Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാരാണോ? നവംബര്‍ 27 മുതല്‍ സൗഭാഗ്യത്തിന്റെ പെരുമഴ.. നിങ്ങളുമുണ്ടോ?

എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. കാലാകാലങ്ങളില്‍ ഓരോ രാശിയിലേക്കും നക്ഷത്രത്തിലേക്കും രാശി മാറുന്നവരാണ് ഗ്രഹങ്ങള്‍. ഈ പ്രതിഭാസത്തെയാണ് ഗ്രഹ സംക്രമണം എന്ന് പറയുന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളുടേയും ജീവിതത്തെ സ്വാധീനിക്കും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം.

ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. ജ്യോതിഷ പ്രകാരം ഒരു വ്യക്തിയുടെ ജാതകത്തെ അടിസ്ഥാനമാക്കിയാണ് അയാളുടെ ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകള്‍ നിര്‍ണയിക്കുക. ഇതിന് ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, ജന്മനക്ഷത്രം, രാശി എന്നിവ പരിശോധിക്കും.

astrology

ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.

നക്ഷത്രങ്ങള്‍ 27 എണ്ണമാണ് ഉള്ളത്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ. ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമുള്ള ഗ്രഹങ്ങളിലൊന്നാണ് ബുധന്‍.

ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്ന അറിയപ്പെടുന്ന ബുധന്‍, ബുദ്ധിയുടേയും അറിവിന്റേയും കാരകനാണ്. ബുധന്റെ സഞ്ചാരത്തില്‍ വരുന്ന ഏതൊരു മാറ്റവും ജ്യോതിഷപരമായി വലിയ സവിശേഷതകള്‍ നിറഞ്ഞതാണ്. ബുധന്‍ നവംബര്‍ 27 - ന് തുലാം രാശിയില്‍ ഉദിക്കാന്‍ ഒരുങ്ങുകയാണ്. ഇത് എല്ലാ വ്യക്തികളേയും ബാധിക്കുമെങ്കിലും ചില രാശിക്കാര്‍ക്ക് ഏറെ ഗുണം ചെയ്യും. ഏതൊക്കെയാണ് ആ ഭാഗ്യ രാശികള്‍ എന്ന് നോക്കാം.

ഇടവം

ഇടവം രാശിക്കാര്‍ക്ക് തുലാം രാശിയിലെ ബുധന്റെ ഉദയം ഗുണകരമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന സ്വപ്‌നങ്ങളെല്ലാം സഫലീകരിക്കപ്പെടും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. ഇത് നിങ്ങളെ സാമ്പത്തിക സ്ഥിരതയുള്ളവരാക്കാന്‍ സഹായിക്കും. പൂര്‍ത്തിയാക്കാത്ത പല കാര്യങ്ങളും കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ സാധിക്കും.

കര്‍ക്കിടകം

തുലാം രാശിയിലെ ബുധന്റെ ഉദയം കര്‍ക്കിടകം രാശിക്കാര്‍ക്ക് അനുഗ്രഹമായിരിക്കും. സ്വര്‍ണം പോലെ വില പിടിപ്പുള്ള പല സമ്മാനങ്ങളും നിങ്ങളെ തേടിയെത്തും. ആത്മവിശ്വാസത്തോടെ ഏറ്റെടുത്ത ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ഗുണകരമായ മാറ്റങ്ങള്‍ തേടി എത്തുന്നു. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ആശങ്കയൊഴിയും.

ധനു

ധനു രാശിക്കാര്‍ക്ക് തുലാം രാശിയിലെ ബുധന്റെ ഉദയ ഗുണം ചെയ്യും. സാമ്പത്തികമായി പല വിധത്തിലുള്ള നേട്ടങ്ങള്‍ ഈ രാശിക്കാരെ തേടി എത്തുന്നു. മുന്‍ കാല നിക്ഷേപങ്ങള്‍ വിജയത്തിലേക്ക് എത്തുന്നു. ആസ്തിയില്‍ വലിയ തരത്തിലുള്ള വര്‍ധനവിന് സാധ്യത കാണുന്നു. പഴയ വാഹനം മാറ്റി പുതിയ വാഹനം സ്വന്തമാക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും മികച്ച സമയമാണ്. പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് സാധിക്കും. നിങ്ങളുടെ ആരോഗ്യവും മികച്ച് നില്‍ക്കുന്ന സമയമാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+