Get Updates
Get notified of breaking news, exclusive insights, and must-see stories!

വിലപിടിപ്പുള്ള സമ്മാനം കൈയിലെത്തും, സമ്പത്തും കൂടും; ഈ രാശിക്കാരാണോ?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും വലിയ പ്രാധാന്യമാണ് ഉള്ളത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നുണ്ട്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രകടമാകും. ചില രാശിക്കാര്‍ക്ക് ഗ്രഹസംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഗ്രഹസംക്രമണം വിപരീതഫലമായിരിക്കും സമ്മാനിക്കുക എന്നാണ് ജ്യോതിഷികള്‍ പറയുന്നത്.

ജ്യോതിഷത്തില്‍ ഏറെ പ്രാധാന്യമുള്ള ഗ്രഹങ്ങളിലൊന്നാണ് ബുധന്‍. ബുധനെ ദൈവത്തിന്റെ ദൂതന്‍ എന്നാണ് ജ്യോതിഷത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. നവംബര്‍ മാസം ആരംഭിച്ചതോടെ ബുധനില്‍ ചില മാറ്റങ്ങള്‍ കാണാം എന്നാണ് ജ്യോതിഷികള്‍ പറയുന്നത്. വൃശ്ചികം രാശിയില്‍ ആണ് ബുധന്‍ ഉദിക്കുന്നത്. ബുധന്‍ ഉദിക്കുമ്പോള്‍ എല്ലാ രാശിക്കാരുടെയും ജീവിതത്തെ ബാധിക്കും.

ASTROLOGY

എന്നാല്‍ ചില രാശിക്കാര്‍ക്ക് ഇത് ഏറെ ഗുണപരമായിരിക്കും എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. രാശികള്‍ക്ക് കുറുകെയുള്ള ഗ്രഹങ്ങളുടെ ആപേക്ഷിക ചലനം കാരണം ചില രാശിക്കാര്‍ക്ക് ഇത് ഭാഗ്യം നല്‍കും. ബുധന്‍ ഉദിക്കുന്നത് ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണപരമാകുന്നത് എന്ന് നോക്കാം.

തുലാം

ബുധന്റെ വൃശ്ചികം രാശിയിലെ ഉദയം തുലാം രാശിക്കാര്‍ക്ക് അനുഗ്രഹമായിരിക്കും. ഈ രാശിക്കാര്‍ക്ക് എല്ലാ കാര്യത്തിലും ഭാഗ്യത്തിന്റെ പിന്തുണയുണ്ടാകും. കരിയറില്‍ വലിയ പുരോഗതി കൈവരിക്കാനാകും. അപ്രതീക്ഷിതമായി സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങള്‍ തേടിയെത്തും. ആസ്തിയില്‍ വര്‍ധനവിന് സാധ്യത കാണുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും.

കര്‍ക്കിടകം

ബുധന്റെ വൃശ്ചികം രാശിയിലെ ഉദയം കര്‍ക്കിടകം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി മുടങ്ങി കിടക്കുന്ന പല ജോലികളും ഫലപ്രദമായി പൂര്‍ത്തിയാക്കാനുള്ള അവസരമാണിത്. വാഹനത്തിലോ വസ്തുവിലോ ഉള്ള നിക്ഷേപം നല്ല വരുമാനം നല്‍കും. ഇതുവഴി മൊത്തത്തിലുള്ള സമ്പത്ത് വര്‍ധിക്കാനും സാധ്യത കാണുന്നു. കുടുംബാംഗങ്ങളുമായുള്ള ഐക്യം വര്‍ധിക്കും.

കുടുംബാന്തരീക്ഷം മെച്ചപ്പെടും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. ഏറെ നാളായി വിവാഹം ആലോചിക്കുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ ലഭിക്കും. വിലപിടിപ്പുള്ള സമ്മാനങ്ങള്‍ കൈയിലെത്താന്‍ സാധ്യത കാണുന്നു. കൃത്യമായ നിക്ഷേപങ്ങളിലൂടെ ശരിയായ വരുമാനം നേടും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നുണ്ട്.

മകരം

ബുധന്റെ വൃശ്ചികം രാശിയിലെ ഉദയം മകരം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവരെ കാത്ത് സൗഭാഗ്യമിരിക്കുന്നു. സ്വത്ത് സംബന്ധമായ തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കപ്പെടും. മുന്‍കാല നിക്ഷേപങ്ങള്‍ നല്ല ലാഭം നല്‍കും. വീട്ടില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+