതൃസ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ കൈയിലെത്തും.
ഇത് നിങ്ങള്‍ക്ക് ആഡംബര പൂര്‍ണമായ ജീവിതമാണ് സമ്മാനിക്കുക. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹം സഫലമാകും. കുടുംബാംഗങ്ങള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാകും. പ്രണയ ജീവിതം വിവാഹബന്ധത്തിലേക്ക് വഴി മാറും.
കന്നി
കര്‍ക്കടകം രാശിയിലെ ബുധന്റെ ഉദയം കന്നി രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിയുടെ വരുമാനത്തിന്റെയും ലാഭത്തിന്റെയും സ്ഥാനത്താണ് ബുധന്‍ ഉദിച്ചിരിക്കുന്നത്. അതിനാല്‍ ഈ സമയത്ത് കന്നി രാശിക്കാരുടെ വരുമാനത്തില്‍ വലിയ വര്‍ദ്ധനവുണ്ടാകും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു.
ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനകൂല സമയം. ബിസിനസ് വിപുലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് ഗതിവേഗം കൈവരും. കുടുംബാംഗങ്ങള്‍ക്കൊപ്പം ദീര്‍ഘയാത്രക്ക് സാധ്യത കാണുന്നു. വ്യാപാരം, കൃഷി എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലം.
തുലാം
കര്‍ക്കടകം രാശിയിലെ ബുധന്റെ ഉദയം തുലാം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ഈ രാശിയുടെ ജോലി, ബിസിനസ് ഭവനങ്ങളിലാണ് ബുധന്‍ ഉദിക്കുന്നത്. ഈ കാലയളവില്‍ ഇവര്‍ക്ക് ജോലിയിലും ബിസിനസിലും പുരോഗതി ദൃശ്യമാകും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വലിയ ലാഭം കൊയ്യാനാകും. പുതിയ വാഹനം, വസ്തു, വീട് എന്നിവ വാങ്ങിക്കാനാകും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം.
കോടതി വ്യവഹാരങ്ങളില്‍ വിജയമുറപ്പ്. സ്വര്‍ണം പോലെ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. വിദേശത്ത് ജോലിക്ക് പോകാനുള്ള ശ്രമങ്ങള്‍ വിജയിക്കും. കലാകായിക രംഗത്ത് പ്രതിഭ തെളിയിക്കാന്‍ അവസരം വന്നെത്തും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.












Click it and Unblock the Notifications